സിനിമാ സാഹിത്യ രംഗത്തെ രണ്ടുപേര്‍ തമ്മിലുള്ള അടിയില്‍ പ്രതിഷേധിച്ച് സിനിമാ അനുകൂലിയായ ഒരു സുഹൃത്തിന്‍െ്‌റ രോഷം പുറ്‌ത്തുവന്നത് ഇങ്ങനെ... എങ്ങനെയുണ്ടെന്നു പറയൂ....
എന്നെ പറഞ്ഞാല്‍ ഞാനും പറയും
പറഞ്ഞില്ലെങ്കില്‍ പറയിക്കും
എനിക്കു പറഞ്ഞാണു ശീലം
പറച്ചില്‍ മാത്രമാണെന്‍െ്‌റ ശീലം
എന്നെ ഞാനാക്കിയതു ഞാനാണ്
അദ്ദേഹം എന്നു മാത്രം പറയിച്ചിരുന്ന എന്നെ
അയാള്‍ എന്നു വിളിപ്പിച്ചത് തെറ്റ്
വേദിയില്‍ ഹരമായ വേദാന്തി ഞാന്‍
ഞാന്‍ അയാളല്ല, അദ്ദേഹമാണ് എന്ന്
ഉറക്കെപ്പറയുന്നു
പറയാന്‍ പാടുപെടുന്നു ഞാന്‍
എനിക്കു പറഞ്ഞാണു ശീലം
പറച്ചില്‍ മാത്രമാണെന്‍െ്‌റ ശീലം
എഴുത്ത്- സരിത്ത് പി. പൂത്തോള്‍