എവിടെവച്ചാണ് എന്റെ പ്രഭാതങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. ഇന്നലെ നിന്റെ വീട്ടിലെ ഉറക്കമുറിയിലേക്ക് ഇഴഞ്ഞെത്തിയ വെളിച്ചം ഓര്‍മിപ്പിച്ചതും ഇതായിരുന്നു. ഇടതൂര്‍ന്ന മരങ്ങളിലെ മഞ്ഞുതുള്ളിയും എവിടെയോ പോയിരുന്നു. ഇതെന്റെ നിത്യ നഷ്ടം. ഇടിമുഴക്കി മഴപെയ്ത രാത്രിയുടെ ശേഷിപ്പായി ബാക്കിയിരിക്കുന്നത് മരപ്പെയ്ത്തുകള്‍ മാത്രം. കാറ്റടിച്ച് ചിതറിവീഴുന്ന മഴയുടെ അവസാന തുടിപ്പാണിത്. എനിക്കായി ബാക്കിയുള്ളതും അതുമാത്രം. എന്നാണിനി മഴകൊള്ളുക?
No comments:
Post a Comment