ഇളംവെയിലില്‍ തമിഴ്നാട് ഉണര്‍ന്നുവരുന്നതേയുള്ളൂ. പേരറിയാത്ത ഏതോ `കോയിലില്‍'നിന്ന് കാറ്റുപാങ്ങില്‍ പൊട്ടിയും ചീറ്റിയും എത്തുന്ന ആണ്്ടവന്‍ സ്തുതി. ആഗോള തമിഴ്സമ്മേളനത്തിനുള്ള ഒരുക്കത്തിലായിരുന്നു അപ്പോള്‍ കോയമ്പത്തൂര്‍ പട്ടണം. അവസാനവട്ട മുഖംമിനുക്കലില്‍. എങ്കിലും എരുമച്ചാണകം മണക്കുന്ന വഴികളില്‍നിന്നു മൂക്കിലേക്കു തുളച്ചുകയറുന്ന മുല്ലപ്പൂവിന്‍െ്റ മണത്തിനു മാറ്റം ഇന്നും മാറ്റമില്ല. വിശ്രമമല്ലാതെ ഏതുനേരവൂം വീശുന്ന നേര്‍ത്ത പൊടിക്കാറ്റിനും. ഇളംവെയിലുദിച്ചതേയുള്ളൂ, നഗരം തിരക്കിലേക്ക് ഊളിയിട്ടു തുടങ്ങി.
നേരംവൈകിയുള്ള ഉറക്കത്തെ ശപിച്ചാണ് ബസിനു കാത്തുനിന്നത്. മിനുട്ടുകളുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടേക്കാവുന്ന കണക്്ഷന് ബസുകളെക്കുറിച്ചോര്‍ത്തപ്പോള്‍ ആധി കൂടി. വാല്‍പാറവഴി ചാലക്കുടിക്കുള്ള സുന്ദരയാത്രയെന്ന സ്വപ്നം ചിലപ്പോള്‍ മിനുട്ടുകളുടെ വ്യത്യാസത്തില്‍ പൊലിഞ്ഞേക്കാം. വാല്‍പാറയില്‍നിന്നും 12.20 നാണു അവസാനവണ്്ടിയെന്ന ചങ്ങാതിയുടെ ഉപദേശവും ഓര്‍ത്തു.
ഒരു പഴകിയമണമാണ് തമിഴ്നാടിന്‍െ്റ അന്തരീക്ഷത്തിന്. പുലരാന്‍ നില്‍ക്കില്ല, അതിനുമുമ്പേ ഈ ഗന്ധത്തോടൊപ്പം വീടുകള്‍ക്കുമുന്നില്‍ കോലങ്ങള്‍ വിരിയും. എത്രനേരത്തേ എഴുന്നേറ്റു നോക്കിയിട്ടും ഇതെപ്പോള്‍ സംഭവിക്കുന്നെന്ന് ഇതുവരെ കണെ്്ടത്താനായിട്ടില്ല. ശ്ശെടാ കൊള്ളാമല്ലോ എന്നു വെറുതേ വേണമെങ്കില്‍ അത്ഭുതപ്പെടാം.
------- ---------- --------- --------- ----------
ഉക്കടം ബസ് സ്റ്റാന്‍ഡില്‍നിന്നും പൊള്ളാച്ചിക്കു ബസ് കിട്ടും. അവിടെനിന്നാണു വാല്പാറയ്ക്കു ബസ്. ബസില്‍കയറുംമുമ്പ് കാപ്പികുടിക്കണമെന്ന് ഓര്‍ത്തെങ്കിലും ബസ് കണ്്ടപ്പോള്‍ ചാടിക്കയറി. സീറ്റില്ല. എല്ലാം അണ്ണാച്ചികള് കൈയടക്കിയിരിക്കുന്നു. ``പയ്യാ''യിലെയും സൂര്യയുടെ ഏതോ പേരറിയാ സിനിമയുടേയും പാട്ടുകളുടെ കാതടപ്പിക്കുന്ന താളത്തില്‍ മുറുകിയിരിക്കുകയാണ് എല്ലാവരും. ഇതിന്‍െ്റയൊപ്പം ഉറക്കെയുള്ള അണ്ണാച്ചിപ്പേച്ചു കൂടിയാകുമ്പോള്‍ തലപെരുക്കും. വൈകിയതുകൊണ്്ടാണല്ലോ ഈ ഗതിയെന്നു മനസില്‍ പ്രാകി. വെറുതേ തിരിഞ്ഞുനോക്കിയതാണ്. ആരോ ഒരാള്‍(പിന്നെ ഞാന്‍ അങ്ങേരെ അങ്ങോട്ടു കയറി പരിചയപ്പെട്ടു) നിവര്‍ത്തിപ്പിടിച്ച മാതൃഭൂമി പത്രമാണ് കണ്ണില്‍ പെട്ടത്്. തകര്‍ത്തുവാരുന്ന `ഫുട്ബോര്‍ ഫീവറില്‍' തലപൂഴ്ത്തി നില്‍ക്കുകയാണ് ചേട്ടന്. പൊള്ളാച്ചിക്കാണ്. അങ്ങനെ ഉറക്കെപ്പെയ്യുന്ന തമിഴ്മൊഴിക്കിടയില്‍ അത്ര ഉറക്കയല്ലാതെ ഞങ്ങളുടെ മലയാളക്കിലുക്കവും കിണുങ്ങി. കോയമ്പത്തൂര്‍- പൊള്ളാച്ചിയെന്ന 35 കി.മി. അങ്ങനെ സംസാരത്തിനൊപ്പം താണ്്ടി. റോഡിന്‍െ്റ ഗുണം കൊണ്്ട് വെള്ളത്തില്‍ ഒഴുകുംപോലെയായിരുന്നു പോക്ക്്്. ഒരു മണിക്കൂര്‍ കൊണ്്ട് പൊള്ളാച്ചിയിലെത്തി.

ആനയെത്തിന്നാനുള്ള വിശപ്പുണ്്ട്്. സിനിമാക്കാരുടെ സ്വപ്ന സ്ഥലമെന്ന വായനാനുഭവമൊക്കെ അവിടെച്ചെന്നാല്‍ തീരും. പൊടിയില്‍ കുളിച്ച്് നില്ക്കുന്ന സ്ഥലം. കേരളത്തോട് അടുത്തുനില്‍ക്കുന്നെ ഒറ്റക്കാരണം കൊണ്്ട് ചൂടിനു കുറവുണെ്്ടന്നു പറയാം.(പക്ഷേ, വിയര്‍ത്തു...!). ആര്യാസ് ഹോട്ടലിലെ ഇഡ്ഡലിയില്‍ വിശ്പ്പിനെ കെട്ടിയിട്ടു. മുന്നില്‍ കണ്്ട ബസ് കണ്്ടക്ടറോട് `വാല്പാറ ബസ് എങ്കൈ' എന്നു `പേശി' നോക്കി. സംഗതി ഏറ്റു...! എന്നെയൊന്നു തുറിച്ചുനോക്കിയിട്ട് ദിക്കു ചൂണ്്ടിക്കാട്ടി. ബസൊന്നും എത്തിയിട്ടില്ല. എന്നാലും മനസിലായി. ഉടനെത്തും.
------- ---------- --------- --------- ----------
ബസ് നിര്‍ത്തുന്ന സ്ഥലത്ത് തമിഴ്മങ്കൈമാരുടെ മുല്ലപ്പൂ ഗന്ധം മൂക്കില്‍ വലിച്ചുകയറ്റി ബസ് നിര്‍ത്തുന്നിടത്തു നിന്നു. കുളിച്ചാലും ഇല്ലെങ്കിലും അവര്‍ക്കു മുല്ലപ്പൂ നിര്‍ബന്ധമാണ്. ഇരുവശത്തും മൂക്കുത്തി തൂങ്ങിയാടുന്ന മുഖവുമായി ഒരു അമ്മൂമ്മ. അപ്പുറം മലയാളി ചുവയുള്ള തമിഴുമായി ഒരു പെണ്‍കുട്ടി. അധികം തിരക്കുകൂട്ടാതെ തമിഴ്നാട് സര്‍ക്കാരിന്‍െ്റ ബസ് വന്നു നിന്നു. ബസില്‍നിന്ന് ഇറങ്ങിയ അവസാനത്തെയാള്‍ വാതില്ക്കല് കാവല്‍നിന്ന പെണ്‍കുട്ടിയോട് എന്തോ ചോദിച്ചു. ``നല്ലായിറുക്ക്്'' എന്ന മറുപടിമാത്രം മനസിലായി. തിരക്കൂകൂട്ടിക്കയറി സൈഡ്് സീറ്റില്‍ ഇടംപിടിച്ചു.
ബസ്്് നഗരംവിട്ട്പ്പോള്‍തന്നെ നിരനിരയായി തെങ്ങിന്തോപ്പ്. ഇടയ്ക്കൊന്നു മയങ്ങിയുണര്‍ന്നപ്പോഴും അതേപോലെ. കേരളത്തില്‍പോലും ഇത്രയളവില് തെങ്ങുകളുണ്്ടാകില്ല. ഓരോ തോട്ടത്തിന്‍െ്റയും സമീപം കയര്‍ അനുബന്ധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ചെറുകിട-വന്‍കിട യൂണിറ്റുകള്‍. ഏതാണ്്ട് ഒരു മണിക്കൂര്‍ ഓടിക്കാണും, ബസ് നിര്‍ത്തി. എല്ലാവരും ചായകുടിച്ചോളൂ, അഞ്ചുമിനുട്ടുണെ്്ടന്ന് പറഞ്ഞു ഡ്രൈവര്‍ ചാടിയിറങ്ങി.
------- ---------- --------- --------- ----------
ആളിയാറെത്തിയിരുന്നു. തൊട്ടുമുന്നില്‍ തലയുയര്‍ത്തി പാറക്കെട്ടുകള്‍. നെറ്റിയില്‍ കൈവച്ചുനോക്കിയാല്‍ മാനംമുട്ടിനില്‍ക്കുന്ന വേറെയും കുന്നുകള്‍. താഴെ ആളിയാര്‍ അണക്കെട്ട്് ഇനിയങ്ങോട്ട് മലയുടെ പള്ള ചുരണ്്ടിയുണ്്ടാക്കിയ വഴികളാണ്. തമിഴ്നാട് അത് വൃത്തിയായി ചെയ്തിട്ടുണ്്ട്്്. നാല്പതു ഹെയര്‍പിന്‍് വളവുകളാണ് താണേ്്ടണ്്ടത്. ഒരേസമയം പേടിയും അത്ഭുതവും. പിന്നിലേക്കു നോക്കി. നേരത്തേ കണ്്ട പെണ്‍കുട്ടി ഇതിലെന്തു കാര്യമെന്ന മുഖഭാവവുമായി ഇരിക്കുന്നു. ബാക്കിയുള്ളവര്‍ ഉറക്കത്തില്‍. പുറത്തേക്കു കൗതുകത്തോടെ വാപൊളിച്ചിരിക്കുന്നത് ഒരാള്‍ മാത്രം. സമുദ്ര നിരപ്പില്‍നിന്നു 3500 അടിയാണു വാല്പാറയില്. ഇവിടേക്ക് ഏതുവണ്്ടിക്കും ഇഴഞ്ഞുവേണം കയാറാന്‍. ഇടയ്ക്കു മുന്നറിയിപ്പില്ലാതെ ചുണെ്്ടലികളെപ്പോലെ മുന്നില്‍ ചാടുന്ന ചെറു കാറുകള്‍. ക്ഷമാപണത്തോടെ പിന്നോട്ടെടുത്ത് യാത്രതുടരും. ഇരുവശവും ചെങ്കുത്തായിക്കിടക്കുന്ന വഴിയോടുള്ള ബഹുമാനമാകാം, ഈ മാന്യതയ്ക്കു പിന്നില്‍. നേരിയ തണുപ്പ് ഒഴുകിയിറങ്ങിയ അന്തരീക്ഷം. ഓരോ വളവിലും അംശ-ഛേദം പോലെ വളവുകളുടെ എണ്ണങ്ങള്‍ കുറിച്ചിട്ടുണ്്ട്്. ഇടയ്ക്കിടയെ മഞ്ഞയില്‍ കറുപ്പടിച്ച (അതോ തിരിച്ചോ?) കലുങ്കുകളില്‍ ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന കാട്ടുകുരങ്ങുകള്‍. അടുത്തിരിക്കുന്നയാള്‍ കരിങ്കുരങ്ങെന്നു വിളിച്ചുപറഞ്ഞപ്പോഴേക്കും വഴി കടന്നുപോയിരുന്നു.

പാതിവനം കടന്നാല്‍ മുളങ്കൂട്ടങ്ങള്‍ കാവല്നില്ക്കുന്ന വനാന്തരീക്ഷത്തിലേക്കു നോട്ടമയയ്ക്കാം. ഇടതൂര്‍ന്നു നില്ക്കുന്ന ഇവ ആദിവാസികളുടെ അന്നമാണ്. ഇവിടെനിന്നു പിറക്കുന്ന കുട്ടകള്‍ക്കും വട്ടികള്‍ക്കും നല്ല ഡിമാന്‍്റുണ്്ട്്. പായ്, മുറം തുടങ്ങിയവയും ആദിവാസികളുടെ കരവിരുതില്‍ പിറക്കുന്നു. വാല്പാറ ഹില്സ്റ്റേഷന് എത്താറാകുന്നതോടെ തേയിലയുടെ പച്ചപ്പു തുടങ്ങും. തൊഴിലാളികള്‍ പട്ടിണിയുടെ കൊളുന്തുനുള്ളുന്ന കാഴ്ച്ച ഇവിടെനിന്നു തുടങ്ങും. ഇടുക്കിപോലുള്ള ജില്ലകളില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല ഇവിടുത്തെ അവസ്ഥയും. കുത്തനെയുള്ള കയറ്റങ്ങളില്‍ ഒറ്റയ്ക്കും കൂട്ടമായും കൊളുന്തുനുളളുന്നവര്‍ ഇടയ്ക്കിടെ തെളിഞ്ഞു മറയും. താഴെ തൊഴിലാളി ലയങ്ങള്‍. മേച്ചില്‍ഷീറ്റുകള്‍ കാറ്റത്തു പറഞ്ഞുപോകാതിരിക്കാന്‍ പലവര്‍ണങ്ങളില്‍ മണല്‍ചാക്കുകള്‍ അടുക്കിയിട്ടുണ്്ട്. അകലെനിന്നു നോക്കിയാല്‍ ഒന്നിടവിട്ടു ഡിസൈന്‍ ചെയ്തിരിക്കുന്നതുപോലെ. ഇടയ്ക്കിടെ തെളിയുന്ന സൈന്‍ബോര്‍ഡുകള്‍ യാത്ര പകുതിയാകുന്നെന്ന മുന്നറിയിപ്പുകള്‍ തന്നുകൊണ്്ടിരിക്കും. ചാലക്കുടിക്കുള്ള ദൂരം ഇടയ്്ക്കിടെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും.

ഇവിടെനിന്നും മുക്കാല്‍ മണിക്കൂര്‍ യാത്രയോടെ വാല്‍പാറയിലേക്കുള്ള സ്വപ്ന യാത്ര കഴിയും. വാല്‍പാറയില്‍നിന്നും നൂറുകിലോമീറ്ററോളം ഉണ്്ടാകും ചാലക്കുടിക്ക്്. മൂന്നാറിനോളം പ്രശസ്തിയില്ലെങ്കിലും സൗന്ദര്യത്തില്‍ ഒട്ടും പുറകിലല്ലാത്ത പ്രദേശം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തോട്ടങ്ങള്‍. ഇവിടത്തെ ഉയരം സമുദ്രനിരപ്പില്‍നിന്ന് 3500 അടി. വെറുതേയല്ല ഈ സ്ഥലത്തിനു വാല്‍പാറയെന്നു പേരിട്ടത്.. കുന്നിന് മുകളില്‍നിന്നു വാലുപോലെ വളഞ്ഞുപുളഞ്ഞു വഴി...!

വാല്‍പാറയില്‍നിന്നും 30 കിലോമീറ്ററോളം പോയാല്‍ അപ്പര്‍ഷോളയാര്‍. പൊള്ളാച്ചിയില്‍നിന്നും പറമ്പിക്കുളം വഴിയും വാല്‍പാറയിലെത്താം. വന്യമൃഗസങ്കേതം കാണാന്‍ നേരത്തേ അനുമതി എടുക്കണമെന്നുമാത്രം.
വാല്‍പാറയില്‍നിന്നു ചാലക്കുടിക്കുള്ള അവസാന ബസ് ഉച്ചയ്ക്കു പന്ത്രണ്്ടരയോടെയാണ്. മറ്റു വാഹനങ്ങളില്ലാതെ എത്തുവര്‍ കരുതിയിരുന്നില്ലെങ്കില്‍ വീണ്്ടും പൊള്ളാച്ചിക്കു തിരിച്ചുപോകേണ്്ടിവരും. യാത്ര മുറിയാതിരിക്കാന്‍ സമയം പാലിച്ചേ മതിയാകൂ.. വാല്‍പാറയില്‍നിന്നും പെരിങ്ങല്‍കുത്തിലേക്കും അതിരപ്പിള്ളിക്കുമാണ് കൂടുതല്‍ വിനോദക്കാര്‍ പോകുന്നത്്. മനോഹരമായ അതിരപ്പിള്ളി വെള്ളച്ചാട്ടം, പിന്നെ വാഴച്ചാല്‍, ബ്രിട്ടീഷുകാര്‍ പണിതീര്‍ത്ത പെരിങ്ങല്‍കുത്ത് ഡാം, ഏഷ്യയിലെതന്നെ രണ്്ടാമത്തെ അഴകേറിയ ഡാമായ ഷോളയാര്‍, ചുറ്റും ഇടതൂര്‍ന്ന വനങ്ങള്‍, മലക്കപ്പാറയില്‍ നിന്നാരംഭിക്കുന്ന ടീ എസ്റ്റേറ്റുകള്‍, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വാല്‍പ്പാറ, പറമ്പിക്കുളം വന്യജീവി സങ്കേതംവഴി പൊള്ളാച്ചി യാത്ര തുടങ്ങിയവ ഏതൊരു പ്രകൃതിസ്നേഹിക്കും മറക്കാനാകാത്ത അനുഭവമാകുന്നു. കേരളത്തിലെതന്നെ ഏറ്റവും മനോഹരമായ ഈ വനപ്രദേശത്ത് വന്യമൃഗങ്ങളെ കാണാതെ മടങ്ങുന്നവര്‍ വളരെ കുറവ്.

അതിരപ്പിള്ളിയെ പ്ലാസ്റ്റിക് രഹിത മേഖലയാക്കി മാറ്റുന്നതിന്റെ ഭാഗമായി കര്‍ശനമായ നടപടികളും വനം വകുപ്പ് സ്വീകരിച്ചിട്ടുണ്്ട്. വാഹനത്തില്‍ എത്ര പ്ലാസ്റ്റിക് കുപ്പിയുണെ്്ടന്ന് മലക്കപ്പാറ-തമിഴ്നാട് അതിര്‍ത്തിയിലും വാഴച്ചാലിലെ ചെകപോസ്റ്റിലും രസീതി കാണിച്ചു ബോധ്യപ്പെടുത്തണം. ഒരെണ്ണംപോലും കാട്ടിലെറിയാതിരിക്കാനാണ് ഈ പരിശോധന. അതുപോലെ കാട്ടില്‍ക്കൂടി മദ്യവുമായി പോകുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്്ട്. കാടിനെ ആസ്വദിക്കൂ, നശിപ്പിക്കരുത് എന്നാണ് വനംവകുപ്പിന്റെ അഭ്യര്‍ഥന. മലക്കപ്പാറ കഴിഞ്ഞാല്‍ അതിരപ്പിള്ളിവരെ ഘോരവനങ്ങള്‍. ഇടയ്ക്കിടെ അപൂര്‍വ്വം ആദിവാസികളെ മാത്രം കാണാന്‍ കഴിഞ്ഞേക്കാം. പിന്നെ, ഇടയ്ക്കുവന്നു തലകാട്ടി മടങ്ങുന്ന ആനകളും.(അവര്‍ക്കു കൂടി തോന്നണം)
------- ---------- --------- --------- ----------
മലക്കപ്പാറയില്‍നിന്നും അതിരപ്പിള്ളിവരെ കുലുങ്ങിക്കുലുങ്ങിയുള്ള യാത്ര. നല്ലവഴിയെന്ന സ്വപ്നം എത്തണമെങ്കില്‍ അതിരപ്പള്ളിയെത്തണം. (കുറച്ചുദിസമേ ആയുള്ളൂ പണി കഴിഞ്ഞിട്ട്്, അതുകൊണ്്ട് ഇത്രയും സുഖം...!) അതിരപ്പിള്ളിവരെ മറ്റേതോ ലോകമാണ്. ഇരുണ്്ട്് കാടുകളിലേക്കുള്ള കാഴ്ച്ച ഇടയ്ക്കിടടെ വന്‍ മരങ്ങള്‍ മറയ്ക്കുന്നു. ഒരോ സെക്കന്‍ഡിലും പ്രകൃതിയുടെ തുടിപ്പ് അനുഭവിക്കാം. അതിരപ്പള്ളിയുടെ ഹുങ്കാരവും താണ്്ടി ചാലക്കുടിയെത്തുമ്പോള്‍ പുനര്‍ജനിച്ചപോലെ. ഫ്രഷ്....! (നാരങ്ങയുടെ പടമുള്ള സോപ്പു തേയ്ക്കുമ്പോള്‍ കിട്ടുമെന്ന്് പരസ്യക്കാര് അവകാശപ്പെടുന്നതുപോലെ...!) ഓരോ ശ്വാസത്തിനും അത്ര്ക്കു തണുപ്പേറും ഈ യാത്രയില്‍. ഉറപ്പ്്.
നിങ്ങള്‍ക്കും പരീക്ഷിക്കാം....
വന്യമായ കാനനസൗന്ദര്യം കുറഞ്ഞ ചെലവില്‍ ആസ്വദിക്കാന്‍ ചാലക്കുടിയില്‍നിന്ന് പൊള്ളാച്ചിയിലേക്ക് ബസ് സര്‍വീസുണ്ട്. ചില ബസുകള്‍ വാല്‍പ്പാറവരേക്കും ഓടുന്നു.

2 comments:
അതിരപ്പിള്ളിയെ പ്ലാസ്റ്റിക് രഹിത മേഖലയാക്കി മാറ്റുന്നതിന്റെ ഭാഗമായി കര്‍ശനമായ നടപടികളും വനം വകുപ്പ് സ്വീകരിച്ചിട്ടുണ്്ട്. വാഹനത്തില്‍ എത്ര പ്ലാസ്റ്റിക് കുപ്പിയുണെ്്ടന്ന് മലക്കപ്പാറ-തമിഴ്നാട് അതിര്‍ത്തിയിലും വാഴച്ചാലിലെ ചെകപോസ്റ്റിലും രസീതി കാണിച്ചു ബോധ്യപ്പെടുത്തണം. ഒരെണ്ണംപോലും കാട്ടിലെറിയാതിരിക്കാനാണ് ഈ പരിശോധന.
ഹാറ്റ്സ് ഓഫ്. കാട്ടില്‍ നിന്ന് തുടങ്ങാം നമുക്ക് പ്ലാസ്റ്റിക്ക് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍. തുടരൂ ഈ യാത്രകള്‍.
hi deepankuran,
Can you provide the route Parambikulam to Vaplarai.
Post a Comment