Monday, March 30, 2009

ഭയം

കണ്ണിമയ്‌ക്കാതെയുള്ള
എന്റെ
നോട്ടത്തെഭയമാണെന്ന്‌
അവന്‍ പറഞ്ഞു

ചോപ്പു രാശി പടര്‍ന്ന
എന്റെ കണ്ണുകള്‍
ചേച്ചിയുടെ
കുട്ടികള്‍ക്കുംഭയം...

എഴുത്തുകള്‍കൊണ്ട്‌
എന്നെ വീര്‍പ്പുമുട്ടിച്ചപുസ്‌തകവും
പറഞ്ഞുനിന്റെ നോട്ടം
ഞാന്‍ ഭയക്കുന്നെന്ന്‌

പുലരിയിലേക്ക്‌
ഞാന്‍ നോക്കിയപ്പോള്
‍മഞ്ഞുതുള്ളിക്കും ഭയം

ഒടുക്കം, ഇന്നലെ
നീയും പറഞ്ഞു
എന്റെ തുറിച്ചുനോട്ടം
ഭയമാണെന്ന്‌

പക്ഷേ, കണ്‍പോളകള്‍
മുറിച്ചു മാറ്റപ്പെട്ടവന്‍
വേറെന്തുചെയ്യും ?

6 comments:

ശ്രീ said...

കൊള്ളാം
:)

മഞ്ഞുതുള്ളി.... said...
This comment has been removed by the author.
മഞ്ഞുതുള്ളി.... said...

കൊള്ളാം , കണ്‍ പോളകള്‍ മുറിച്ചു മാറ്റ പെട്ട നിന്റെ നോട്ടത്തിനു , ജീവിതത്തിന്റെ തീക്ഷണത... നിന്റെ കണ്ണില്‍ ഞാന്‍ എന്റെ ജീവിതം കാണുന്നു..... നോക്കുക- വീണ്ടും , ഇമകള്‍ വെട്ടാതെ , കണ്ണുകള്‍ അടക്കാതെ , അതില്‍ നിന്നക്ക് ഈ ലോകം കാണാം...

ബ്ലോഗ് നന്നായിരിക്കുന്നു..

സമാന്തരന്‍ said...

നിന്റെ നോട്ടം എന്നെ അസ്വസ്ഥനാക്കുന്നുണ്ട്..

പകല്‍കിനാവന്‍ | daYdreaMer said...

പക്ഷേ, കണ്‍പോളകള്‍
മുറിച്ചു മാറ്റപ്പെട്ടവന്‍
വേറെന്തുചെയ്യും ?

ശക്തം..

Unknown said...

enkilum ,,,,,,ee kannukalkkum parayanundu.....orickalum marakkanavatha oru jeevitha katha.........

(Thudarum)