ചുട്ടെടുത്ത അപ്പത്തിന് മണം,
കട്ടന്‍കാപ്പിയുടെ
പുകഏഴരക്കാലത്തെ
പുകമഞ്ഞുപോലെചായ- ബെഞ്ചും
ഡസ്കുംകുട്ടപ്പന്റെ ചായക്കട
പെട്ടുപോയ് ഇന്നലെ
ഒട്ടുമുറങ്ങിയില്ല,
നശിച്ചകൊതുകെന്നൊരാള്‍.
ഓവറായ്, പെമ്പിള
കൂടെക്കിടത്തിയില്ല
കട്ടിലില്ലാത്തതാവാം
പൊട്ടുന്നു നട്ടെല്ല്.
ഇഷ്ടിക, വാര്‍പ്പ്പിന്നെയൂം
വിയര്‍പ്പിന്റെ
ഒട്ടുപാല് മണക്കും
പണിത്തിരക്കിന്‍ കട.
കുട്ടപ്പന്റെ ചായക്കടയ്ക്ക്
ആയിരം നാവ്.
കഷ്ടപ്പാട് നെട്ടോട്ടമോടും
ചാരുബെഞ്ചില്‍'
ഇത്തിരിക്കൂടി ഞാനുമിരുന്നു
പട്ടുപോയ രാത്രിയുടെ
പട്ടിണിയുമൂതി...
ചുട്ടെടുക്കുന്ന അപ്പത്തിന്
മണം വീണ്ടും....
Saturday, November 28, 2009
Subscribe to:
Posts (Atom)