Monday, July 5, 2010

പോകാം ചാലക്കുടി ചന്തയ്‌ക്ക്‌



(പൊള്ളാച്ചി-വാല്‍പാറ വഴി...!)


ഇളംവെയിലില്‍ തമിഴ്‌നാട്‌ ഉണര്‍ന്നുവരുന്നതേയുള്ളൂ. പേരറിയാത്ത ഏതോ `കോ
യിലില്‍'നിന്ന്‌ കാറ്റുപാങ്ങില്‍ പൊട്ടിയും ചീറ്റിയും എത്തുന്ന ആണ്‌്‌ടവന്‍ സ്‌തുതി. ആഗോള തമിഴ്‌സമ്മേളനത്തിനുള്ള ഒരുക്കത്തിലായിരുന്നു അപ്പോള്‍ കോയമ്പത്തൂര്‍ പട്ടണം. അവസാനവട്ട മുഖംമിനുക്കലില്‍. എങ്കിലും എരുമച്ചാണകം മണക്കുന്ന വഴികളില്‍നിന്നു മൂക്കിലേക്കു തുളച്ചുകയറുന്ന മുല്ലപ്പൂവിന്‍െ്‌റ മണത്തിനു മാറ്റം ഇന്നും മാറ്റമില്ല. വിശ്രമമല്ലാതെ ഏതുനേരവൂം വീശുന്ന നേര്‍ത്ത പൊടിക്കാറ്റിനും. ഇളംവെയിലുദിച്ചതേയുള്ളൂ, നഗരം തിരക്കിലേക്ക്‌ ഊളിയിട്ടു തുടങ്ങി.
നേരംവൈകിയുള്ള ഉറക്കത്തെ ശപിച്ചാണ്‌ ബസിനു കാത്തുനിന്നത്‌. മിനുട്ടുകളുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടേക്കാവുന്ന കണക്‌്‌ഷന്‍ ബസുകളെക്കുറിച്ചോര്‍ത്തപ്പോള്‍ ആധി കൂടി. വാല്‍പാറവഴി ചാലക്കുടിക്കുള്ള സുന്ദരയാത്രയെന്ന സ്വപ്‌നം ചിലപ്പോള്‍ മിനുട്ടുകളുടെ വ്യത്യാസത്തില്‍ പൊലിഞ്ഞേക്കാം. വാല്‍പാറയില്‍നിന്നും 12.20 നാണു അവസാനവണ്‌്‌ടിയെന്ന ചങ്ങാതിയുടെ ഉപദേശവും ഓര്‍ത്തു.
ഒരു പഴകിയമണമാണ്‌ തമിഴ്‌നാടിന്‍െ്‌റ അന്തരീക്ഷത്തിന്‌. പുലരാന്‍ നില്‍ക്കില്ല, അതിനുമുമ്പേ ഈ ഗന്ധത്തോടൊപ്പം വീടുകള്‍ക്കുമുന്നില്‍ കോലങ്ങള്‍ വിരിയും. എത്രനേരത്തേ എഴുന്നേറ്റു നോക്കിയിട്ടും ഇതെപ്പോള്‍ സംഭവിക്കുന്നെന്ന്‌ ഇതുവരെ കണെ്‌്‌ടത്താനായിട്ടില്ല. ശ്‌ശെടാ കൊള്ളാമല്ലോ എന്നു വെറുതേ വേണമെങ്കില്‍ അത്ഭുതപ്പെടാം.
-------
---------- --------- --------- ----------
ഉക്കടം ബസ്‌ സ്‌റ്റാന്‍ഡില്‍നിന്നും പൊള്ളാച്ചിക്കു ബസ്‌ കിട്ടും. അവിടെനിന്നാണു വാല്‍പാറയ്‌ക്കു ബസ്‌. ബസില്‍കയറുംമുമ്പ്‌ കാപ്പികുടിക്കണമെന്ന്‌ ഓര്‍ത്തെങ്കിലും ബസ്‌ കണ്‌്‌ടപ്പോള്‍ ചാടിക്കയറി. സീറ്റില്ല. എല്ലാം അണ്ണാച്ചികള്‍ കൈയടക്കിയിരിക്കുന്നു. ``പയ്യാ''യിലെയും സൂര്യയുടെ ഏതോ പേരറിയാ സിനിമയുടേയും പാട്ടുകളുടെ കാതടപ്പിക്കുന്ന താളത്തില്‍ മുറുകിയിരിക്കുകയാണ്‌ എല്ലാവരും. ഇതിന്‍െ്‌റയൊപ്പം ഉറക്കെയുള്ള അണ്ണാച്ചിപ്പേച്ചു കൂടിയാകുമ്പോള്‍ തലപെരുക്കും. വൈകിയതുകൊണ്‌്‌ടാണല്ലോ ഈ ഗതിയെന്നു മനസില്‍ പ്‌രാകി. വെറുതേ തിരിഞ്ഞുനോക്കിയതാണ്‌. ആരോ ഒരാള്‍(പിന്നെ ഞാന്‍ അങ്ങേരെ അങ്ങോട്ടു കയറി പരിചയപ്പെട്ടു) നിവര്‍ത്തിപ്പിടിച്ച മാതൃഭൂമി പത്ര
മാണ്‌ കണ്ണില്‍ പെട്ടത്‌്‌. തകര്‍ത്തുവാരുന്ന `ഫുട്‌ബോര്‍ ഫീവറില്‍' തലപൂഴ്‌ത്തി നില്‍ക്കുകയാണ്‌ ചേട്ടന്‍. പൊള്ളാച്ചിക്കാണ്‌. അങ്ങനെ ഉറക്കെപ്പെയ്യുന്ന തമിഴ്‌മൊഴിക്കിടയില്‍ അത്ര ഉറക്കയല്ലാതെ ഞങ്ങളുടെ മലയാളക്കിലുക്കവും കിണുങ്ങി. കോയമ്പത്തൂര്‍- പൊള്ളാച്ചിയെന്ന 35 കി.മി. അങ്ങനെ സംസാരത്തിനൊപ്പം താണ്‌്‌ടി. റോഡിന്‍െ്‌റ ഗുണം കൊണ്‌്‌ട്‌ വെള്ളത്തില്‍ ഒഴുകുംപോലെയായിരുന്നു പോക്ക്‌്‌്‌. ഒരു മണിക്കൂര്‍ കൊണ്‌്‌ട്‌ പൊള്ളാച്ചിയിലെത്തി.

ആനയെത്തിന്നാനുള്ള വിശപ്പുണ്‌്‌ട്‌്‌. സിനിമാക്കാരുടെ സ്വപ്‌ന സ്ഥലമെന്ന വായനാനുഭവമൊക്കെ അവിടെച്ചെന്നാല്‍ തീരും. പൊടിയില്‍ കുളിച്ച്‌്‌ നില്‍ക്കുന്ന സ്ഥലം. കേരളത്തോട്‌ അടുത്തുനില്‍ക്കുന്നെ ഒറ്റക്കാരണം കൊണ്‌്‌ട്‌ ചൂടിനു കുറവുണെ്‌്‌ടന്നു പറയാം.(പക്ഷേ, വിയര്‍ത്തു...!). ആര്യാസ്‌ ഹോട്ടലിലെ ഇഡ്ഡലിയില്‍ വിശ്‌പ്പിനെ കെ
ട്ടിയിട്ടു. മുന്നില്‍ കണ്‌്‌ട ബസ്‌ കണ്‌്‌ടക്ടറോട്‌ `വാല്‍പാറ ബസ്‌ എങ്കൈ' എന്നു `പേശി' നോക്കി. സംഗതി ഏറ്റു...! എന്നെയൊന്നു തുറിച്ചുനോക്കിയിട്ട്‌ ദിക്കു ചൂണ്‌്‌ടിക്കാട്ടി. ബസൊന്നും എത്തിയിട്ടില്ല. എന്നാലും മനസിലായി. ഉടനെത്തും.

-------
---------- --------- --------- ----------

ബസ്‌ നിര്‍ത്തുന്ന സ്ഥലത്ത്‌ തമിഴ്‌മങ്കൈമാരുടെ മുല്ലപ്പൂ ഗന്ധം മൂക്കില്‍ വലിച്ചുകയറ്റി ബസ്‌ നിര്‍ത്തുന്നിടത്തു നിന്നു. കുളിച്ചാലും ഇല്ലെങ്കിലും അവര്‍ക്കു മുല്ലപ്പൂ നിര്‍ബന്ധമാണ്‌. ഇരുവശത്തും മൂക്കുത്തി തൂങ്ങിയാടുന്ന മുഖവുമായി ഒരു അമ്മൂമ്മ. അപ്പുറം മലയാളി ചുവയുള്ള തമിഴുമായി ഒരു പെണ്‍കുട്ടി. അധികം തിരക്കുകൂട്ടാതെ തമിഴ്‌നാട്‌ സര്‍ക്കാരിന്‍െ്‌റ ബസ്‌ വന്നു നിന്നു. ബസില്‍നിന്ന്‌ ഇറങ്ങിയ അവസാനത്തെയാള്‍ വാതില്‍ക്കല്‍ കാവല്‍നിന്ന പെണ്‍കുട്ടിയോട്‌ എന്തോ ചോദിച്ചു. ``നല്ലായിറുക്ക്‌്‌'' എന്ന മറുപടിമാത്രം മനസിലായി. തിരക്കൂകൂട്ടിക്കയറി സൈഡ്‌്‌ സീറ്റില്‍ ഇടംപിടിച്ചു.
ബസ്‌്‌്‌ നഗരംവിട്ട്‌പ്പോള്‍തന്നെ നിരനിരയായി തെങ്ങിന്‍തോപ്പ്‌. ഇടയ്‌ക്കൊന്നു മയങ്ങിയുണര്‍ന്നപ്പോഴും അതേപോലെ. കേരളത്തില്‍പോലും ഇത്രയളവില്‍ തെങ്ങുകളുണ്‌്‌ടാകില്ല. ഓരോ തോട്ടത്തിന്‍െ്‌റയും സമീപം കയര്‍ അനുബന്ധ ഉത്‌പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ചെറുകിട-വന്‍കിട യൂണിറ്റുകള്‍. ഏതാണ്‌്‌ട്‌ ഒരു മണിക്കൂര്‍ ഓടിക്കാണും, ബസ്‌ നിര്‍ത്തി. എല്ലാവരും ചായകുടിച്ചോളൂ, അഞ്ചുമിനുട്ടുണെ്‌്‌ടന്ന്‌ പറഞ്ഞു ഡ്രൈവര്‍ ചാടിയിറങ്ങി.

------- ---------- --------- --------- ----------

ആളിയാറെത്തിയിരുന്നു. തൊട്ടുമുന്നില്‍ തലയുയര്‍ത്തി പാറക്കെട്ടുകള്‍. നെറ്റിയില്‍ കൈവച്ചുനോക്കിയാല്‍ മാനംമുട്ടിനില്‍ക്കുന്ന വേറെയും കുന്നുകള്‍. താഴെ ആളിയാര്‍ അണക്കെട്ട്‌്‌ ഇനിയങ്ങോട്ട്‌ മലയുടെ പള്ള ചുരണ്‌്‌ടിയുണ്‌്‌ടാക്കിയ വഴികളാണ്‌. തമിഴ്‌നാട്‌ അത്‌ വൃത്തിയായി ചെയ്‌തിട്ടുണ്‌്‌ട്‌്‌്‌. നാല്‍പതു ഹെയര്‍പിന്‍്‌ വളവുകളാണ്‌ താണേ്‌്‌ടണ്‌്‌ടത്‌. ഒരേസമയം പേടിയും അത്ഭുതവും. പിന്നിലേക്കു നോക്കി. നേരത്തേ കണ്‌്‌ട പെണ്‍കുട്ടി ഇതിലെന്തു കാര്യമെന്ന മുഖഭാവവുമായി ഇരിക്കുന്നു. ബാക്കിയുള്ളവര്‍ ഉറക്കത്തില്‍. പുറത്തേക്കു കൗതുകത്തോടെ വാപൊളിച്ചിരിക്കുന്നത്‌ ഒരാള്‍ മാത്രം. സമുദ്ര നിരപ്പില്‍നിന്നു 3500 അടിയാണു വാല്‍പാറയില്‍. ഇവിടേക്ക്‌ ഏതുവണ്‌്‌ടിക്കും ഇഴഞ്ഞുവേണം കയാറാന്‍. ഇടയ്‌ക്കു മുന്നറിയിപ്പില്ലാതെ ചുണെ്‌്‌ടലികളെപ്പോലെ മുന്നില്‍ ചാടുന്ന ചെറു കാറുകള്‍. ക്ഷമാപണത്തോടെ പിന്നോട്ടെടുത്ത്‌ യാത്രതുടരും. ഇരുവശവും ചെങ്കുത്തായിക്കിടക്കുന്ന വഴിയോടുള്ള ബഹുമാനമാകാം, ഈ മാന്യതയ്‌ക്കു പിന്നില്‍. നേരിയ തണുപ്പ്‌ ഒഴുകിയിറങ്ങിയ അന്തരീക്ഷം. ഓരോ വളവിലും അംശ-ഛേദം പോലെ വളവുകളുടെ എണ്ണങ്ങള്‍ കുറിച്ചിട്ടുണ്‌്‌ട്‌്‌. ഇടയ്‌ക്കിടയെ മഞ്ഞയില്‍ കറുപ്പടിച്ച (അതോ തിരിച്ചോ?) കലുങ്കുകളില്‍ ഒറ്റയ്‌ക്കും കൂട്ടമായും എത്തുന്ന കാട്ടുകുരങ്ങുകള്‍. അടുത്തിരിക്കുന്നയാള്‍ കരിങ്കുരങ്ങെന്നു വിളിച്ചുപറഞ്ഞപ്പോഴേക്കും വഴി കടന്നുപോയിരുന്നു.

------- ---------- --------- --------- ----------

പാതിവനം കടന്നാല്‍ മുളങ്കൂട്ടങ്ങള്‍ കാവല്‍നില്‍ക്കുന്ന വനാന്തരീക്ഷത്തിലേക്കു നോട്ടമയയ്‌ക്കാം. ഇടതൂര്‍ന്നു നില്‍ക്കുന്ന ഇവ ആദിവാസികളുടെ അന്നമാണ്‌. ഇവിടെനിന്നു പിറക്കുന്ന കുട്ടകള്‍ക്കും വട്ടികള്‍ക്കും നല്ല ഡിമാന്‍്‌റുണ്‌്‌ട്‌്‌. പായ്‌, മുറം തുടങ്ങിയവയും ആദിവാസികളുടെ കരവിരുതില്‍ പിറക്കുന്നു. വാല്‍പാറ ഹില്‍സ്‌റ്റേഷന്‍ എത്താറാകുന്നതോടെ തേയിലയുടെ പച്ചപ്പു തുടങ്ങും. തൊഴിലാളികള്‍ പട്ടിണിയുടെ കൊളുന്തുനുള്ളുന്ന കാഴ്‌ച്ച ഇവിടെനിന്നു തുടങ്ങും. ഇടുക്കിപോലുള്ള ജില്ലകളില്‍നിന്നും ഒട്ടും വ്യത്യസ്‌തമല്ല ഇവിടുത്തെ അവസ്ഥയും. കുത്തനെയുള്ള കയറ്റങ്ങളില്‍ ഒറ്റയ്‌ക്കും കൂട്ടമായും കൊളുന്തുനുളളുന്നവര്‍ ഇടയ്‌ക്കിടെ തെളിഞ്ഞു മറയും. താഴെ തൊഴിലാളി ലയങ്ങള്‍. മേച്ചില്‍ഷീറ്റുകള്‍ കാറ്റത്തു പറഞ്ഞുപോകാതിരിക്കാന്‍ പലവര്‍ണങ്ങളില്‍ മണല്‍ചാക്കുകള്‍ അടുക്കിയിട്ടുണ്‌്‌ട്‌. അകലെനിന്നു നോക്കിയാല്‍ ഒന്നിടവിട്ടു ഡിസൈന്‍ ചെയ്‌തിരിക്കുന്നതുപോലെ. ഇടയ്‌ക്കിടെ തെളിയുന്ന സൈന്‍ബോര്‍ഡുകള്‍ യാത്ര പകുതിയാകുന്നെന്ന മുന്നറിയിപ്പുകള്‍ തന്നുകൊണ്‌്‌ടിരിക്കും. ചാലക്കുടിക്കുള്ള ദൂരം ഇടയ്‌്‌ക്കിടെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും.

------- ---------- --------- --------- ----------

ഇവിടെനിന്നും മുക്കാല്‍ മണിക്കൂര്‍ യാത്രയോടെ വാല്‍പാറയിലേക്കുള്ള സ്വപ്‌ന യാത്ര കഴിയും. വാല്‍പാറയില്‍നിന്നും നൂറുകിലോമീറ്ററോളം ഉണ്‌്‌ടാകും ചാലക്കുടിക്ക്‌്‌. മൂന്നാറിനോളം പ്രശസ്‌തിയില്ലെങ്കിലും സൗന്ദര്യത്തില്‍ ഒട്ടും പുറകിലല്ലാത്ത പ്രദേശം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തോട്ടങ്ങള്‍. ഇവിടത്തെ ഉയരം സമുദ്രനിരപ്പില്‍നിന്ന്‌ 3500 അടി. വെറുതേയല്ല ഈ സ്ഥലത്തിനു വാല്‍പാറയെന്നു പേരിട്ടത്‌.. കുന്നിന്‍ മുകളില്‍നിന്നു വാലുപോലെ വളഞ്ഞുപുളഞ്ഞു വഴി...!

------- ---------- --------- --------- ----------

വാല്‍പാറയില്‍നിന്നും 30 കിലോമീറ്ററോളം പോയാല്‍ അപ്പര്‍ഷോളയാര്‍. പൊള്ളാച്ചിയില്‍നിന്നും പറമ്പിക്കുളം വഴിയും വാല്‍പാറയിലെത്താം. വന്യമൃഗസങ്കേതം കാണാന്‍ നേരത്തേ അനുമതി എടുക്കണമെന്നുമാത്രം.
വാല്‍പാറയില്‍നിന്നു ചാലക്കുടിക്കുള്ള അവസാന ബസ്‌ ഉച്ചയ്‌ക്കു പന്ത്രണ്‌്‌ടരയോടെയാണ്‌. മറ്റു വാഹനങ്ങളില്ലാതെ എത്തുവര്‍ കരുതിയിരുന്നില്ലെങ്കില്‍ വീണ്‌്‌ടും പൊള്ളാച്ചിക്കു തിരിച്ചുപോകേണ്‌്‌ടിവരും. യാത്ര മുറിയാതിരിക്കാന്‍ സമയം പാലിച്ചേ മതിയാകൂ.. വാല്‍പാറയില്‍നിന്നും പെരിങ്ങല്‍കുത്തിലേക്കും അതിരപ്പിള്ളിക്കുമാണ്‌ കൂടുതല്‍ വിനോദക്കാര്‍ പോകുന്നത്‌്‌. മനോഹരമായ അതിരപ്പിള്ളി വെള്ളച്ചാട്ടം, പിന്നെ വാഴച്ചാല്‍, ബ്രിട്ടീഷുകാര്‍ പണിതീര്‍ത്ത പെരിങ്ങല്‍കുത്ത്‌ ഡാം, ഏഷ്യയിലെതന്നെ രണ്‌്‌ടാമത്തെ അഴകേറിയ ഡാമായ ഷോളയാര്‍, ചുറ്റും ഇടതൂര്‍ന്ന വനങ്ങള്‍, മലക്കപ്പാറയില്‍ നിന്നാരംഭിക്കുന്ന ടീ എസ്‌റ്റേറ്റുകള്‍, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വാല്‍പ്പാറ, പറമ്പിക്കുളം വന്യജീവി സങ്കേതംവഴി പൊള്ളാച്ചി യാത്ര തുടങ്ങിയവ ഏതൊരു പ്രകൃതിസ്‌നേഹിക്കും മറക്കാനാകാത്ത അനുഭവമാകുന്നു. കേരളത്തിലെതന്നെ ഏറ്റവും മനോഹരമായ ഈ വനപ്രദേശത്ത്‌ വന്യമൃഗങ്ങളെ കാണാതെ മടങ്ങുന്നവര്‍ വളരെ കുറവ്‌.

------- ---------- --------- --------- ----------

അതിരപ്പിള്ളിയെ പ്ലാസ്‌റ്റിക്‌ രഹിത മേഖലയാക്കി മാറ്റുന്നതിന്റെ ഭാഗമായി കര്‍ശനമായ നടപടികളും വനം വകുപ്പ്‌ സ്വീകരിച്ചിട്ടുണ്‌്‌ട്‌. വാഹനത്തില്‍ എത്ര പ്ലാസ്‌റ്റിക്‌ കുപ്പിയുണെ്‌്‌ടന്ന്‌ മലക്കപ്പാറ-തമിഴ്‌നാട്‌ അതിര്‍ത്തിയിലും വാഴച്ചാലിലെ ചെകപോസ്‌റ്റിലും രസീതി കാണിച്ചു ബോധ്യപ്പെടുത്തണം. ഒരെണ്ണംപോലും കാട്ടിലെറിയാതിരിക്കാനാണ്‌ ഈ പരിശോധന. അതുപോലെ കാട്ടില്‍ക്കൂടി മദ്യവുമായി പോകുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്‌്‌ട്‌. കാടിനെ ആസ്വദിക്കൂ, നശിപ്പിക്കരുത്‌ എന്നാണ്‌ വനംവകുപ്പിന്റെ അഭ്യര്‍ഥന. മലക്കപ്പാറ കഴിഞ്ഞാല്‍ അതിരപ്പിള്ളിവരെ ഘോരവനങ്ങള്‍. ഇടയ്‌ക്കിടെ അപൂര്‍വ്വം ആദിവാസികളെ മാത്രം കാണാന്‍ കഴിഞ്ഞേക്കാം. പിന്നെ, ഇടയ്‌ക്കുവന്നു തലകാട്ടി മടങ്ങുന്ന ആനകളും.(അവര്‍ക്കു കൂടി തോന്നണം)

------- ---------- --------- --------- ----------

മലക്കപ്പാറയില്‍നിന്നും അതിരപ്പിള്ളിവരെ കുലുങ്ങിക്കുലുങ്ങിയുള്ള യാത്ര. നല്ലവഴിയെന്ന സ്വപ്‌നം എത്തണമെങ്കില്‍ അതിരപ്പള്ളിയെത്തണം. (കുറച്ചുദിസമേ ആയുള്ളൂ പണി കഴിഞ്ഞിട്ട്‌്‌, അതുകൊണ്‌്‌ട്‌ ഇത്രയും സുഖം...!) അതിരപ്പിള്ളിവരെ മറ്റേതോ ലോകമാണ്‌. ഇരുണ്‌്‌ട്‌്‌ കാടുകളിലേക്കുള്ള കാഴ്‌ച്ച ഇടയ്‌ക്കിടടെ വന്‍ മരങ്ങള്‍ മറയ്‌ക്കുന്നു. ഒരോ സെക്കന്‍ഡിലും പ്രകൃതിയുടെ തുടിപ്പ്‌ അനുഭവിക്കാം. അതിരപ്പള്ളിയുടെ ഹുങ്കാരവും താണ്‌്‌ടി ചാലക്കുടിയെത്തുമ്പോള്‍ പുനര്‍ജനിച്ചപോലെ. ഫ്രഷ്‌....! (നാരങ്ങയുടെ പടമുള്ള സോപ്പു തേയ്‌ക്കുമ്പോള്‍ കിട്ടുമെന്ന്‌്‌ പരസ്യക്കാര്‍ അവകാശപ്പെടുന്നതുപോലെ...!) ഓരോ ശ്വാസത്തിനും അത്ര്‌ക്കു തണുപ്പേറും ഈ യാത്രയില്‍. ഉറപ്പ്‌്‌.

നിങ്ങള്‍ക്കും പരീക്ഷിക്കാം....

വന്യമായ കാനനസൗന്ദര്യം കുറഞ്ഞ ചെലവില്‍ ആസ്വദിക്കാന്‍ ചാലക്കുടിയില്‍നിന്ന്‌ പൊള്ളാച്ചിയിലേക്ക്‌ ബസ്‌ സര്‍വീസുണ്ട്‌. ചില ബസുകള്‍ വാല്‍പ്പാറവരേക്കും ഓടുന്നു.



Saturday, March 6, 2010

അയാള്‍

സിനിമാ സാഹിത്യ രംഗത്തെ രണ്ടുപേര്‍ തമ്മിലുള്ള അടിയില്‍ പ്രതിഷേധിച്ച്‌ സിനിമാ അനുകൂലിയായ ഒരു സുഹൃത്തിന്‍െ്‌റ രോഷം പുറ്‌ത്തുവന്നത്‌ ഇങ്ങനെ... എങ്ങനെയുണ്ടെന്നു പറയൂ....


എന്നെ പറഞ്ഞാല്‍ ഞാനും പറയും
പറഞ്ഞില്ലെങ്കില്‍ പറയിക്കും
എനിക്കു പറഞ്ഞാണു ശീലം
പറച്ചില്‍ മാത്രമാണെന്‍െ്‌റ ശീലം
എന്നെ ഞാനാക്കിയതു ഞാനാണ്‌
അദ്ദേഹം എന്നു മാത്രം പറയിച്ചിരുന്ന എന്നെ
അയാള്‍ എന്നു വിളിപ്പിച്ചത്‌ തെറ്റ്‌
വേദിയില്‍ ഹരമായ വേദാന്തി ഞാന്‍
ഞാന്‍ അയാളല്ല, അദ്ദേഹമാണ്‌ എന്ന്‌
ഉറക്കെപ്പറയുന്നു
പറയാന്‍ പാടുപെടുന്നു ഞാന്‍
എനിക്കു പറഞ്ഞാണു ശീലം
പറച്ചില്‍ മാത്രമാണെന്‍െ്‌റ ശീലം

എഴുത്ത്‌- സരിത്ത്‌ പി. പൂത്തോള്‍

Friday, February 26, 2010

ഒന്നും പുതിയതല്ല

ഫ്‌ളാറ്റ്‌

ഇരുവശരും
കാക്കക്കരച്ചിലുമായി
പൊത്തുകള്‍
ഉണങ്ങിയൊട്ടിയ
പഴമരം!

വഴി

നടന്നു വഴുക്കലില്ലാതെ
നീണ്ടുരുണ്ട്‌.
വഴി തെറ്റിയെന്നു
പഴി പറഞ്ഞു, അവര്‍
പക്ഷേ, പണ്ടുപോയ വഴിമാറിയത്‌്‌
ഞാനറിഞ്ഞില്ല !
അവര്‍ പുതിയ വഴിവെട്ടിയതും.
(മൊഴി വറ്റിയ വഴികളയായിരുന്നു അതെന്ന്‌്‌
ആരോ പിന്നീട്‌ പറയുന്നതുകേട്ടു)


അടയാളം

ആഴത്തില്‍ കൊത്തി,
ചോക്കുകൊണ്ടു വരച്ചു
പിന്നെ, മഴുവിനു വെട്ടി
ഇപ്പോള്‍. അടയാളമേ
ഇല്ല, അങ്ങനെയൊന്നുണ്ടായിരുന്നെന്ന്‌!

Sunday, January 31, 2010

തടവറക്കവിതകള്‍ വീണ്ടും

പ്രതിഷേധച്ചൂടില്‍ അലറി വിളിച്ചു
പിറന്ന തടവറക്കവിതകള്‍

വീണ്ടുംവിപ്ലവ സമരങ്ങളുടെ ചുടുകാറ്റില്‍ തടവറകള്‍ വിയര്‍ത്തൊട്ടിയ കാലഘട്ടത്തില്‍നിന്നായിരുന്നു തടവറക്കവിതകള്‍ അലറിവിളിച്ചു പിറന്നത്‌. കൊടിയ പീഡനത്തിന്റെ ആര്‍ത്തനാദങ്ങള്‍ ചുടുനിശ്വാസങ്ങളായി മാത്രം പുറത്തേക്കുവിട്ട വിപ്ലകാരികളുടെ കാലഘട്ടം. കവിതയും എഴുത്തും സര്‍ഗാത്മകതയും വിപ്ലവത്തിന്റെ വിറകുകൊള്ളികളാണെന്ന തിരിച്ചറിഞ്ഞ്‌ ചൂഷകര്‍ക്കെതിരേ ആളിക്കത്തിച്ചവരുടെ നാളുകള്‍. തടവറകളിലെ സിഗററ്റ്‌ പാക്കറ്റുകളില്‍ എഴുതിവച്ച തീക്ക(കവിതകള്‍)നലുകള്‍ പിന്നീട്‌ കേരളത്തിന്റെ മണ്ണില്‍ പടര്‍ത്തിയ ജ്വാലകള്‍ ഇന്നും അണഞ്ഞിട്ടില്ല. കവിതയെഴുതി, തൊണ്ടപൊട്ടുമാറു പാടി വിമോചനത്തിന്റെ ദിനങ്ങളെ അവര്‍ വരവേറ്റു. സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിട്ട അടിയന്തിരാവസ്‌ഥക്കാലത്ത്‌ വിവിധ ജയിലുകളില്‍ കിടന്നവരുടെ ഇരുപത്തഞ്ചുകവിതകള്‍ അന്നു പ്രസിദ്ധീകരിച്ചു. പിന്നീട്‌ 33 വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ ഇപ്പോള്‍ പുന:പ്രസിദ്ധീകരിക്കുന്നത്‌. ഉദയഭാനു, സിവിക്‌ ചന്ദ്രന്‍, സി.കെ അബ്‌ദുള്‍ അസീസ്‌, പുരുഷോത്തമന്‍, ദാസ്‌ എന്ന കുട്ടികൃഷ്‌ണന്‍, സോമനാഥന്‍, എം.എം. സോമശേഖരന്‍, വി.കെ പ്രഭാകരന്‍, മുഹമ്മദ്‌ അലി, പി.കെ രഘുനാഥ്‌ എന്നിവരാണു ഹോചിമിന്റെ ജയില്‍ ഡയറിയിലെ വരികള്‍.

``കുറ്റം ചെയ്യാതെ ഒരു വര്‍ഷം ജയിലില്‍
കഴിച്ചു കണ്ണുനീര്‍ മഷിയാക്കി
ഞാനെന്റെ ചിന്തകള്‍ കവിതകളാക്കി
മാറ്റുന്നു... ഇന്നു നാം ഇരുമ്പും ഉരുക്കും
ചേര്‍ത്ത കവിതകള്‍ പണിതെടുക്കണം..
ഇന്നു കവിതയ്‌ക്ക്‌ ഒരാക്രമണം
നയിക്കാനും അറിഞ്ഞിരിക്കണം ''എന്ന വരികള്‍.

ജയിലിലെത്തുംമുമ്പ്‌ നാലുവരി കുറിക്കാത്തവരായിരുന്നു ഇവരില്‍ പലരും. അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതോടെ സംസ്‌ഥാനത്തിന്റെ പല ഭാഗത്തുനിന്നായി പിടിയിലായ ഇവരെല്ലാം കക്കയം, ശാസ്‌തമംഗലം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ ഭയാനകമായ പീഡനങ്ങള്‍ക്ക്‌ ഇരകളായി. ``വെടിയുണ്ടയുടെ നീളംപോലുമില്ലല്ലോടാ..... മോനേ നിനക്ക്‌'' എന്നാക്രോശിച്ചുകൊണ്ടാണ്‌ ഉദയഭാനുവിനെ ജയറാം പടിക്കല്‍ വരവേറ്റത്‌.

ശാരീരിക പീഡനങ്ങളുടേയും മാനസിക വിക്ഷോഭങ്ങളുടെയും എണ്ണമറ്റ ദിവസങ്ങളിലൂടെ, ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും പ്രസക്‌തിയില്ലാത്ത ക്ഷുദ്രമായ ദിവസങ്ങളിലൂടെ കടന്നെത്തി, മരണത്തെ അതിജീവിച്ച്‌, നീട്ടിപിടിച്ച തോക്കുകള്‍ക്കും കയ്യില്‍ പൂട്ടിയ വിലങ്ങുകളുടെ കിലുക്കങ്ങള്‍ക്കുമിടയിലൂടെ കല്‍ത്തുറുങ്കിന്റെ കനത്ത ഭിത്തികള്‍ക്കകത്തു തളച്ചിടുമ്പോള്‍, ഉണര്‍ന്നിരിക്കുന്ന കവിമനസുകളുടെ രചനകളാണ്‌ ഈ സമാഹാരത്തിലെന്ന്‌ ആദ്യപതിപ്പിന്റെ അവതാരികയില്‍ ഉദയഭാനു എഴുതി. പുതിയ പതിപ്പിന്റെ അവതാരിക അന്നത്തെ പതിപ്പു കേരളത്തിലുടനീളം വിറ്റുനടന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റേത്‌.

അന്യന്റെ ശബ്‌ദം സംഗീതം പോലെ ആസ്വദിക്കുന്ന കാലം സ്വപ്‌നം കണ്ടതിനു ശിക്ഷിക്കപ്പെട്ട തലമുറയുടെ അവശിഷ്‌ടമാണ്‌ ഈ പുസ്‌തകമെന്ന്‌ അവതാരികയില്‍ ചുള്ളിക്കാട്‌ കുറിക്കുന്നു. സ്വന്തം വാക്കുകള്‍ക്കു സ്വന്തം ചോര കൊണ്ടു വില കൊടുത്തവരുടെ ഈ രചനകള്‍ സാഹിത്യചരിത്രത്തില്‍ ഇടം നേടിയില്ലെങ്കിലും തോറ്റവര്‍ക്കും ചരിത്രമുണ്ടെന്നും തോല്‍വിക്കും കവിതയുണ്ടെന്നും വിളിച്ചോതുന്നെന്നും ചുള്ളിക്കട്‌ തുടരുന്നു.

കണ്ണൂര്‍, തിരുവന്തപുരം, വിയ്യൂര്‍ ജയിലുകളിലെ ഏകാന്തതടവില്‍ എഴുതിയ കവിതകള്‍ ഒളിപ്പിക്കാനായിരുന്നു പ്രയാസം. ജയിലധികാരികളും മുതിര്‍ന്ന പാര്‍ട്ടി തടവുകാരുടേയും കണ്‍വെട്ടം തട്ടിയാല്‍ അവ നശിപ്പിക്കപ്പെടുമായിരുന്നു. മാവോ സെ തൂങ്ങിന്റെ കൃതികള്‍ വായിക്കാനായിരുന്നു പാര്‍ട്ടിക്കാരുടെ നിര്‍ദേശം. എന്നാല്‍, അതിജീവനത്തിന്റെ തൃഷ്‌ണ എഴുതുകമാത്രമായിരുന്നെന്ന്‌ പുസ്‌തകം എഡിറ്റ്‌ ചെയ്‌ത സിവിക്‌ ചന്ദ്രന്‍ പറയുന്നു. അടിയന്തരാവസ്‌ഥയ്‌ക്കുശേഷം യുക്‌തിവാദികളുടെ മുന്‍കൈയില്‍ പ്രവര്‍ത്തിച്ചിരുന്ന തൃശൂരിലെ നാസ്‌തികന്‍ പബ്ലിക്കേഷന്‍ പുസ്‌തകം പ്രസിദ്ധീകരിച്ചു. തടവറകളില്‍ മരിച്ചുവീണ രക്‌തസാക്ഷികള്‍ക്കു സമര്‍പ്പിച്ച്‌. തടവറകവികളില്‍ ഉദയഭാനു, സോമനാഥന്‍, ദാസ്‌, മുഹമ്മദലി എന്നിവര്‍ ഇന്നു ജീവിച്ചിരിപ്പില്ല. മറ്റുള്ളവര്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തനവും ജീവിതവും തുടരുന്നു. അബ്‌ദുള്‍ അസീസ്‌ പി.ഡി.പിയുടെ നയരൂപീകരണസമിതി അധ്യക്ഷനാണ്‌. സോമശേഖരന്‍ ഏറെക്കാലത്തെ നക്‌സലൈറ്റ്‌ ജീവിതത്തിനുശേഷം ഇപ്പോള്‍ എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. രഘുനാഥ്‌ പാരലല്‍ കോളേജ്‌ അധ്യാപകന്‍. വി.കെ പ്രഭാകരന്‍ നാടകരംഗത്തു തുടരുന്നു. കൂടാതെ വില്ലേജ്‌ ഓപീസില്‍ ജോലി. പുരുഷോത്തമന്‍ അഡ്വക്കേറ്റാണ്‌. സിവിക്‌ ചന്ദ്രന്‍ അറിയപ്പെടുന്ന സാംസ്‌കാരിക വിമര്‍ശകനും. ഇവര്‍ ആറുപേരും മൂന്നു ദശകങ്ങള്‍ക്കു ശേഷം ഒന്നിച്ചിരുന്ന്‌ പുതിയ കാലത്തിന്റെ വിഹ്വലതകളെക്കുറിച്ചു നടത്തുന്ന ചര്‍ച്ച പുസ്‌തകത്തിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്‌. പഴയ പതിപ്പിന്റെയും പുതിയ പതിപ്പിന്റേയും കവര്‍ ഡിസൈന്‍ പ്രശസ്‌ത ചിത്രകാരന്‍ സി.എന്‍ കരുണാകരന്റേതാണ്‌. ചൂഷണങ്ങള്‍ നിലനില്‍ക്കുവോളം പോരാട്ടങ്ങളും തടവറകളും നിലനില്‌ക്കുമെന്നതാണ്‌ ഈ കവിതകളുടെ രണ്ടാം പതിപ്പിന്റെ പ്രസക്‌തിയെന്ന്‌ പ്രസാധനത്തിനു മുന്‍കൈ എടുത്ത മുഹമ്മദ്‌ പറയുന്നു. തൃശൂരിലെ ഫ്‌ളെയിം ബുക്‌സ്‌ പ്രസിദ്ധീകരിക്കുന്ന തടവറകവിതകളുടെ രണ്ടാംപതിപ്പ്‌ പ്രകാശനം 13-നു സാഹിത്യ അക്കാദമിയില്‍ നടക്കും.

-ഐ. ഗോപിനാഥ്‌

Saturday, November 28, 2009

ചായക്കട

ചുട്ടെടുത്ത അപ്പത്തിന്‍ മണം,
കട്ടന്‍കാപ്പിയുടെ
പുകഏഴരക്കാലത്തെ
പുകമഞ്ഞുപോലെചായ- ബെഞ്ചും
ഡസ്‌കുംകുട്ടപ്പന്റെ ചായക്കട

പെട്ടുപോയ്‌ ഇന്നലെ
ഒട്ടുമുറങ്ങിയില്ല,
നശിച്ചകൊതുകെന്നൊരാള്‍.

ഓവറായ്‌, പെമ്പിള
കൂടെക്കിടത്തിയില്ല
കട്ടിലില്ലാത്തതാവാം
പൊട്ടുന്നു നട്ടെല്ല്‌.

ഇഷ്‌ടിക, വാര്‍പ്പ്‌പിന്നെയൂം
വിയര്‍പ്പിന്റെ
ഒട്ടുപാല്‍ മണക്കും
പണിത്തിരക്കിന്‍ കട.

കുട്ടപ്പന്റെ ചായക്കടയ്‌ക്ക്‌
ആയിരം നാവ്‌.

കഷ്‌ടപ്പാട്‌ നെട്ടോട്ടമോടും
ചാരുബെഞ്ചില്‍'
ഇത്തിരിക്കൂടി ഞാനുമിരുന്നു
പട്ടുപോയ രാത്രിയുടെ
പട്ടിണിയുമൂതി...

ചുട്ടെടുക്കുന്ന അപ്പത്തിന്‍
മണം വീണ്ടും....

Saturday, July 11, 2009

കറുപ്പും വെളുപ്പും

ഞാന്‍, നിന്റെ
വെളുത്ത പുറം ചുമരില്‍
എഴുതിയ ജീവിതം

കരികൊണ്ട്‌,
അലസമായി.ദു:ഖം,
സന്തോഷംഉന്മാദം, രതി,
ഇടയ്‌ക്കെപ്പൊഴോ വന്ന
വസന്തം.
എല്ലാം കറുപ്പ്‌.
ഇടയ്‌ക്കെപ്പൊഴോഒരു
കറുത്ത റോസാപ്പൂ.

പൊതുവഴിയിലെ
ചുമരായതിനാല്
‍വഴിപോക്കരുടെ വക
നഗ്നത.
കുട്ടികള്‍ക്ക്‌ കറുത്ത മരം.
എല്ലാം കറുപ്പ്‌.
അവടെ ഞാന്‍
കറുത്ത വരയും കുറിയും.
മഴയില്‍ ഒലിച്ച്‌
എങ്കിലും ജീവിച്ചു.

ഇന്ന്‌,
പുത്തന്‍ കൂറ്റുകാ
ര്‍വാങ്ങിയ നിന്റെ ചുമര്‍.
വെളുത്ത്‌,
സിനിമാ പോസ്‌റ്റര്‍,
നോട്ടീസ്‌, പിന്നെകുറേ
മുറുക്കാന്‍ തുപ്പലുകള്‍,
ചെളി.
പിന്നീടൊരിക്കല്‍
അടര്‍ന്ന വെളുപ്പിനുള്ളിനിന്ന്‌
ഞാന്‍ വരയും കുറിയുമായി....

Wednesday, June 24, 2009

ആനയും ആദിവാസിയും ആര്‍ക്കുവേണം ?

കാടു മുടിക്കാം.... കറന്റെടുക്കാനാണെങ്കില്‍ !

നട്ടുച്ചയ്‌ക്കും ഇരുട്ടു പരന്നുകിടക്കുന്ന ഉള്‍ക്കാട്‌. അകലെനിന്നു തന്നെ വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരം കേള്‍ക്കാം. അടുത്തുചെന്നു മുകളില്‍നിന്ന്‌ ഒന്നേനോക്കിയുളളൂ. അപ്പോഴേക്കും പിന്നില്‍നിന്നു വിളിവന്നു. അവിടേയ്‌ക്കധികം പോകണ്ടാ... മഴ പെയ്‌തു വഴുക്കലുണ്ടാകും. വീണാല്‍ പൊടിപോലും കിട്ടത്തില്ല. കൂടെയുളളവരുടെ മുന്നറിയിപ്പ്‌. മഴക്കാലത്തു കുലംകുത്തിയൊഴുകുന്ന പെരിയാര്‍ ഇക്കുറി ശക്‌തി കുറച്ചപോലെ. എങ്കിലും താഴേയ്‌ക്കുള്ള ഒഴുക്കിനു നല്ല വേഗം. തുടര്‍ച്ചയായി അട്ടകടിച്ചതിന്റെ ചൊറിച്ചില്‍ കാലില്‍. പൂയംകുട്ടി വൈദ്യുതി പദ്ധതിക്കായി അണക്കെട്ടു നിര്‍മിക്കാന്‍ പോകുന്ന പിണ്ടിമേടുകുത്തിലെ വെള്ളച്ചാട്ടത്തിനരികിലായിരുന്നു അപ്പോള്‍. ``നിറയെ അട്ടയാണ്‌. ഞങ്ങള്‍ക്കിതൊക്കെ നല്ല പരിചയം. ഇടയ്‌ക്ക്‌ കാടുകാണാനെത്തുന്നവര്‍ക്കാണ്‌ ഇക്കൂട്ടര്‍ ശല്യക്കാര്‍''-കൂടെയെത്തിയ ആദിവാസിയുടെ കമന്റ്‌. കാലില്‍ തേച്ചിരുന്ന ചന്ദ്രിക സോപ്പും പുകയിലയുമാണ്‌ ആകെയുള്ള പ്രതിരോധം.

മഴയും കാട്ടാനയുടെ ശല്യവും എല്ലാം കൂടി ആദിവാസികളുടെ ജീവിതം ഇപ്പോള്‍ ദുരിതമാണ്‌. എന്നാല്‍, ഇപ്പോള്‍ ഇവരുടെ ആശങ്കകളൊക്കെ അണക്കെട്ടിനെപ്പറ്റിയാണ്‌. അണക്കെട്ടു വന്നാല്‍ ഇവിടെനിന്നും കുടിയിറങ്ങേണ്ടി വരുമെന്നത്‌ ഇവരെ തളര്‍ത്തുന്നു. എന്നും പൂയംകുട്ടിയാറിനരികിലൂടെ കാട്ടിനുള്ളിലേക്ക്‌ ഊളിയിടുന്ന ആദിവാസികള്‍ക്ക്‌ കാട്‌ കൈരേഖകള്‍പോലെ പരിചിതം. ഇലയനക്കം കേട്ടാല്‍ പോലും മനസിലാകും കാടിന്റെ ഭാഷ. പ്രഭാതങ്ങളില്‍ ഉള്‍ക്കാട്ടിനുള്ളിലേക്കു കടക്കുന്ന ഇവര്‍ തിരകെയെത്തണമെങ്കില്‍ സൂര്യന്‍ മറയണം. അതുവരെ കാടാണിവര്‍ക്ക്‌ അമ്മയും അച്‌ഛനും ദൈവവുമെല്ലാം. ഇടയ്‌ക്ക്‌ കലികയറിയെത്തുന്ന കാട്ടാനകളെ മാറ്റിനിര്‍ത്തിയാല്‍ ഏറ്റവും സുരക്ഷിത സ്‌ഥലം. എന്നേയ്‌ക്കുമായി അവസാനിക്കുന്നതും പ്രകൃതിയുടെ ഈ സുരക്ഷിതത്വമാണ്‌. കാടിന്റെ അവസാന തുടിപ്പിനെയും ശ്വാസംമുട്ടിച്ചുകൊന്നുകൊണ്ടാണ്‌ ഇവിടെ അണക്കെട്ടുയരാന്‍ പോകുന്നത്‌. ``ഞങ്ങള്‍ എങ്ങോട്ടുപോകും? ഇതൊരു മുഴങ്ങുന്ന ചോദ്യമാണ്‌. എന്നാല്‍, ഈ പരിദേവനങ്ങളൊക്കെയും പലപ്പോഴും കാടിനപ്പുറത്തേയ്‌ക്ക്‌ എത്താറില്ലെന്നതു വാസ്‌തവം. പട്ടിണിയും അവഗണനയും പീഡനങ്ങളും കുടിയൊഴിപ്പിക്കലുകളുടെയും കഥകള്‍ക്കിടയിലും ഇവര്‍ക്കു കാടായിരുന്നു ആശ്രയം. ചെങ്കുളം ഡാം നിര്‍മാണത്തിനുവേണ്ടിയാണ്‌ ഇവരെ ആദ്യം കുടിയൊഴിപ്പിച്ചത്‌. പിന്നീട്‌ തുടര്‍ച്ചയായി നിരവധി തവണ ഇതാവര്‍ത്തിച്ചു. പദ്ധതി വന്നാല്‍ ഇവിടെനിന്നും ഇറങ്ങേണ്ടി വരും.

ഹിന്ദുസ്‌ഥാന്‍ കമ്പനിക്കുവേണ്ടി ഈറ്റ വെട്ടിയും, പട്ടിണിയകറ്റാന്‍ മാത്രം കാട്ടുതേനും മറ്റു വനവിഭവങ്ങളും ശേഖരിച്ചു ജീവിക്കുന്നവര്‍. കാടിനെ സ്‌നേഹിക്കുന്നവര്‍. സ്വന്തമായി ഭൂമിയെന്ന അലമുറയിടലല്ല ഇപ്പോള്‍ ഇവരുടെ വാക്കുകളില്‍. അതൊക്കെ എന്നേ ഇവര്‍ അവസാനിപ്പിച്ചിരിക്കുന്നു. ജീവിതത്തിലെ അവസാന പച്ചപ്പും മുക്കിക്കളയുന്നതിലാണ്‌ ആശങ്കകള്‍ നിഴലിക്കുന്നത്‌. എന്നാല്‍ അണക്കെട്ടു വരുന്നതിനെ അനുകൂലിക്കുന്നവരും നാട്ടുകാരുടെ ഇടയിലുണ്ട്‌. കാടുകൈയേറി റബറും മറ്റുകൃഷിയും നടത്തുന്നവര്‍. പൂയംകുട്ടി പദ്ധതിയെപ്പറ്റി അറിയുമ്പോള്‍ തന്നെ ഇവിടെ കൈയേറ്റം ആരംഭിച്ചു. പക്ഷി നിരീക്ഷണത്തില്‍ ലോകം ആദരിച്ചിരുന്ന ഡോ. സലിം അലിയുടെ ഇഷ്‌ടവനമാണ്‌ തട്ടേക്കാട്‌ ഉള്‍പ്പെടുന്ന പൂയംകുട്ടി വനമേഖല. അതീവ ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്ന ഇവിടെ ദേശാടനക്കാരടക്കം 330 പക്ഷിവര്‍ഗങ്ങളുണ്ട്‌. 1950 കളില്‍ ഇവിടെയെത്തിയ സലിം അലിയുടെ ആഗ്രഹം പൂര്‍ത്തിയാകുന്നത്‌്‌ 1983 ലാണ്‌. സലിം അലിയെ ബഹുമാനിച്ചവര്‍ തന്നെ ഇന്ന്‌ നാശത്തിലേക്കുള്ള അവസാന അനുമതിയും മൂളുന്നു. തവളവായന്‍ പക്ഷിയടക്കമുള്ള അപൂര്‍വയിനം പക്ഷികള്‍, നിത്യ ഹരിതവനം, അര്‍ധ നിത്യഹരിത വനം, ഇലപൊഴിയും ഈര്‍പ്പവനം എന്നിങ്ങനെ മൂന്നിനം കാടുകള്‍, ഭൂതത്താന്‍കെട്ടെന്ന പ്രകൃതിജന്യ അണക്കെട്ട്‌- കാടിന്റെ വിശേഷങ്ങള്‍ നീളും. തേക്ക്‌, മഹാഗണി എന്നിവയ്‌ക്കുപുറമേ അത്യപൂര്‍വങ്ങളായ കാട്ടുവൃക്ഷങ്ങള്‍. പെരിയാറിന്റെ കൈവഴിയായ ഇവിടുത്തെ കനത്ത മത്‌സ്യ സമ്പത്തും പക്ഷികളുടെ, പ്രത്യേകിച്ച്‌ നീര്‍പക്ഷികളുടെ ഇഷ്‌ട സങ്കേതമാക്കി മാറ്റി. കടലിനോട്‌ എറ്റവുമടുത്തു സ്‌ഥിതിചെയ്യുന്ന അപൂര്‍വം വനങ്ങളിലൊന്നുമാണിത്‌. എല്ലാം എല്ലാവര്‍ക്കും അറിയാം. പക്ഷേ, കണ്ണടച്ചിരുട്ടാക്കിയാലോ?

പൂയംകുട്ടി പദ്ധതി

വിവിധ കമ്മിഷനുകളുടെ പഠനങ്ങള്‍ക്കുശേഷം കഴിഞ്ഞ മേയ്‌ 21 നാണ്‌ പൂയംകുട്ടി പദ്ധതിക്ക്‌ വൈദ്യുതി ബോര്‍ഡ്‌ അന്തിമ അനുമതി നല്‍കിയത്‌. 1400 ഏക്കര്‍ വനം പദ്ധതിക്ക്‌ ആവശ്യമാണ്‌. പദ്ധതിക്ക്‌ ഏതാണ്ട്‌ ഇത്രയോളം തന്നെ തുക ചെലവും കണക്കാക്കുന്നു. ഇതോടൊപ്പം മറയൂരിന്റെയും കാന്തല്ലൂരിന്റെയും അതിര്‍ത്തിയില്‍ പാമ്പാര്‍പുഴയില്‍ കോവില്‍കടവില്‍ മറ്റൊരു വൈദ്യുതി പദ്ധതി സ്‌ഥാപിക്കാനും തീരുമാനമുണ്ട്‌. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്നു മൂന്നു നദികളില്‍ ഒന്നാണ്‌ പാമ്പാര്‍ പുഴ. മുമ്പ്‌ ഇവിന്റെ അണക്കെട്ടു നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കേന്ദ്ര ജല കമ്മിഷന്‍ ഇടപെട്ട്‌ ഇത്‌ തടഞ്ഞു. തമിഴ്‌നാട്ടിലേക്ക്‌ ജലമെത്തിക്കുന്ന നദിയായതിനാല്‍ തമിഴ്‌നാടിന്റെ ഇടപെടലും ഇതിനു പിന്നിലുണ്ടായിരുന്നു. 1957-ല്‍ വൈദ്യനാഥയ്യര്‍ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ പദ്ധതിയെപ്പറ്റി ആലോചിക്കുന്നത്‌. പിന്നീട്‌ 1981-ല്‍ പൂയംകുട്ടി വൈദ്യുത പദ്ധതിയെപ്പറ്റിയുള്ള ആദ്യ റിപ്പോര്‍ട്ട്‌ വൈദ്യുതി ബോര്‍ഡ്‌ സമര്‍പ്പിച്ചു. പൂയംകുട്ടി ഒന്നാംഘട്ടം, പൂയംകുട്ടി രണ്ടാംഘട്ടം, അപ്പര്‍ ഇടമലയാര്‍, ആനമലയാര്‍, മാങ്കുളം എന്നിങ്ങനെ അഞ്ചു ഘട്ടങ്ങളിലായി വൈദ്യുതി പദ്ധതികള്‍ സ്‌ഥാപിക്കാനായിരുന്നു നിര്‍ദേശം. പൂയംകുട്ടി ഒന്നാംഘട്ടത്തില്‍ 148 മീറ്റര്‍ ഉയരത്തില്‍ അണക്കെട്ടുണ്ടാക്കി വൈദ്യുതി ഉത്‌പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. കനത്ത വനസമ്പത്തിനു നാശമുണ്ടാകുമെന്നതിനാല്‍ കേന്ദ്രം അനുമതി നല്‍കില്ലെന്ന തിരിച്ചറിവില്‍ 1983-ല്‍ ഇതിന്റെ ഒന്നാം ഘട്ടത്തിന്‌ അനുമതിയാവശ്യപ്പെട്ട്‌ കേന്ദ്രത്തെ സമീപിച്ചു. വനനാശം കുറയ്‌ക്കുന്നതിന്‌ ഡാമിന്റെ ഉയരം പിന്നീട്‌ 120 മീറ്ററാക്കി ചുരുക്കി.

ഇതിന്‌ ആദ്യം അനുമിതി കിട്ടിയെങ്കിലും തുടര്‍ച്ചയായ എതിര്‍പ്പുകളെത്തുടര്‍ന്ന്‌ 1987-ല്‍ കേന്ദ്രം പദ്ധതിക്ക്‌ അനുമതി നിഷേധിച്ചു. പിന്നീട്‌ 1988-ല്‍ പീച്ചിയിലെ കേരളാ വനഗവേഷണ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ കെ.എസ്‌.ഇ.ബിയുടെ നിര്‍ദേശമനുസരിച്ച്‌ പരിസ്‌ഥി നാശത്തെക്കുറിച്ചു പഠനം നടത്തി. 1989-ല്‍ ഇവര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. പൂയംകുട്ടി പദ്ധതി കാടിനും വന്യജീവികള്‍ക്കും വന്‍ നാശമുണ്ടാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്‌. തുടര്‍ന്ന്‌ കേന്ദ്ര പരിസ്‌ഥിതി വകുപ്പ്‌ പദ്ധതിക്ക്‌ അനുമതി നിഷേധിച്ചു. പിന്നീട്‌ 1991-ല്‍ കരുണാകരന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന്‌ വീണ്ടും കമ്മിഷനെ വച്ചു. ഇവരുടെ റിപ്പോര്‍ട്ടും എതിരായതിനെത്തുടര്‍ന്ന്‌ 94-ല്‍ കേന്ദ്രം വീണ്ടും അനുമതി നിഷേധിച്ചു. കേന്ദ്രപരിസ്‌ഥിതിമന്ത്രി കമല്‍നാഥായിരുന്നു പദ്ധതിക്കെതിരേ പ്രതികരിച്ചത്‌. തുടര്‍ന്ന്‌ നട്‌കര്‍ണി കമ്മിഷനും സലിംഅലി സെന്റര്‍ഫോര്‍ ഓര്‍ണത്തോളജി ആന്‍ഡ്‌ നാച്ചുറല്‍ ഹിസ്‌റ്ററിയും അന്വേഷിച്ചെങ്കിലും അപൂര്‍വ വനസമ്പത്തു നശിപ്പിക്കുന്നതിന്‌ എതിരായിരുന്നു ഇവരും. കടലിനോടുചേര്‍ന്നുള്ള കേരളത്തിലെ ഏക ലോ ലാന്റ്‌ ഫോറസ്‌റ്റ്‌ നശിപ്പിക്കരുതെന്നായിരുന്നു ഇവരുടെ അഭ്യര്‍ഥന. കമ്മിഷനുകളുടെയും പരിസ്‌ഥിതി സംഘടനകളുടെയും തുടര്‍ച്ചയായ എതിര്‍പ്പിനെത്തുടര്‍ന്നു വര്‍ഷങ്ങളോളം പദ്ധതി മരവിച്ചു കിടന്നു. 2000-ല്‍ കെ.എസ്‌.ഇ.ബി. പൂയംകുട്ടി പദ്ധതിയുമായി വീണ്ടും രംഗത്തെത്തി. ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ടിനെയാണ്‌ കമ്മിഷനായി നിയമിച്ചത്‌. കെ.എസ്‌.ഇ.ബിക്ക്‌ അനുകൂല റിപ്പോര്‍ട്ട്‌ ഉണ്ടാക്കണമെന്ന നിര്‍ദേശവും ഇവരെ നിയമിക്കുമ്പോള്‍ ഉണ്ടായിരുന്നു. അണക്കെട്ടിന്റെ ഉയരം മുന്നൂറു മീറ്ററായി നിജപ്പെടുത്തിയാല്‍, പദ്ധതികൊണ്ട്‌ വനത്തിനും മറ്റു വന്യ ജീവികള്‍ക്കുമുണ്ടാകുന്ന നാശം അമ്പതുശതമാനം വരെ കുറയ്‌ക്കാമെന്നായിരുന്നു ഇവരുടെ റിപ്പോര്‍ട്ട്‌. ഇതോടൊപ്പം വന നാശം 26668.80 ഹെക്‌ടറില്‍നിന്ന്‌ 1351.27 ഹെക്‌ടറായി കുറയ്‌ക്കാമെന്നും ഇവര്‍ പറയുന്നു. പദ്ധതിയുടെ മൊത്തം ഉത്‌പാദനത്തില്‍ ഒമ്പതു ശതമാനം മാത്രമേ കുറവുണ്ടാകൂ എന്നും ഇവര്‍ സമര്‍ഥിക്കുന്നു.

ഇവരുടെ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച്‌ 2001-ല്‍ പദ്ധതി ഏറ്റെടുക്കാമെന്നു കേന്ദ്രം അറിയിച്ചു. നാഷണല്‍ ഹൈഡ്രോപവറിനെ പദ്ധതി ഏല്‍പ്പിക്കാനായിരുന്നു തീരുമാനം. ഇന്നു വനംകൈയേറ്റത്തിനെതിരേയും മറ്റും ശബ്‌ദമുയര്‍ത്തുന്ന വി.എസ്‌. അച്യുതാനന്ദന്‍ പോലും അന്നു പദ്ധതിക്കുവേണ്ടി വാദിച്ചു. പ്രതിപക്ഷനേതാവായിരുന്നു അന്നു വി.എസ്‌. തുടര്‍ന്നും നിശബ്‌ദമായിക്കിടന്ന പദ്ധതിക്ക്‌ കഴിഞ്ഞ മാസമാണ്‌ പുനര്‍ജനിയായത്‌.

ജൈവസമ്പത്തിന്റെ കലവറ

ആമസോണ്‍ കഴിഞ്ഞാല്‍ ലോകത്തിലെ തന്നെ സമുദ്രത്തിനോട്‌ ഇത്ര അടുത്തുള്ള നിമ്‌ന വനമില്ല. സൈലന്റ്‌ വാലിയും പൂയംകുട്ടിയും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതുതന്നെ. ആതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്കെതിരേയാണ്‌ ഏറ്റവും അടുത്തകാലത്ത്‌ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നത്‌. എന്നാല്‍, ആയിരം ആതിരപ്പള്ളിക്കു സമാനമാണ്‌ ഒരു പൂയംകുട്ടിയെന്ന്‌ പ്രകൃതി സംരക്ഷണ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.പെരിയാര്‍ ടൈഗര്‍ റിസവ്‌ കഴിഞ്ഞാല്‍ ഹൈറേഞ്ചിലെ ഏറ്റവും വലിയ വനപ്രദേശമാണിത്‌. ഹൈറേഞ്ചിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തു സ്‌ഥിതിചെയ്യുന്ന ലോലാന്റ്‌ ഫോറസ്‌റ്റ്‌ എന്ന പ്രത്യേകതയും പൂയംകുട്ടിക്കുണ്ട്‌. പെരിയാറിന്റെ ഏറ്റവും പ്രധാന കൈവഴിയാണ്‌ പൂയംകുട്ടിയാര്‍. ഇടുക്കിയിലെ വൈദ്യുതി ഉത്‌പാദനത്തിനുശേഷം പെരിയാറിലൂടെ തിരിച്ചുവിടുന്ന ജലമാണ്‌ പൂയംകുട്ടിയാറിലൂടെ എത്തുന്നത്‌. എറണാകുളം അടക്കമുള്ള സ്‌ഥലങ്ങളില്‍ പെരിയാറ്റിലൂടെ കുടിവെള്ളമെത്തിക്കുന്നതും പൂയംകുട്ടിയാറാണ്‌. പദ്ധതികൊണ്ട്‌ എറണാകുളത്തെ കുടിവെള്ള വിതരണവും പാടെ തടസപ്പെടും. പെരിയാറിന്റെ കൈവഴികളില്‍ അണക്കെട്ടു നിര്‍മിക്കാത്ത ഏക നദിയും ഇതാണ്‌. പൂയംകുട്ടിയാറില്‍ അണക്കെട്ടു നിര്‍മിക്കുന്നത്‌ പിണ്ടിമേടുകുത്ത്‌ വെള്ളച്ചാട്ടത്തിലാണ്‌.

ഏകദേശം നൂറടി താഴ്‌ചയിലേക്കാണ്‌ വെളളം കുത്തിയൊഴുകുന്നത്‌. നിബിഡ വനത്തിലൂടെയുള്ള ഒഴുക്ക്‌ ഇടമലയാറ്റില്‍ ചെന്നുചേരുന്നു. പിണ്ടിമേടുകുത്തില്‍ ഡാംനിര്‍മിച്ചാല്‍ ഏകദേശം മൂവായിരം ഹെക്‌ടര്‍ വനം നശിക്കുമെന്ന്‌ എല്ലാ കമ്മിഷനുകളും ചൂണ്ടിക്കാട്ടുന്നു. പൂയംകുട്ടിയിലെ സസ്യജാലത്തെപ്പറ്റിയുള്ള കൃത്യമായ കണക്കെടുപ്പ്‌ ഇന്നും നടന്നിട്ടില്ല. അറനൂറു മില്ലീമീറ്റര്‍ വരെ മഴലഭിക്കുന്ന ഇവിടുത്തെ അപൂര്‍വ ജൈവ വൈവിധ്യത്തിന്റെ കലവറ സസ്യശാസ്‌ത്രജ്‌ഞരെപ്പോലും അദ്‌ഭുതപ്പെടുത്തുന്നതാണ്‌. കേരളം മൊത്തം എടുത്താല്‍ പോലും ഒരു ആവാസവ്യവ്‌സഥയ്‌ക്ക്‌ നിലനില്‍ക്കാനുള്ള വനം നിലവില്ല. ഈ സാഹചര്യത്തിലാണ്‌്‌ 5400 ചതുരശ്ര കിലോമീറ്റര്‍ മാത്രമുള്ള വനത്തില്‍ അണകെട്ടുന്നത്‌. പ്രൊജക്‌ട്‌ എലിഫന്റ്‌ നടപ്പാക്കുന്ന ഇവിടെ ഏഷ്യാറ്റിക്‌ എലിഫന്റ്‌ വിഭാഗത്തിലുള്ള ആനകള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നു. ആദിവാസികളുടെ പ്രധാന വരുമാന മാര്‍ഗമായ ഈറ്റക്കാടുകളുടെ വന്‍ ശേഖരമാണ്‌ പൂയംകുട്ടി. അമ്പതിനായിരത്തോളം ടണ്‍ ഈറ്റയാണ്‌ ഇവിടെനിന്നു ശേഖരിക്കുന്നത്‌. 1989-ലെ കെ.എഫ്‌.ആര്‍.ഐയുടെ കണക്കനുസരിച്ച്‌ ഹിന്ദുസ്‌ഥാന്‍ ന്യൂസ്‌പ്രിന്റിനുള്ള 26 ശതമാനം ഇറ്റയും ബാംബൂ കോര്‍പറേഷനുള്ള 48 ശതമാനം ഈറ്റയും ഇവിടെനിന്നു ശേഖരിക്കുന്നതാണ്‌. അന്നത്തെ കണക്കനുസരിച്ച്‌ ഏകദേശം 13,000 ആളുകള്‍ നേരിട്ടും മൂന്നുലക്ഷം ആളുകള്‍ അനുബന്ധമായും ഇതുമായി ബന്ധപ്പെട്ടു ജീവിക്കുന്നു. ഇന്ന്‌ ഈ കണക്കില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്‌.

അണകെട്ടുയരുന്നതോടെ ഈറ്റത്തൊഴിലാളികള്‍ ഒന്നടങ്കം പട്ടിണിയിലാകും. പദ്ധതി നടപ്പാക്കുന്നതിലൂടെ ആയിരത്തിലേറെ ആദിവാസികള്‍ കുടിയൊഴിപ്പിക്കപ്പെടും. മുതുവാന്‍ വിഭാഗത്തിലുള്ള ആദിവാസികളാണ്‌ ഏറെയും. ഇരുന്നൂറിലേറെ പക്ഷിവര്‍ഗങ്ങളും, മുപ്പതിലേറെ സസ്‌തനികളും നൂറിലേറെ മത്സ്യ വര്‍ഗങ്ങളും നൂറ്റി എഴുപതിലേറെ അപൂര്‍വ ഔഷധ സസ്യങ്ങളും കണക്കില്‍പെടാത്ത മറ്റിനങ്ങളും ഇവിടെയുണ്ട്‌. മരമെണ്ണി, വനം കാണാതെ പോകുന്നവര്‍ക്ക്‌ ഈ വനസമ്പത്തിന്റെ ആഴം മനസിലായിട്ടില്ല. ഭുഭ്രംശ മേഖലയിലാണ്‌ ഇപ്പോള്‍ പൂയംകുട്ടി സ്‌ഥിതിചെയ്യുന്നത്‌. ഇത്തരം പ്രദേശങ്ങള്‍ നിര്‍മിക്കാന്‍ അനുയോജ്യമല്ലെന്നു പഠനങ്ങള്‍ പറയുന്നു. ഇവിടെയുണ്ടാകുന്ന നേരിയ ഭൂചലനം പോലും വന്‍ ദുരന്തമുണ്ടാക്കും. ഇതൊക്കെ കെ.എസ്‌.ഇ.ബിക്കറിയാം. കണ്ണടയ്‌ക്കുന്നെന്നു മാത്രം. പൂയംകുട്ടി പദ്ധതികൊണ്ടുണ്ടാകുന്ന വൈദ്യുതി 73 മെഗാവാട്ട്‌ മാത്രമാണെന്നതും കൂട്ടിവായിക്കുമ്പോള്‍ നാശം എത്ര ഭീകരമെന്നു മനസിലാക്കാം.

കൈയേറ്റം ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങായി വര്‍ധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പദ്ധതികൊണ്ട്‌ ആയിരക്കണക്കിനാളുകള്‍ക്ക്‌ തൊഴില്‍ ലഭിക്കുമെന്നതൊഴിച്ചാല്‍ നേട്ടങ്ങളൊന്നും ഉയര്‍ത്തിക്കാട്ടാനാവില്ല. നിലവിലുള്ള വൈദ്യുത പദ്ധതികളുടെ ഉത്‌പാദനം അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നെന്ന വസ്‌തുതയും ശ്രദ്ധേയമാണ്‌. വന്യജീവികള്‍ക്കും വനത്തിനും കനത്തനാശമുണ്ടാക്കിയാണ്‌ ഈ പദ്ധതികളൊക്കെയും ഉയര്‍ന്നിട്ടുള്ളത്‌. വനത്തിന്റെ ജൈവ സമ്പത്തും പരിസ്‌ഥിതിയും നിലനിര്‍ത്തണമെന്നാണ്‌ ഇതുവരെയുള്ള എല്ലാ പഠനങ്ങളും തെളിയിച്ചിരിക്കുന്നത്‌. പദ്ധതിയുടെ നേട്ടങ്ങളെക്കാള്‍ കോട്ടങ്ങള്‍ മുഴച്ചുനിന്നിട്ടും ഇതേപ്പറ്റി പുനര്‍വിചിന്തനം നടത്താന്‍ ആരും തയാറാകുന്നില്ല. പശ്‌ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി ഒറ്റപ്പെട്ട സമരങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇവയൊന്നും വേണ്ടത്ര ശ്രദ്ധനേടുന്നില്ല. വനവും ആദിവാസിയും ആനയുമൊക്കെ ഏതാനും ചില പ്രകൃതി സ്‌നേഹികളുടെ ആവശ്യമായി ചുരുങ്ങി. ഇടതൂര്‍ന്ന കാടുകളുടെ സംഗീതം ഇനിയെത്രനാള്‍ എന്നുമാത്രം ചിന്തിച്ചാല്‍ മതിയാകും. മൂക്കറ്റം മുങ്ങിക്കഴിയുമ്പോള്‍ മാത്രം നിലവിളിക്കുന്ന മലയാളിയുടെ ഉറക്കമാണ്‌ ഇവിടെയും തുടരുന്നത്‌. അല്ലെങ്കില്‍ തന്നെ വോട്ടില്ലാത്ത ആനയും ആദിവാസിയും ആര്‍ക്കുവേണം?

Monday, March 30, 2009

ഭയം

കണ്ണിമയ്‌ക്കാതെയുള്ള
എന്റെ
നോട്ടത്തെഭയമാണെന്ന്‌
അവന്‍ പറഞ്ഞു

ചോപ്പു രാശി പടര്‍ന്ന
എന്റെ കണ്ണുകള്‍
ചേച്ചിയുടെ
കുട്ടികള്‍ക്കുംഭയം...

എഴുത്തുകള്‍കൊണ്ട്‌
എന്നെ വീര്‍പ്പുമുട്ടിച്ചപുസ്‌തകവും
പറഞ്ഞുനിന്റെ നോട്ടം
ഞാന്‍ ഭയക്കുന്നെന്ന്‌

പുലരിയിലേക്ക്‌
ഞാന്‍ നോക്കിയപ്പോള്
‍മഞ്ഞുതുള്ളിക്കും ഭയം

ഒടുക്കം, ഇന്നലെ
നീയും പറഞ്ഞു
എന്റെ തുറിച്ചുനോട്ടം
ഭയമാണെന്ന്‌

പക്ഷേ, കണ്‍പോളകള്‍
മുറിച്ചു മാറ്റപ്പെട്ടവന്‍
വേറെന്തുചെയ്യും ?

Wednesday, February 4, 2009

കാഴ്‌ചയുടെ`ഉത്സവകാലം'

അഥവാ അന്നു സിനിമകള്‍ ഉത്സവങ്ങളായിരുന്നു!!


സിനിമകള്‍ ഉത്സവങ്ങളാകും(ഫെസ്‌റ്റിവല്‍) മുമ്പ്‌ ഉത്‌സവപ്പറമ്പുകളെ സിനിമയുടെ ലോകത്തേക്കു കൊണ്ടുവന്ന ചലച്ചിത്രകാരന്‍ ഒരാളേ ഉണ്ടാകൂ. അത്‌ തൃശൂരിന്റെ മാത്രം (പ്രാദേശിക) ചലച്ചിത്രകാരനാണ്‌. പൂനം റഹിം. പതിനാറ്‌ എം.എം. സിനിമയുടെ പ്രചാരണത്തില്‍ കാലഘട്ടത്തിനൊപ്പം നീങ്ങിയയാള്‍. അന്ന്‌, ഫിലിം സൊസൈറ്റികളും ക്ലബുകളും സജീവമാകുന്നതിനു മുമ്പ്‌ ഫിലിം റെപ്രസെന്റേറ്റീവായിത്തുടങ്ങി ജനകീയ സിനിമയുടെ ഉറ്റചങ്ങാതിയായി മാറുകയായിരുന്നു പൂനം. അന്നും ഇന്നും അതു ശരിതന്നെ. പെട്ടിക്കുള്ളില്‍ ചുരുട്ടിവച്ചിരുന്ന ഫിലിം റോളുകള്‍ക്കൊപ്പം റഹീം യാത്രതുടങ്ങിയിട്ട്‌ മുപ്പത്തഞ്ചു വര്‍ഷം. ചരിത്രത്തിലിടം കണ്ടിട്ടുള്ള പല സിനിമകളും ഇതിനിടയില്‍ റഹീമിന്റെ പ്രൊജക്‌ടറിലൂടെ കറങ്ങിത്തിരിഞ്ഞിട്ടുണ്ട്‌.

16 എം.എം. പ്രൊജക്‌ടറുകള്‍ക്കു സമീപിക്കുക: പൂനം പിക്‌ചേഴ്‌സ്‌ എന്ന ചുവരെഴുത്ത്‌ തൃശൂരിന്റെ മതിലുകളില്‍ പൂപ്പല്‍ മായിക്കാതെ ഇന്നും സജീവമാണ്‌. അക്കാലത്തു പ്രത്യക്ഷപ്പെട്ടിരുന്ന ` അടിയന്തരാവസ്‌ഥ അറബിക്കടലില്‍' എന്ന എഴുത്തുകളേക്കാള്‍ ഇത്‌ അതിജീവിച്ചു. ഐസന്‍സ്‌റ്റീനിന്റെ വിഖ്യാതമായ ബാറ്റില്‍ഷിപ്പ്‌ പൊട്ടംകിനില്‍ വെടിയേറ്റ കുഞ്ഞുമായി അമ്മ നില്‍ക്കുന്ന പടവുകളും കുറസോവയുടെയും ബുനുവലിന്റെയും പോളന്‍സ്‌കിയുടേയും ഇങ്ങിവിടെ എം.ജി.ആറിന്റെയും സത്യന്റെയും നസീറിന്റെയും വിന്‍സെന്റിന്റെയും ഭാവതീവ്രതകള്‍ ഒരേപോലെ റഹീമിന്റെ പ്രൊജക്‌ടറുകള്‍ അക്കാലത്തു സ്‌ക്രീനിലെത്തിച്ചു.തീയറ്ററുകള്‍പോലും അത്രകണ്ട്‌ സജീവമല്ലാതിരുന്ന മലയാളത്തില്‍, റഹീമിന്റെ ഫിലിം പെട്ടികള്‍ക്കായി കാത്തുകെട്ടിനില്‍ക്കാനും ആളുകളുണ്ടായിരുന്നു.

മങ്ങി, കടകട ശബ്‌ദത്തില്‍, വെട്ടിവെട്ടി പ്രവര്‍ത്തിച്ചിരുന്ന പ്രൊജക്‌ടറുകള്‍ ഇന്ന്‌ കാഴ്‌ചവസ്‌തുവായിപ്പോലും കിട്ടാനില്ലെങ്കിലും ഇതേപോലെ ഇരുപതോളം പ്രൊജക്‌ടറുകള്‍ റഹീമിന്റെ ഗോഡൗണില്‍ സുഖശയനത്തിലാണ്‌.അടച്ചിട്ട മുറിയില്‍ കറുത്ത തുണികൊണ്ടു മറച്ച ജനലുകളുമായി കോളാമ്പിക്കുള്ളിലൂടെ കടന്നുവന്നിരുന്ന സിനിമയും ശബ്‌ദവും എത്തിച്ചിരുന്ന `സിനിമാക്കാരന്‍' ചേട്ടന്‍മാരെ ആരാധനയോടെ നോക്കുന്ന ചെറുപ്പവും ഇന്നില്ല. സ്‌കൂളുകളില്‍ ഒന്നോ രണ്ടോ രൂപ പിരിവെടുത്തു പ്രദര്‍ശിപ്പിച്ചിരുന്നപ്പോള്‍, അന്ന്‌ നായകന്റെ `സ്‌റ്റണ്ട്‌' കണ്ടുള്ള കരച്ചിലുകളും ഇന്നു കേള്‍ക്കാനിലെന്നു റഹീം പറയുന്നു. കാരണം, സ്‌കൂളുകളില്‍ ഫിലിംക്ലബുകളിലൂടെ സിനിമ എന്ന മാധ്യമം ഇന്നു സജീവമാണ്‌. ചാര്‍ളി ചാപ്ലിന്റെ വിഖ്യാത സിനിമ `ദ കിഡ്‌' പ്രദര്‍ശിപ്പിച്ചിട്ട്‌ തലമുറകള്‍ മാറി. ഇന്നും അതേ ഇഷ്‌ടമാണ്‌ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍. ഇതിനു പുറമേ, ബഷീര്‍ ദ മാന്‍ തുടങ്ങിയ സിനിമകളും സിലബസിന്റെ ഭാഗമായി കാണിക്കുന്നു. വേഗത്തിന്റെ മാന്ത്രികത കണ്ണിനുമുന്നില്‍ ചലനമായി മാറുന്ന കലയുടെ പ്രചാരണത്തില്‍ അന്നത്തെ ആവേശംതന്നെയാണ്‌ ഇന്നും റഹീമിന്‌. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ റഹീമിന്റെ ചലച്ചിത്രശേഖരത്തെ ആധാരമാക്കി നിര്‍മിച്ച `16 എം.എം.' ഡോക്കുമെന്ററിയും പ്രത്യേക പരാമര്‍ശം നേടി !

ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശിയായ റഹ്‌മത്തലി എന്ന പൂനം റഹീം 16 എം.എം. പ്രൊജക്‌ടറുകളുടെ സഹചാരിയാകുന്നതും യാദൃച്‌ഛികമല്ല. യാഥാസ്‌ഥിതിക മുസ്‌ലിം കുടുംബത്തിലായിരുന്നതിനാല്‍ സിനിമയെ പ്രോത്സാഹിപ്പിക്കാത്ത അന്തരീക്ഷം. സിനിമ കാണുന്നത്‌ ദുര്‍ഗ്രഹവും. എങ്കിലും സിനിമയായിരുന്നു സ്വപ്‌നം. പ്രാഥമിക വിദ്യാഭ്യാസം മാത്രമായിരുന്നതിനാല്‍ ഉന്നത പദവികളും പ്രതീക്ഷിക്കാനാവുമായിരുന്നില്ല. ഭിലായില്‍ ഉരുക്കുവ്യവസായം തഴച്ചുവളര്‍ന്നിരുന്ന കാലഘട്ടത്തില്‍ അവിടെ കേരളീയ ഉത്‌പന്നങ്ങള്‍ വില്‌ക്കുന്നയാളായിരുന്നു റഹീമിന്റെ അച്‌ഛന്‍. മലയാളിയുടെ നിത്യജീവിതത്തില്‍നിന്നു മാറ്റി നിര്‍ത്താനാവാത്ത കേരളത്തിന്റെ തനതു വസ്‌തുക്കള്‍ വില്‌പന നടത്തുകയായിരുന്നു റഹീമിന്റെ അച്‌ഛന്‍. അന്നു ഭിലായില്‍ ആയിരക്കണക്കിനു മലയാളികള്‍ താമസിച്ചിരുന്നു. ദിവസേന അവിടുള്ളവര്‍ക്കു മുന്നില്‍ നാലുതവണ പ്രദര്‍ശനം നടത്തിയിരുന്നു. ചന്ദ്രതാരാ ഫിലിംസ്‌ എത്തിക്കുന്ന ചിത്രങ്ങളായിരുന്നു അവിടെ ഏറെയും പ്രദര്‍ശിപ്പിച്ചിരുന്നത്‌. റഹീമിന്റെ അച്‌ഛന്റെ കടയ്‌ക്കു സമീപമായിരുന്നു ചന്ദ്രതാരാ ഫിലിംസിന്റെ ഓഫീസ്‌. സിനിമാക്കമ്പം കയറിയ റഹീം മുഴുവന്‍ സമയവും അവിടെക്കൂടി. റഹീമിനെ വീട്ടില്‍നിന്നു പുറത്താക്കുന്നതു വരെ ഈ കമ്പം തുടര്‍ന്നു. അതോടെ പട്ടിണിക്കാലവും ആരംഭിച്ചു.

അങ്ങനെയാണ്‌ റഹീം ചെന്നൈക്കു വണ്ടി കയറുന്നത്‌. ആകെ അവിടെ അറിയാവുന്നത്‌ ചന്ദ്രതാരാ ഫിലിംസിന്റെ ഓഫീസ്‌ വിലാസം മാത്രം. ആ പരിചയംവച്ച്‌ സിനിമാനടന്‍ സത്യന്‍ ഏറ്റെടുത്തു നടത്തിയിരുന്ന ഭാരത്‌ ഫിലിംസിന്റെ റെപ്രസെന്റേറ്റീവായി. അന്നും ഭിലായ്‌ തന്നെയായിരുന്നു സിനിമാ പ്രദര്‍ശനത്തിന്റെ ലാവണം. ശമ്പളം ഭക്ഷണത്തിനു പോലും തികയില്ല. അര്‍ധപട്ടിണിയെന്നും പറയാം. ഇവിടെ മുതലാണ്‌ റഹീം സിനിമയ്‌ക്കൊപ്പം `ഓടി'ത്തുടങ്ങിയത്‌. ഭാരത്‌ ഫിലിംസ്‌ വിതരണം ചെയ്‌തിരുന്ന ഒട്ടുമിക്ക സിനിമകളുമായി ഇക്കാലമത്രയും റഹീം ഇന്ത്യ മുഴുവന്‍ കറങ്ങി. പെട്ടിക്കുമുകളില്‍ യാത്രക്കാരിലൊരാള്‍വച്ച മീന്‍പെട്ടിയില്‍നിന്നു വെള്ളമിറങ്ങി `വെള്ളിത്തിര' എന്ന സിനിമയുടെ പ്രിന്റ്‌ നഷ്‌ടപ്പെട്ടു. ഈ നഷ്‌ടം ഭാരത്‌ഫിലിം കമ്പനിയില്‍ ജോലിചെയ്‌തു നികത്തി. അവിടുന്നിറങ്ങിയ റഹീം ആശാഫിലിംസില്‍ ചെന്നെത്തി. പി.എന്‍. മേനോന്റെ `ഓളവും തീരവും' ഹിറ്റായി നില്‌ക്കുന്ന സമയം. ഇവിടെയും ജീവിതം അലച്ചിലിന്റേതായിരുന്നു. അങ്ങനെയാണ്‌ സ്വന്തമായി വിതരണമെന്ന ആശയം ജനിക്കുന്നത്‌. ആശാഫിലിംസില്‍നിന്നു വാങ്ങിയ പഴയ `ചതുരംഗം', `അരപ്പവന്‍' എന്നീ സിനിമകളുടെ പെട്ടിയുമായി നേരേ കേരളത്തിലേക്ക്‌. ട്രെയിനില്‍നിന്നിറക്കിയ പെട്ടി എന്തു ചെയ്യണമെന്നറിയാത്തതിനാല്‍ ദിവസങ്ങളോളം റെയില്‍വേ സ്‌റ്റേഷനില്‍ കിടന്നു. വീട്ടിലേക്കു പോകാനാവാത്തതിനാല്‍ സിലോണ്‍ ലോഡ്‌ജില്‍ മുറിയെടുത്തു. അവിടെ `സുമതി ഫിലിംസിന്റെ' ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. റഹീമിന്റെ പെട്ടിയെപ്പറ്റി അറിഞ്ഞ ഇവര്‍ ഈ രണ്ടു സിനിമയും 250 രൂപ ദിവസ വാടകയ്‌്‌ക്കെടുത്തു. കുന്നംകുളം ജവഹര്‍ തീയറ്ററിലായിരുന്നു പ്രദര്‍ശനം. ഇതു വിജയിക്കുമെന്നു മനസിലായതോടെ `പൂനംപിക്‌ചേഴ്‌സ്‌' എന്ന പേരില്‍ എവറസ്‌റ്റ്‌ ഹോട്ടലില്‍ ഒമ്പതു രൂപയ്‌ക്കു മുറിയെടുത്ത്‌ രണ്ടു പെട്ടിയും അങ്ങോട്ടു മാറ്റി. ഓരോ സിനിമ മാറുന്നതിന്റെയും ഇടയ്‌ക്കു കിട്ടുന്ന ഒന്നോരണ്ടോ ദിവസമായിരുന്നു പ്രദര്‍ശനം. ഇതു വിജയിക്കുമെന്നു കണ്ടതോടെ വീണ്ടും ചെന്നൈയിലെത്തി കുറച്ചുസിനിമകളുടെ പ്രിന്റുമായെത്തി. ഏറെക്കാലം ഇത്രയും പ്രിന്റുകള്‍കൊണ്ട്‌ കളിച്ചെങ്കിലും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ യുഗം അവസാനിച്ചതോടെ വീണ്ടും പ്രതിസന്ധി ആരംഭിച്ചു. `ശരശയ്യ'യാണ്‌ അവസാനമായി കളിച്ച ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ സിനിമ.

നാടകബുക്കിംഗ്‌ ആരംഭിച്ചതോടെയാണ്‌ സിനിമ ഉത്സവപ്പറമ്പുകളിലേക്കെത്തുന്നത്‌. തൃശൂര്‍ ജില്ലയിലാദ്യമായി ഉത്സവപ്പറമ്പുകളില്‍ സിനിമാ പ്രദര്‍ശനം ആരംഭിച്ചതും റഹീമാണ്‌. ഓരോ രണ്ടു നാടകങ്ങള്‍ക്കുമിടയിലുള്ള സമയമാണ്‌ പ്രദര്‍ശനം. കള്ളിയങ്കാട്ടു നീലിയാണ്‌ അന്ന്‌ പ്രദര്‍ശിപ്പിച്ചിരുന്നത്‌. 16 എം.എം. പ്രൊജക്‌ടറില്‍ വെട്ടിവെട്ടി ഓടിക്കൊണ്ടിരുന്ന സിനിമയെ കൗതുകത്തോടെയും ആവേശത്തോടെയുമാണ്‌ ജനം സ്വീകരിച്ചത്‌. ജനം ശ്രദ്ധിക്കുന്നെന്നു മനസിലായതോടെ സംഘാടകരും പുതിയ പുതിയ സിനിമകള്‍ ആവശ്യപ്പെട്ടു തുടങ്ങി. അതോടെ അതുവരെ ഉത്സവപ്പറമ്പുകള്‍ അടക്കിവാണിരുന്ന കഥാപ്രസംഗത്തിനോടുള്ള ജനങ്ങളുടെ താത്‌പര്യവും നഷ്‌ടപ്പെട്ടു. ക്രമേണ കഥാപ്രസംഗത്തിന്റെ `റോള്‍' അവസാനിച്ചു. റഹീമിന്റെ ഭാഷയില്‍ `കഥാപ്രസംഗം നിന്നു' സിനിമ വളര്‍ന്നു. ഫിലിം ഇടയ്‌ക്കു പൊട്ടുന്നതും ശബ്‌ദത്തിന്റെ അവ്യക്‌തതയുമായിരുന്നു പ്രശ്‌നം.

16 എം.എം. സിനിമ 35 എം.എമ്മിലേക്കു മാറിയതായിരുന്നു അടുത്ത പ്രതിസന്ധി. 16 എം.എം. സിനിമയുടെ ഇരട്ടിയിലേറെത്തുക 35 എം.എം. പ്രദര്‍ശനത്തിനാകും. കളര്‍ സിനിമകള്‍ വ്യാപകമായതും ഇടയ്‌ക്ക്‌ പ്രതിസന്ധിയുണ്ടാക്കി. എന്നാല്‍ അപ്പോഴേക്കും ഉത്സവപ്പറമ്പുകളുടെ ഉറ്റതോഴനായി റഹീം മാറിയിരുന്നു. ഒരു സിനിമയുടെ രണ്ടു പ്രിന്റുമായി പതിനാറിടത്തു പ്രദര്‍ശനം നടത്തിയിരുന്ന `സര്‍ക്കസ്‌' വിദ്യയും റഹീം ഓര്‍ക്കുന്നു. ഒരിടത്ത്‌ ഓടിത്തീര്‍ന്ന ഒന്നാം റീലുമായി രണ്ടാമത്തെ ഉത്സവപ്പറമ്പിലേക്ക്‌. അപ്പോഴേക്കും ആദ്യത്തെ ഇടത്ത്‌ രണ്ടാമത്തെ റീല്‍ തീര്‍ന്നിരിക്കും. അതുമായി രണ്ടാമത്തെ ഉത്സവപ്പറമ്പിലേക്ക്‌. അവിടെ ഓടിത്തീര്‍ന്ന ഒന്നാമത്തെ റീലുമായി മൂന്നാമത്തെ ഉത്സവപ്പറമ്പിലേക്ക്‌... ഇതിങ്ങനെ പതിനാറിടം വരെ നീളും. ഇടയ്‌ക്കു പവര്‍കട്ടുണ്ടാകുമ്പോഴാണ്‌ ഇതിനു താളം തെറ്റുക. പിന്നീട്‌ ജനങ്ങളുണ്ടാക്കുന്ന `ഫീഡ്‌ബാക്ക്‌' അടിയില്‍ വരെയെത്തും. ജോണ്‍ എബ്രഹാമിനെപ്പോലുള്ള ചലച്ചിത്രകാരന്മാരുമായി അടുത്തബന്ധമായിരുന്നു റഹീമിന്‌. റഹീം കാലത്തിനൊത്ത്‌ വാണിജ്യ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നതിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്നതും ജോണ്‍ എബ്രഹാം ആയിരുന്നു. `നിന്റെ സിനിമകള്‍ ഞാന്‍ കത്തിച്ചുകളയുമെന്നായിരുന്നു മിക്കപ്പോഴും ഭീഷണിയെന്ന്‌' റഹിം ചിരിച്ചുകൊണ്ട്‌ ഓര്‍ക്കുന്നു.

റിലീസിനുശേഷം പതിനെട്ടു ദിവസം കഴിഞ്ഞാലാണ്‌ ഒരു സിനിമയുടെ പകര്‍പ്പു കിട്ടുക. ടി.വി. പോലുള്ള മാധ്യമങ്ങള്‍ വ്യാപകമായെങ്കിലും പാലക്കാട്‌, തൃശൂര്‍ ജില്ലകളിലായി ഇന്നും 600 സിനിമ കളിക്കാറുണ്ട്‌. പഴയ 16 എം.എം. പ്രൊജക്‌ടറില്‍നിന്ന്‌ ടെക്‌നോളജി വളര്‍ന്നപ്പോള്‍ ഒപ്പം വളരാന്‍ റഹീമും മടിച്ചില്ല. ഇപ്പോള്‍ ഡിജിറ്റല്‍ പ്രൊജക്‌ടറും പ്ലാസ്‌മ സ്‌ക്രീനും ഉപയോഗിച്ചാണു പ്രദര്‍ശനം. ഇനിയത്‌ എല്‍.ഇ.ഡി. സ്‌ക്രീന്‍ ഇറങ്ങാന്‍ നോക്കിയിരിക്കുകയാണ്‌ റഹീം. ഇത്രയൊക്കെയാണെങ്കിലും പഴയ സിനിമകളുടെ ശേഖരം കൈവിടാന്‍ റഹീം തയാറല്ല. 700 സിനിമകളുടെ അടക്കം അതിഗംഭീരന്‍ സിനിമാ ശേഖരം റഹീമിന്റെ പക്കലുണ്ട്‌. ഇവയില്‍ പലതിന്റെയും നെഗറ്റീവുകള്‍ ലാബുകളുടെ കൈയില്‍ പോലുമില്ല. ഇതില്‍ ഏറ്റവും അമൂല്യം കള്ളിയങ്കാട്ടു നീലിയാണെന്ന്‌ റഹീം പറയുന്നു. ഇതിനു ലക്ഷം തരാമെന്നു പറഞ്ഞാലും കൊടുക്കില്ല. ചോറ്റാനിക്കരയമ്മ എന്ന സിനിമയുടെ നെഗറ്റീവ്‌ നഷ്‌ടപ്പെട്ടപ്പോള്‍ റഹീമിനെയാണു സമീപിച്ചത്‌. നെഗറ്റീവ്‌ നഷ്‌ടപ്പെട്ട ഓളവും തീരവും എന്ന സിനിമയുടെ പ്രിന്റും റഹീമാണു നല്‌കിയത്‌. ഇത്രയും വലിയൊരു ശേഖരം കൈയിലുണ്ടായിട്ടും അതൊക്കെ സംരക്ഷിക്കാന്‍ പെടാപ്പാടു പെടുകയാണ്‌ റഹീം. പൂപ്പല്‍ പിടിക്കാതിരിക്കാന്‍ താത്‌കാലികമായി തുണിയില്‍ പൊതിഞ്ഞു സംരക്ഷിച്ചിരിക്കുന്നു. ഇതും ശാശ്വതമല്ല. തനിക്കുശേഷം മകനു നല്‌കുമെന്നു പറയുന്ന റഹീം പക്ഷേ, ഇതെത്രകാലം എന്നോര്‍ത്ത്‌ ആശങ്കപ്പെടുന്നു. ഇവയ്‌ക്കൊപ്പം ഇരുപതോളം 16 എം.എം. പ്രൊജക്‌ടറുകളും ഗോഡൗണില്‍ ഉറക്കത്തിലാണ്‌. വല്ലപ്പോഴും കൗതുകത്തിനായി ആരെങ്കിലും വന്നുനോക്കുമെന്നല്ലാതെ ഇവയ്‌ക്കും പ്രത്യേകിച്ചു ജോലിയൊന്നുമില്ല. ഇന്നും വിളിച്ചാല്‍ ഉത്‌സവപ്പറമ്പുകളില്‍ പ്രദര്‍ശനത്തിനു തയാറാണെന്നാണ്‌ റഹീം പറയുക. സിനിമാ പ്രദര്‍ശനം തീയറ്ററുകളിലെത്തിയപ്പോള്‍ ജനങ്ങള്‍ക്കു നഷ്‌ടപ്പെട്ട പ്രതികരണശേഷിയാണ്‌ റഹീമിനെ സങ്കടപ്പെടുത്തുന്നത്‌. റഹീമിനെപ്പോലെ ഏകദേശം നൂറ്റിപ്പതിനാറോളം ആളുകള്‍ ഈ രംഗത്തുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ്‌ ശേഷിക്കുന്നത്‌. അതിലൊരാള്‍ ഇരിങ്ങാലക്കുടക്കാരന്‍തന്നെയാണ്‌. എങ്കിലും റഹീം പിന്മാറാന്‍ തയാറല്ല. ഒരിക്കല്‍ കയറിക്കൂടിയ സിനിമാക്കമ്പം ഇന്നും വിട്ടുമാറിയിട്ടില്ലെന്നാണ്‌ റഹീം ഇതിനു പറയുന്ന കാരണം. സാധാരണക്കാരന്റെ അടുത്തേക്കു സിനിമയെത്തിച്ച ഈ `ചലച്ചിത്രകാരന്‍' ഈയൊരാവേശത്തില്‍ത്തന്നെയാണ്‌ മുന്നോട്ടുപോകുന്നതും.

Wednesday, November 26, 2008

പാവങ്ങളുടെ `അമ്മ'

മുറിക്കുള്ളില്‍ ശവമടക്കേണ്ടിടത്തോളം ഭൂമിയുടെ അസന്തുലിതാവസ്‌ഥ നിലനില്‍ക്കുന്ന നമ്മുടെ നാടിന്‌ കണ്ടു പഠിക്കാവുന്ന ഒരാള്‍. സ്വന്തം കീശ വീര്‍പ്പിക്കുന്നതിനു നടത്തുന്ന ദളിത്‌ വാചകമടിക്കപ്പുറം പോരാട്ടം ജീവിതത്തോടൊട്ടിച്ചുചേര്‍ത്ത വ്യക്‌തിത്വം. അതാണ്‌ തമിഴ്‌നാടിന്റെ ഈ അമ്മ. അവരുടെ സ്വപ്‌നങ്ങള്‍ ഇപ്പോള്‍ പൂക്കുന്നത്‌ ഈ വൃദ്ധ ദമ്പതികള്‍ക്കൊപ്പം. അതാണ്‌ ഈ അമ്മ.

നേരം പരപരാ വെളുക്കുന്നതിനു വളരെ മുമ്പേ ബാത്തലഗുണ്ടിലെ ചെറിയ വീട്ടില്‍ നാഗമ്മാള്‍ വിളക്കു തെളിയിക്കും. തലേന്നത്തെ ജോലിയുടെ ചടപ്പും ക്ഷീണവും മാറിയിട്ടില്ലായിരിക്കും. അപ്പോള്‍ എഴുന്നേറ്റെങ്കില്‍ മാത്രമേ ഏഴുമൈല്‍ അപ്പുറമുള്ള പാടത്തു കൊയ്‌ത്തിന്‌ എത്താന്‍ കഴിയൂ. കൊയ്‌തുകൂട്ടി നെല്ലളന്നു പതം നിശ്‌ചയിച്ചാലാണ്‌ പിന്നീടൊന്നു നടു നിവര്‍ത്തുക. ശേഷംജന്മി കനിഞ്ഞുനല്‍കുന്ന ഇത്തിരി നെല്ലുമായി വീട്ടിലേക്ക്‌ ഓടും. അപ്പോഴേക്കും സ്‌കൂളില്‍നിന്നെത്തിയ മകള്‍ തളര്‍ന്നുറങ്ങിയിട്ടുണ്ടാകും. അന്നു നാലാംക്ലാളില്‍ പഠിക്കുകയായിരുന്ന ഏക മകളെച്ചൊല്ലി ആ അമ്മ ഏറെ അഭിമാനിച്ചിരുന്നു. പിന്നീട്‌ പതിനായിരക്കണക്കിനു ദളിതരുടെ അമ്മയായി മാറിയ കൃഷ്‌ണമ്മാള്‍ ആയിരുന്നു ആ പെണ്‍കുട്ടി. പട്ടിണിയും അവഗണനയും പീഡനവും മാത്രമുണ്ടായിരുന്ന പഴയ തമിഴ്‌ ദളിത്‌ കുടുംബത്തില്‍നിന്ന്‌ അന്നു സ്‌കൂളില്‍ പോയിരുന്നത്‌ കൃഷ്‌ണമ്മാള്‍ മാത്രമായിരുന്നു. അവിടത്തെ ഏക വിദ്യാസമ്പന്ന. അവിടെനിന്ന്‌ ഈ ബാലിക വളരെ വളര്‍ന്നു. അന്നു നാട്ടിലുണ്ടായിരുന്ന അനീതികള്‍ക്കെതിരേ വിദ്യാഭ്യാസത്തിന്റെ പിന്‍ബലത്തില്‍ ഒരുപാടു പോരാട്ടങ്ങള്‍ നടത്തി. അതിന്റെ അംഗീകാരമെന്നോണം കൃഷ്‌ണമ്മാളിനെ തേടിയെത്തിയത്‌ സമാന്തര നോബല്‍ സമ്മാനമെന്നറിയപ്പെടുന്ന റൈറ്റ്‌ ലൈവ്‌ലിഹുഡ്‌ അവാര്‍ഡായിരുന്നു. നാട്ടുകാരുടെ പ്രിയപ്പെട്ട `അമ്മ' പിന്നീട്‌ ഭൂരഹിതരുടെ അമ്മയായി. കൃഷ്‌ണമ്മാളിന്റെ നേതൃത്വത്തില്‍ ലക്ഷക്കണക്കിനാളുകള്‍ക്കു ഭൂമിയും വീടും ലഭിച്ചു. ഇതിനായി നാട്ടിലെ സവര്‍ണര്‍ക്കും മറ്റ്‌ ധനികര്‍ക്കും എതിരേ കൃഷ്‌ണമ്മാള്‍ നിരവധി സമരങ്ങള്‍ നയിച്ചു. നിസഹകരണമെന്ന ഗാന്ധിമാര്‍ഗത്തിലൂന്നിയാണ്‌ കൃഷ്‌ണമ്മാള്‍ സമരമുഖങ്ങളിലെ പെണ്‍സിംഹമായത്‌. കൃഷ്‌ണമ്മാളിനൊപ്പം ഭര്‍ത്താവ്‌ ശങ്കരലിംഗം ജഗന്നാഥനും സമരങ്ങളില്‍ സജീവമായിരുന്നു. ഇരുവരും ചേര്‍ന്നു സ്‌ഥാപിച്ച ലഫ്‌റ്റി(ലാന്‍ഡ്‌ ഫോര്‍ ടില്ലേഴ്‌സ്‌ ഫ്രീഡം) ഫൗണ്ടേഷന്‍ ഭൂമിയില്ലാത്തവര്‍ക്കു ഭൂമി വാങ്ങി നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. എലികള്‍ നിറഞ്ഞ മണ്‍വീടുകളിലെ അനാരോഗ്യകരമായ ജീവതം ഉപേക്ഷിക്കാന്‍ സമയംകഴിഞ്ഞു എന്ന്‌ ഇവര്‍ ഉറക്കെപ്പറഞ്ഞു. ചളിയില്‍ കുഴഞ്ഞുകിടന്ന ജീവതിത്തിലേക്ക്‌ പ്രതീക്ഷയായാണ്‌ അവര്‍ കടന്നെത്തിയത്‌. ഇന്നലെകള്‍ അവരുടെ ജീവിതങ്ങളെ ചവിട്ടിമെതിച്ചെങ്കില്‍ ഇന്നവര്‍ക്കു താങ്ങായി ഈ ദമ്പതികളുണ്ട്‌. പ്രയാധിക്യം മറന്ന്‌ ഇവര്‍ക്കുവേണ്ടി ഓടിയെത്താന്‍ ഇവര്‍ക്കു മടിയില്ല. കൃഷ്‌ണമ്മാള്‍-ജഗന്നാഥന്‍ ദമ്പതികളുടെ പ്രവര്‍ത്തനങ്ങള്‍ ഭൂമിയും വീടുമില്ലാത്ത പതിനായിരങ്ങള്‍ക്കാണ്‌ താങ്ങായത്‌. ഉറപ്പുള്ള ഇഷ്‌ടിക വീടെന്ന ദളിതരുടെ സ്വപ്‌നം ഈ ദമ്പതികളിലൂടെയാണ്‌ ഇവര്‍ യാഥാര്‍ഥ്യമാക്കിയത്‌.

തൊട്ടുകൂടായ്‌മയുടെ ബാല്യം

തൊട്ടുകൂടായ്‌മയുടേയും തീണ്ടിക്കൂടായ്‌മയുടേയും വിവിധഭാവങ്ങള്‍ ഭരിച്ചിരുന്ന കാലഘട്ടത്തില്‍ ദളിത്‌ വിഭാഗത്തില്‍നിന്നൊരാള്‍ സ്‌കൂളില്‍ പോകുകയെന്നത്‌ സങ്കല്‍പത്തിനും അപ്പുറമായിരുന്നു. പട്ടിണിയും പീഡനവും ചൂഷണവും പല്ലുകളാഴ്‌ത്തിയിരുന്ന സമൂഹത്തില്‍ വിദ്യാഭ്യാസം നേടുകയെന്ന വെല്ലുവിളിയേറ്റെടുക്കാന്‍ തീയില്‍ പിറന്ന കൃഷ്‌ണമ്മാള്‍ക്കുപോലും പൊരുതേണ്ടിവന്നു. മുപ്പത്തിരണ്ടാം വയസില്‍ വിധവയായിത്തീര്‍ന്ന നാഗമ്മാളുടെ പന്ത്രണ്ടു മക്കളില്‍ ഒരാളായി1926 ജൂണ്‍ പതിനാറിന്‌ ബാത്തല്‍ഗുണ്ടിലെ ഭൂരഹിത ദളിത്‌ കുടുംബത്തിലായിരുന്നു ജനനം. ആറുപേര്‍ വിവിധ സാഹചര്യങ്ങളില്‍ മരിച്ചു. ഏറെയും പട്ടിണി മൂലവും രോഗം കൊണ്ടും. കുട്ടികളെ വളര്‍ത്തുന്നതിന്‌ പൂര്‍ണഗര്‍ണിയായിരിക്കുമ്പോള്‍ പോലും കൃഷ്‌ണമ്മാളുടെ അമ്മ കൂലിപ്പണിക്കുപോയി. വിദ്യാഭ്യാസമില്ലാത്ത അവരുടെ ആഗ്രങ്ങളിലൊന്നായി കുട്ടികളുടെ വിദ്യാഭ്യാസം. ഇതുതന്നെയാണ്‌ കൃഷ്‌ണമ്മാള്‍ക്കു പ്രചോദനമായതും. ഗാന്ധിജിയുടെ സാമൂഹിക നവോത്ഥാന പരിപാടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴാണ്‌ പിന്നീടു ഭര്‍ത്താവായിത്തീര്‍ത്ത ശങ്കരലിംഗം ജഗന്നാഥനെ പരിചയപ്പെടുന്നത്‌. സമൂഹത്തിലെ കാടത്തങ്ങള്‍ കണ്ടുവളര്‍ന്ന കൃഷ്‌ണമ്മാളുടെ സമാന ചിന്താഗതിക്കാരനായിരുന്ന ശങ്കരലിംഗം. സമ്പന്ന കുടുംബത്തില്‍ ജനിച്ചെങ്കിലും സാധാരണക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനായിരുന്നു ശങ്കരലിംഗത്തിനിഷ്‌ടം. 1930-ല്‍ ബിരുദ പഠനത്തിനിടെ ഗാന്ധിയുടെ നിസഹകരണ പ്രസ്‌ഥാനത്തില്‍ ആകൃഷ്‌ടനായി പഠനം ഉപേക്ഷിച്ചു. സര്‍വോദയ പ്രസ്‌ഥാനവുമായി യോജിച്ചു പ്രവര്‍ത്തിച്ചു. ക്വിറ്റ്‌ ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത്‌ 1942 മുതല്‍ നിരവധി വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞു. പരിചയപ്പെട്ടിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്വതന്ത്ര ഇന്ത്യയില്‍വച്ചു മാത്രമേ വിവാഹമുളളൂ എന്നു പ്രതിജ്‌ഞയെടുത്ത ഇരുവരും 1950-ലാണു വിവാഹം കഴിക്കുന്നത്‌. ഇരുവരും ചേര്‍ന്നു ദളിതരുടെ ഉന്നമനത്തിനായി ഏഴോളം സ്വതന്ത്ര സംഘടനകള്‍ രൂപീകരിച്ചു. മധുര സര്‍വകലാശാലയുടെ ഗാന്ധിഗ്രാം ട്രസ്‌റ്റിന്റെ സെനറ്റ്‌ അംഗം, സ്‌റ്റേറ്റ്‌ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി അംഗം, നാഷണല്‍ കമ്മിറ്റി ഓഫ്‌ എജ്യുക്കേഷന്‍ അംഗം, ആസൂത്രണ കമ്മിഷന്‍ അംഗം എന്നീ നിലകളിലും കൃഷ്‌ണമ്മാള്‍ സജീവമായി പ്രവര്‍ത്തിച്ചു. 1950 മുതല്‍ 1952 വരെ വിനോബാഭാവെയ്‌ക്കൊപ്പം ബിഹാറിലായിരുന്നു ശങ്കരലിംഗം. സമ്പരുടെ ഭൂമിയുടെ ആറിലൊന്നു പാവങ്ങള്‍ക്കു നല്‍കണമെന്നാവശ്യപ്പെട്ട്‌ ഭൂദാന പദയാത്രയ്‌ക്കു നേതൃത്വം നല്‍കി. വധഭീഷണിയടക്കം നിരവധി എതിര്‍പ്പുകള്‍ നേരിട്ടു. പലപ്പോഴും ജന്മികളുടെ ഗുണ്ടകളില്‍നിന്നുള്ള മര്‍ദനവും ഏല്‍ക്കേണ്ടി വന്നു. ഇതിനിടെ മഥുരയില്‍ കൃഷ്‌ണമ്മാള്‍ അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി. ബിഹാറിലെ സമരത്തെത്തുടര്‍ന്നു തമിഴ്‌നാട്ടില്‍ ഭൂദാന്‍ പ്രസ്‌ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരിച്ചെത്തി. ഗാന്ധിയന്‍ ദര്‍ശനത്തിലൂന്നിയ സത്യഗ്രഹ സമരമായിരുന്നു ഇവരുടേത്‌. ദരിദ്രരേയും ദളിതരേയും ഉള്‍ക്കൊള്ളിച്ചു സമരം ശക്‌തമാക്കി. ഇതിനിടെ പലപ്പോഴും ജയില്‍ശിക്ഷ അനുഭവിച്ചു. കൃഷ്‌ണമ്മാളിന്റെയും ശങ്കരലിംഗത്തിന്റെയും സജീവമായ ഇടപെടലിലൂടെ നാലു മില്യണ്‍ ഏക്കര്‍ ഭൂമി പാവങ്ങള്‍ക്കായി വീതിച്ചു നല്‍കി. 1968-ല്‍ രൂപീകരിച്ച ശങ്കരാ അസോസിയേഷന്‍ ഓഫ്‌ സര്‍വസേവാ ഫാര്‍മേഴ്‌സ്‌ രുപീകരിച്ചു. ഭൂമിയുടെ ആസൂത്രണത്തിനായിരുന്നു സംഘടന ഊന്നല്‍ നല്‍കിയിരുന്നത്‌.

എരിഞ്ഞുകത്തിയ ഓര്‍മകള്‍

ജോലിക്കു കൂലി എന്നത്‌ ഒരു സ്വപ്‌നമായിരുന്ന കാലത്താണ്‌ ഒരുസംഘം ദളിതരുള്‍പ്പെടുന്ന തൊഴിലാളികള്‍ കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു തഞ്ചാവൂര്‍ ജില്ലയില്‍ സമരം ആരംഭിച്ചത്‌. വിയര്‍പ്പൊഴുക്കിയിട്ടും പട്ടിണിമാത്രം ബാക്കിയുള്ളവരുടെ സമരത്തെ ഭൂപ്രഭുക്കള്‍ അടിച്ചമര്‍ത്തിയതു സ്‌ത്രീകളടക്കം നാല്‍പത്തിരണ്ടോളം ദളിതരെ ചുട്ടുകൊന്നുകൊണ്ടായിരുന്നു. 1968-ല്‍ നടന്ന ഈ സംഭവം തഞ്ചാവൂരിലേക്ക്‌ ഇവരുടെ ശ്രദ്ധ തിരിച്ചു. ജാതീയതയുടെ കോമ്പല്ലുകള്‍ ആഴ്‌ന്നിറങ്ങിയ സമൂഹത്തിന്റെ പോരാട്ടങ്ങള്‍ക്കു തളര്‍ച്ചയുണ്ടാകാന്‍ ഈ ഒരൊറ്റക്കാരണം മതിയായിരുന്നു. എന്നാല്‍ ഇവയൊന്നും കൃഷ്‌ണമ്മാളിന്റെ പ്രവര്‍ത്തനത്തെ പിന്നോട്ടടിച്ചില്ല. കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട്‌ അവര്‍ സമൂഹത്തില്‍ കൂടുതല്‍ സജീവമായി. വെല്ലുവിളകള്‍ ഏറ്റെടുക്കാനുള്ള ദൈവത്തിന്റെ ആഹ്വാനമെന്നായിരുന്നു ഈ സംഭവത്തെ കൃഷ്‌ണമ്മാള്‍ വിശേഷിപ്പിച്ചത്‌. ഇതിനുശേഷം 1975-ല്‍ ബിഹാറിലെ ബോധഗയ ക്ഷേത്രത്തിന്റെ ഭൂമി പാവങ്ങള്‍ക്കു വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട്‌ കൃഷ്‌ണമ്മാളും ശങ്കരലിംഗവും സമരമാരംഭിച്ചു. സമരത്തിനു പിന്തുണ നല്‍കി ജയപ്രകാശ്‌ നാരായണനും രംഗത്തെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനയായ സംഘര്‍ഷ്‌ വാഹിനിയും സമരത്തിനു പിന്തുണ നല്‍കി. സമരം മൂര്‍ഛിച്ചതോടെ നിരവധി ഭീഷണികളും ലഭിച്ചു. ഗുണ്ടകളുടെ നേതൃത്വത്തില്‍ സമരക്കാര്‍ക്കുനേരേ അക്രമവും അഴിച്ചു വിട്ടു. ഈ സമയം പോലീസ്‌ ഏകപക്ഷീയമായി കണ്ണടയ്‌ക്കുകയായിരുന്നു. ക്ഷേത്ര അധികൃതരുടെ ഒത്താശയോടെ പോലീസ്‌ കൃഷ്‌ണമ്മാളിനെ അറസ്‌റ്റ്‌ ചെയ്യാനെത്തിയെങ്കിലും അവിടെനിന്നു രക്ഷപെട്ട്‌ തമിഴ്‌നാട്ടില്‍ തിരിച്ചെത്തി. കൃഷ്‌ണമ്മാള്‍ മടങ്ങിയതോടെ സംഘര്‍ഷ്‌ വാഹിനി സമരം ഏറ്റെടുത്തു. ഗയയിലെ കലക്‌ടറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന്‌ 2400 ഏക്കര്‍ ക്ഷേത്രഭൂമി പാവങ്ങള്‍ക്കു വിട്ടുനല്‍കി. ഇന്ത്യയിലങ്ങോളം സ്‌ത്രീകള്‍ക്കു നേരേ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരേയും ഇരുവരും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

ലാന്‍ഡ്‌ ഫോര്‍ ടില്ലേഴ്‌സ്‌ ഫ്രീഡം

ഭൂമി വിലയ്‌ക്കെടുത്ത്‌ കൃഷിക്കാര്‍ക്കു വിട്ടുനല്‍കുന്നതിന്‌ കൃഷ്‌ണമ്മാളും ശങ്കരലിംഗവും ചേര്‍ന്ന്‌ 1981 ലഫ്‌റ്റി(ലാന്‍ഡ്‌ ഫോര്‍ ടില്ലേഴ്‌സ്‌ ഫ്രീഡം) രൂപീകരിച്ചു. സഹകരത്തിലൂന്നിയ പ്രവര്‍ത്തനമായിരുന്നു സംഘടനയുടേത്‌. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വായ്‌പ നിരസിച്ചിരുന്ന ബാങ്കുകള്‍ ലഫ്‌റ്റിയുടെ പ്രവര്‍ത്തനം വ്യാപിച്ചതോടെ വായ്‌പകള്‍ അനുവദിച്ചു. 2007 വരെ ലഫറ്റി 13,000 ഏക്കര്‍ ഭൂമി വീതിച്ചു നല്‍കി. കൃഷിപ്പണികള്‍ക്കു പ്രാമുഖം നല്‍കിയായിരുന്നു സംഘടനയുടെ പ്രവര്‍ത്തനം. ഭൂദാന്‍ പ്രസ്‌ഥാനത്തിനു പുറമേ പരവതാനി, കയര്‍, എന്നിവയുടെ നിര്‍മാണം, മരപ്പണി, മത്സ്യബന്ധനം എന്നിവയ്‌ക്കും മന്‍ഗണ നല്‍കിയാണ്‌ ലഫ്‌റ്റിയുടെ പ്രവര്‍ത്തനം. കിഴക്കന്‍ തഞ്ചാവൂര്‍ ജില്ലയില്‍ മാത്രം നൂറോളം ഗ്രമീണ കമ്മിറ്റികള്‍ രൂപീകരിച്ചു. മുപ്പതോളം വരുന്ന സന്നദ്ധ സേവകരുടെ നേതൃത്വത്തിലാണ്‌ ഇപ്പോള്‍ സംഘടനയുടെ പ്രവര്‍ത്തനം. എണ്‍പതുകളില്‍ കാവേരി ഡല്‍റ്റയിലെ ചെമ്മീന്‍ കമ്പനികളുടെ ചൂഷണത്തിനെതിരേയും ഇവര്‍ പ്രചാരണം നടത്തി. കമ്പനികള്‍ക്കെതിരേ സുപ്രീം കോടതിയുടെ വിധി വന്നതോടെ ഈ സമരവും അവസാനിപ്പിച്ചു. സമരത്തിന്റെ വഴിയില്‍ പിന്‍നടത്തമില്ലാതെയായിരുന്നു ഇരുവരുടേയും പ്രവര്‍ത്തനം. വെല്ലുവിളികള്‍ പുഞ്ചിരികൊണ്ടു പ്രതിരോധിച്ചുകൊണ്ട്‌ ഇക്കാലമത്രയും പരസ്‌പം ഊന്നുവടികളായി....ഇന്ത്യയുടെ ആത്മാവ്‌ ഗ്രാമങ്ങളിലാണെന്ന്‌ ഗാന്ധിജി പറഞ്ഞു. എന്നാല്‍ ആ വാക്കുകള്‍ യാഥാര്‍ഥ്യബോധത്തോടെ ഏറ്റെടുക്കാന്‍ ആര്‍ക്കുമായില്ല. ഇതിനായി എത്തിച്ചേര്‍ന്നവരുടെ ഉദ്ദേശ്യ ശുദ്ധിയും പലപ്പോഴായി ചോദ്യം ചെയ്യപ്പെട്ടു. അവിടെയാണ്‌ ഈ അവധൂതന്റെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന വൃദ്ധ ദമ്പതികള്‍ എത്തിച്ചേര്‍ന്നത്‌. തമിഴ്‌ഗ്രാമങ്ങളില്‍ അവര്‍ പ്രതീക്ഷയുടെ തിരികള്‍ തെളിയിക്കുകയാണ്‌. പണ്ട്‌ കൃഷ്‌ണമ്മാളിന്റെ അമ്മ തെളിയിച്ചിരുന്ന വിളിക്കിന്റെ ഊര്‍ജം അതില്‍ കാണാം. തമിഴ്‌മക്കളുടെ സ്വപ്‌നങ്ങള്‍ ഒന്നായി ഈ നറുതിരിവെട്ടത്തില്‍ മെല്ലെ തെളിഞ്ഞുവരുന്നു. എണ്‍പത്തിരണ്ടു വയസിലെത്തിയ കൃഷ്‌ണമ്മാള്‍ക്കും തൊണ്ണൂറ്റിഅഞ്ചിലെ്‌ത്തിയ ശങ്കരലിംഗത്തിനും ഇനിയും നടക്കാനേറെയുണ്ട്‌. നടവഴികള്‍ക്കിരുപുറവുമുള്ള ആത്മാവുകളെ കണ്ടെത്തുന്നതിനായി...

Sunday, October 26, 2008

മലയിറങ്ങി കടലേഴും കടന്ന്‌....

ടെലിഫോണ്‍ കമ്പനിയിലെ മടുപ്പിക്കുന്ന ജോലിക്കിടയിലും ഇയാന്‍ ഹിബലിന്റെ കണ്ണുകള്‍ അകലേക്കു നീണ്ടുകിടക്കുന്ന വഴിയിലേക്കായിരുന്നു. വഴിയിലേക്കു നോക്കിയിരുന്ന്‌ ഹരം പിടിക്കുമ്പോള്‍ കമ്പനിയിലെ സൈക്കിളുമായി ഇറങ്ങും. ഒന്നോ രണ്ടോ മണിക്കൂറുകള്‍ നീണ്ട യാത്രയില്‍ പക്ഷേ അയാള്‍ തൃപ്‌തനായിരുന്നില്ല. അതിനയാള്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ചു. പിന്നാലെ അവധി ദിനങ്ങള്‍ ആഘോഷിച്ചിരുന്ന കോട്ടേജും എന്നും യാത്ര ചെയ്‌തിരുന്ന ആവി എന്‍ജിനുകള്‍ മുരണ്ടിരുന്ന റെയില്‍വേ സ്‌റ്റേഷനും. തന്റെ പ്രിയപ്പെട്ട `എ 379' സൈക്കിളില്‍ മതിയാകുവോളം യാത്ര ചെയ്യാനായി ഒടുക്കം ജന്മനാടിനോടും താത്‌കാലികമായി വിടപറഞ്ഞു. പിന്നെ പിടിച്ചാല്‍ കിട്ടാത്തപോലെ യാത്രകള്‍. അത്‌ മരുഭൂമികളും കടലുംകടന്നു നീണ്ടു. നീണ്ട നാല്‌പതു വര്‍ഷത്തോളം. വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. പക്ഷേ, അതായിരുന്നു ഹിബല്‍. കാറപകടത്തിന്റെ രൂപത്തില്‍ ഹിബലിനെ മരണം തട്ടിയെടുക്കുന്നതു വരെ അദ്ദേഹം യാത്രകളുടെ തോഴനായിരുന്നു, സൈക്കിളിന്റെയും.

കണ്‍പീലികള്‍ മഞ്ഞുകണങ്ങള്‍ വീണു മൂടുന്നിടംവരെയും അവിടുന്ന്‌ കാലുപുതഞ്ഞുപോകുന്ന മരുഭൂമികളില്‍ തളര്‍ന്നു വീഴുംവരെയും ഹിബലിന്റെ കാലുകള്‍ സൈക്കിള്‍ പെഡലില്‍നിന്നു മാറിയിട്ടില്ല. പലപ്പോഴും കാലിന്റെ പേശികള്‍ കുഴയുമ്പോഴാണ്‌ ഹിബല്‍ യാത്രകള്‍ക്ക്‌ താല്‍കാലിക വിരാമമിടുന്നത്‌. ചെങ്കുത്തായ പാതകളും ചെളികുഴഞ്ഞു കിടക്കുന്ന നാട്ടുവഴികളും ഹിബല്‍ സൈക്കിളില്‍ താണ്ടി. ജീവന്‍ പോലും വകവയ്‌ക്കാതെയായിരുന്നു യാത്രകളില്‍ പലതും. ഒരിക്കല്‍ മരുഭൂമിയിലെ ചുട്ടുപഴുത്ത മണലില്‍ ജലാംശം നഷ്‌ടപ്പെട്ടു വീണുകിടന്ന അദ്ദേഹത്തെ അതുവഴി വന്ന ആരോ രക്ഷപ്പെടുത്തുകയായിരുന്നു. നാല്‌പതു വര്‍ഷത്തോളം നീണ്ട സൈക്കിള്‍ യാത്രയ്‌ക്കിടെ പത്തുതവണ ഭൂമധ്യരേഖ കടക്കുന്നതിനു സമാനമായ ദൂരം ഹിബല്‍ സഞ്ചരിച്ചു. പനാമയെയും കൊളംബിയയെയും തമ്മില്‍ വേര്‍തിരിക്കുന്ന ഡാരിയന്‍ ഗാപിലേക്കു സൈക്കിളില്‍ ആദ്യമായി സഞ്ചരിച്ചതും ഹിബലാണ്‌. ദുര്‍ഘടം പിടിച്ച, പാറക്കൂട്ടങ്ങള്‍ നിറഞ്ഞ കുത്തനെയുള്ള വനപ്രദേശമാണിവിടം. ഇവിടേക്കു സാധാരണ നിലയിലുള്ള യാത്രപോലും ദുഷ്‌കരമാണ്‌. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍കൂടിയുള്ള യാത്ര ഹിബല്‍ അവസാനിപ്പിച്ചതും ഇവിടെവച്ചാണ്‌. സൈക്കിളില്‍ വച്ചുകെട്ടിയ വസ്‌ത്രങ്ങളും ഇടത്താവളങ്ങള്‍ക്കായി ടെന്റിനുള്ള സാമഗ്രികളും സ്‌റ്റൗ, ബിസ്‌കറ്റ്‌, വെള്ളം എന്നിവയുമായി നോര്‍വേ മുതല്‍ കേപ്‌ ഓഫ്‌ ഗുഡ്‌ ഹോപ്പ്‌ വരെയും നീണ്ടു. അങ്ങനെ ഒരു വര്‍ഷം സൈക്കിളില്‍ സഞ്ചരിച്ച ശരാശരി ദൂരം ആറായിരം മൈല്‍!.. ഇടയ്‌ക്ക്‌ സൈക്കിള്‍ പണിമുടക്കുമ്പോള്‍ വീണ്ടും യാത്ര അവസാനിപ്പിക്കും. ടയറിന്റെയും ചെയിനിന്റെയും കേടുപാടുകള്‍ തീര്‍ത്താല്‍ വീണ്ടും യാത്ര. പിന്നീട്‌ ഹിബല്‍ പൊങ്ങുന്നത്‌ അറിയപ്പെടാത്ത നഗരനിരത്തുകളിലോ, ഗ്രാമങ്ങളിലോ ആയിരിക്കും. ഇടയ്‌ക്കെപ്പോഴോ ലോറയെന്ന യുവതിയും അദ്ദേഹത്തിനൊപ്പം ചേര്‍ന്നു. പിന്നീട്‌ ഇവരൊരുമിച്ചായിരുന്നു കാടും മലയും നിരത്തുകളും താണ്ടിയത്‌. ആമസോണ്‍ കാടുകളിലേക്കുള്ള യാത്രകളില്‍ ഹിബലിന്റെ സൈക്കിള്‍ ചതുപ്പുനിലങ്ങളില്‍ പെട്ടിരുന്നു. അപ്പോഴെല്ലാം ഭാഗ്യംകൊണ്ടു മാത്രമാണ്‌ അദ്ദേഹം രക്ഷപ്പെട്ടിരുന്നത്‌. വഴി കൃത്യമായി പഠിച്ചുള്ള യാത്രകളില്‍ പോലും ഇത്തരം അപകടങ്ങള്‍ പതുങ്ങിയിരിക്കുമായിരുന്നെന്ന്‌ ഹിബല്‍ പറഞ്ഞിരുന്നു.

ഹിബലിന്റെ യാത്രകള്‍പോലെതന്നെ പ്രശസ്‌തമാണ്‌ സൈക്കിളിനോടുള്ള അഭിനിവേശവും. ഇടത്താവളങ്ങളിലെത്തുമ്പോഴെല്ലാം ഹിബല്‍ സൈക്കിളിന്റെ പരിചരണത്തില്‍ മുഴുകും. സൈക്കിളിന്റെ ഓരോ ഇഞ്ചും യാത്രയ്‌ക്കായി പരുവപ്പെടുത്തിയിരുന്നു. സൈക്കിള്‍ ബാറുകളില്‍ വാട്ടര്‍ബോട്ടിലുകള്‍ വയ്‌ക്കുന്നതിന്‌ നിരവധി കാരിയറുകള്‍ പിടിപ്പിച്ചിരുന്നു. 42 ഇഞ്ച്‌ വീല്‍ബേസുള്ള റെയ്‌നോള്‍ഡ്‌സ്‌ ടയറുകളായിരുന്നു ഉപയോഗിച്ചിരുന്നത്‌. സാധാരണ ബ്രേക്കുകളെക്കാള്‍ കൂടുതല്‍ ദൂരത്തേയ്‌ക്ക്‌ ഉപകരിക്കുന്ന തരത്തില്‍ ബ്രേക്ക്‌ സിസ്‌റ്റവും മാറ്റി. പെഡലുകളില്‍ അധികമായി ഗിയറുകള്‍ ഘടിപ്പിച്ചു. ഇതിനെല്ലാം തീര്‍ത്തും ഭാരം കുറഞ്ഞ ലോഹങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌. ക്‌ണിം.. ക്‌ണിം.. മണിയൊച്ചയുമായി അനക്കമില്ലാതെ ദൂരങ്ങള്‍ താണ്ടാന്‍ ആ ഇരുകാലിയെ സഹായിച്ചിരുന്നതും ഹിബലിന്റെ പരിചരണങ്ങളായിരുന്നു. ചൈനയുടെ തെക്കുനിന്നും വടക്കോട്ട്‌ നടത്തിയ യാത്രയ്‌ക്കിടയില്‍ സൈക്കിളിന്‌ നിസാരമായ മൂന്ന്‌ കേടുപാടു മാത്രമാണുണ്ടായത്‌. ഒരു തവണ ബ്രേക്കിന്റെ കേബിള്‍മാറി. തനിയെയുള്ള യാത്രയാണ്‌ ഏറെ നല്ലത്‌, അപ്പോള്‍ നമ്മള്‍ ദൈവമായി മാറുന്നെന്ന്‌ ഹിബല്‍ എപ്പോഴും പറയുമായിരുന്നു. ഇതേപ്പറ്റിയെല്ലാം 1984 ല്‍ പുറത്തിറക്കിയ `ഇന്‍ ടു ദ റിമോട്ട്‌ പ്ലേസസ്‌' എന്ന പുസ്‌തകത്തില്‍ കുറിച്ചുവച്ചിട്ടുണ്ട്‌. പെറുവിലെ കല്ലുനിറഞ്ഞ വഴിയില്‍വച്ചാണ്‌ സമാനഗതിക്കാരിയായ ലോറയെ ഹിബല്‍ കണ്ടെത്തുന്നത്‌. വഴിക്കിടയിലെല്ലാം ഇരുവരുമൊന്നിച്ച്‌ ടെന്റുകളില്‍ കൂടി.

ചെന്നെത്തുന്ന നാടുകളിലെല്ലാം ഹിബല്‍ ആ നാട്ടുകാരനായി മാറിയിരുന്നു. ആമസോണ്‍ കാടുകളില്‍ ആദിവാസികളായിരുന്നു അദ്ദേഹത്തിനു വഴികാട്ടിയായിരുന്നതെങ്കില്‍ ചൈനയിലെത്തുമ്പോള്‍ തീര്‍ഥാടകര്‍ക്കൊപ്പം കൂടി. ചുട്ടു പഴുത്ത മണല്‍കാടുകളില്‍ ഒട്ടകങ്ങളുമായി സഞ്ചരിച്ചിരുന്ന ചെറുപ്പക്കാരായിരുന്നു കൂട്ട്‌. ഇവിടെയൊന്നും പ്രകൃതി അദ്ദേഹത്തിനു ദുരന്തങ്ങള്‍ നല്‍കിയിട്ടില്ല. മുന്നുംപിന്നും നോക്കാതെ പായുന്ന മോട്ടോര്‍ വാഹനങ്ങളാണ്‌ ഹിബലിന്‌ കൂടുതല്‍ അപകടങ്ങള്‍ സമ്മാനിച്ചത്‌. നൈജീരിയയിലൂടെ പോകുമ്പോള്‍ വാഹനങ്ങളില്‍നിന്ന്‌ കുപ്പികള്‍ ചിലര്‍ വലിച്ചെറിഞ്ഞിരുന്നു. യാത്ര ബ്രസീലിലെത്തുമ്പോള്‍ ഇത്‌ കല്ലുകളായി മാറി. 2006-ല്‍ ചൈനയില്‍ ഒരു ഡ്രൈവര്‍ മനഃപൂര്‍വം അദ്ദേഹത്തെ തട്ടിയിട്ടു. ഇതെല്ലാം അദ്ദേഹം അത്ഭുതകരമായി അതിജീവിച്ചെങ്കിലും അതു വളരെക്കാലം നീണ്ടില്ല. ഓഗസ്‌റ്റില്‍ ഏതന്‍സിനും സലോനിക്കയ്‌ക്കും ഇടയില്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക്‌ ചെയ്‌തെത്തിയ കാര്‍ അദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചു. പിന്നീട്‌ കുറേക്കാലം ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും കഴിഞ്ഞമാസം 22-ന്‌ അദ്ദേഹം മറുലോകത്തേക്ക്‌ യാത്രപോയി. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പച്ചപ്പാടങ്ങളും മനോഹരമായ കോട്ടേജും ഡഫോഡില്‍സ്‌ പൂക്കളും കണ്ട്‌ തന്റെ കൂട്ടിലേക്കുള്ള മടക്കയാത്ര. പരന്ന സീറ്റില്‍, ഗിയറുകള്‍ തുടരെത്തുടരെ മാറി, അതിവേഗത്തിലൊരു സൈക്കിള്‍ ഡ്രൈവ്‌, മടക്കമില്ലാതെ....

Tuesday, October 21, 2008

എഴുത്ത്‌: എന്റെയും നിന്റെയും

വളരെക്കാലത്തിനു ശേഷം നിന്റെ എഴുത്തു കിട്ടുമ്പോള്‍ ഉച്ചയുറക്കത്തിന്റെ ചടപ്പില്‍നിന്ന്‌ മെല്ലെ ഉണര്‍ന്നു വരുന്നതേയുള്ളായിരുന്നു. പോസ്‌റ്റ്‌മാന്‍ അടുത്ത വീട്ടിലേല്‍പ്പിച്ച കത്ത്‌ എന്റെ കൈയിലെത്താന്‍ രണ്ടു ദിവസം വൈകി. മറുപടി വൈകിയതിന്റെ കാരണവും അതുതന്നെ. അന്നുനമ്മള്‍ ഇതേസമയം എന്തെടുക്കുകയായിരുന്നെന്ന ഓര്‍മപ്പെടുത്തലിന്റെ ആവശ്യമില്ല. ഓരോ കാലവും നമുക്കു തന്നത്‌ നിധിപോലെ ഞാന്‍ കാത്തുവച്ചിട്ടുണ്ട്‌്‌. നിനക്കറിയാമോ ആ ഓര്‍മയില്‍ നമ്മളിന്നും പഴയകറുപ്പും വെളുപ്പും തന്നെയാണ്‌. ചിരിപോലെ തെളിഞ്ഞ മനസും എനിക്കെന്നേ പടികിട്ടിയതാണ്‌. എനിക്കറിയാം ഇന്നലെ നിന്റെ പിറന്നാളായിരുന്നു. എന്നത്തെയുംപോടെ ആശംസയുമായെത്താന്‍ ഞാനിപ്പോള്‍ നിന്റെ (എന്റെയും) നാട്ടിലല്ലല്ലോ?

എഴുത്തുകള്‍ മനുഷ്യനെ ഒരുവേളെയെങ്കിലും തനിച്ചിരുത്തുമെന്നു നീയൊരിക്കല്‍ പറഞ്ഞിരുന്നില്ലേ? ഇന്നലെ ഞാന്‍ തനിച്ചായിരുന്നു. വെയില്‍ പാടകെട്ടിയിരുന്ന ദിനം. ചൂടു കൂടുതലെന്നു തോന്നി. അവിടെ കാലങ്ങള്‍ക്കു മുമ്പുത്ഭവിച്ച്‌ ഒരിക്കല്‍ നിലച്ചുപോയ ഓര്‍മത്തെറ്റുപോലെ മൂവാറ്റുപുഴ ഒഴുക്കില്ലാതെ ഒഴുകി. അതെ, ആദ്യം നിന്നെ കണ്ടതും ആ കടവത്തുവച്ചായിരുന്നു. ജന്മനാടെന്ന തായ്‌വേരു മുറിച്ച്‌ വീട്ടുകാരെത്തിയിട്ടും ഞാന്‍ അവിടെത്തന്നെ പറിച്ചെറിയപ്പെടാനാകാതെ നിന്നു. അവിടം വിട്ടൊരു ജീവിതം എന്നും പ്രവാസത്തിനു തുല്യമായിരുന്നു. സ്‌കൂള്‍ പഠനത്തിനുശേഷം നാട്ടിലേക്കുള്ള എന്റെ പോക്കിന്റെ ഇടവേള കുറഞ്ഞെങ്കില്‍ പോലും. എങ്ങോട്ടും പോകാനില്ലാതെ ഒടുക്കം മനസില്ലാതെയാണ്‌ ഞാന്‍ വരിക്കാംകുന്നിലെത്തുന്നത്‌. സ്വന്തം വീടെവിടെയെന്നറിയാന്‍ ബസിറങ്ങിയ കവലയിലെ ഓട്ടോക്കാരന്‍ വേണ്ടിവന്നു. എരട്ടാനിക്കാവെന്ന അടയാളം മാത്രമായിരുന്നു എന്റെ വഴി. പക്ഷേ, എന്റെ വീടുകണ്ടു പിടിക്കുംമുമ്പ്‌ കുന്നിനു താഴെ അനക്കമില്ലാതെ ഒഴുകുന്ന പുഴ കണ്ടെത്തിയിരുന്നു. പണ്ട്‌ ബഷീറിന്റെ സഹോദരന്‍ ``ഇമ്മണി ബല്യ ഒന്ന്‌'' എന്നു പറഞ്ഞ അതേ പുഴ.

പുഴയ്‌ക്ക്‌ എപ്പോഴും ഒരു കഥ പറയാനുണ്ടാകും. നീയതുപോലെ എത്ര കഥകള്‍ എനിക്കുവേണ്ടി പറഞ്ഞു. പലപ്പോഴും മൂളലുകള്‍ മാത്രമായി എന്റെ സംസാരം ചുരുങ്ങിയിരുന്നു. പാടവും പുഴയും നിന്റെ ജീവിതത്തില്‍ എന്തായിരുന്നെന്നും അന്നാണ്‌ മനസിലാകുന്നത്‌. അന്ന്‌ നിന്റെ വീട്ടില്‍നിന്നു കുടിച്ച കട്ടന്‍ചായയ്‌ക്കു പോലും നെല്ലിന്റെ മണമുണ്ടായിരുന്നു. സ്‌കൂള്‍ കാലത്തിനു ശേഷം തുറക്കാതെ വച്ചിരുന്ന നിന്റെ നോട്ടുബുക്കിലെ നാടകങ്ങള്‍ക്കുപോലും പുഴയുടെ മണമുണ്ടായിരുന്നു. നിന്നിലൂടെ പുഴ എന്റേതുമാകുകയായിരുന്നു.

പണ്ടു നീ പറഞ്ഞു. ഈ പുഴയിലെ പുല്ലാന്നിക്കാടുകളില്‍ പടിച്ച്‌ നിന്റെ അമ്മ മറുകരയ്‌ക്ക്‌ പോയ കഥ. അന്ന്‌ മുട്ടറ്റം വെള്ളമായിരുന്നു പുഴയ്‌ക്ക്‌. മണല്‍തിട്ടകള്‍ നിറഞ്ഞ്‌, ഗര്‍ഭം നിറയെ വെളളവുമായി അവള്‍ എന്നും. അന്നു കാലുകള്‍ പുതഞ്ഞുപോകുന്ന ചെളി പുഴയിലില്ലായിരുന്നു. ഇന്ന്‌ അവള്‍ക്ക്‌ ആഴം കൂടി. രൗദ്രതയും. മണല്‍തിട്ടകള്‍ എത്രപെട്ടെന്നാണ്‌ കെട്ടിടങ്ങളായത്‌. അതിനൊപ്പം പുഴയുടെ ഹൃദയത്തിനും ആഴം കൂടി. പ്രതികാരമെന്നോണം അവിടെ നിരവധി ജീവനുകള്‍ മുങ്ങിത്താണു.

പകല്‍ ഇരുണ്ടു തുടങ്ങുമ്പോള്‍ ഒരു ദിവസത്തെ വിശേഷങ്ങള്‍ക്കായി എന്നും എന്റൊപ്പം നീയും ഉണ്ടായിരുന്നു. വൈക്കോല്‍ത്തുറു നിരത്തി അടുക്കിയിരുന്ന അമ്പല മൈതാനത്തെ പുല്‍ത്തകിടിയില്‍ കിടന്ന്‌ മുഖം നോക്കാതെ എന്തെല്ലാം പറഞ്ഞിരിക്കുന്നു. നീയോര്‍ക്കുന്നോ, അവിടെ ഒറ്റപ്പെട്ടു നകുറ്റിച്ചു നില്‍ക്കുന്ന മാവില്‍ അക്കൊല്ലം ആദ്യമായി പൂക്കള്‍ നിറഞ്ഞിരുന്നു. നിന്റെ ഓര്‍മകള്‍ വരിക്കാം കുന്നിനപ്പുറത്തില്ലെന്ന്‌ എന്നും ഞാന്‍ കളിയാക്കിയിരുന്നു. പക്ഷേ, ഇപ്പോള്‍ തോന്നുന്നു, നിനക്കതെങ്കിലുമുണ്ടല്ലോ ഓര്‍മിക്കാന്‍. ഇന്നലെ വരെ അന്നം തന്നിരുന്ന പാടങ്ങള്‍ ചുട്ടവിലയ്‌ക്കു തീറെഴുതുന്ന ചെറുപ്പക്കാര്‍ക്കില്ലാത്ത വേദന നിന്റെ മുഖത്തെപ്പോഴുമുണ്ടായിരുന്നു. എത്ര പെട്ടെന്നാണ്‌ അവയെല്ലാം മണല്‍കുഴികളായത്‌. അവിടെ റിസോര്‍ട്ടുകാര്‍ക്കു കണ്ണുണ്ടെന്നു പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. ഒടുക്കം ഓര്‍മിക്കാന്‍ നമുക്ക്‌ ചെളിക്കുണ്ടുപോലുമില്ലാതായി. തവളക്കൂട്ടങ്ങളെ പഴയപോലെ കാണാറില്ലെന്ന്‌ നീ പറഞ്ഞപ്പോള്‍,അവിടെ കാത്തു കുത്തിയിരുന്ന കൊറ്റികള്‍ കൂട്ടത്തോടെ ചത്തുപോയെന്നു പറഞ്ഞപ്പോള്‍, പാടത്തിനു നടക്കുകൂടി ഒഴുകിയിരുന്ന തോട്‌ ഇല്ലാതായ കഥ ഞാനറിഞ്ഞില്ല. ഈ ചോരയില്‍ എനിക്കും നിനക്കും ഒരേപോലെയാണ്‌ പങ്ക്‌. അതുകൊണ്ട്‌ ഇപ്പോള്‍ മിണ്ടാതിരിക്കാം.

കഴിഞ്ഞ വരവിന്‌ നിന്റെ കാലുളുക്കിയിരുന്നു. നിനക്കറിയാമോ നീയില്ലാതെ ആദ്യമാണ്‌ ഞാന്‍ തനിയെ പുഴയില്‍ കുളിക്കുന്നത്‌. അപ്പോള്‍ പുഴയില്‍ മഴ പെയ്യുകയായിരുന്നു. പുഴയുടെ പരപ്പിനൊപ്പം പൊങ്ങിക്കിടന്നു നോക്കുമ്പോള്‍ വെള്ളത്തുള്ളികള്‍ ചിതറിത്തെറിക്കുന്നതു കാണാമായിരുന്നു. പണ്ട്‌ ആശുപത്രിയില്‍നിന്നു കിട്ടിയിരുന്ന ചെറിയ കുപ്പികള്‍ നിരത്തിവച്ചതുപോലെ. ഇറമ്പില്‍ പണിക്കു കയറ്റിവച്ചിരുന്ന വള്ളത്തില്‍ കയറിയിരുന്ന്‌ നീ വിഷമത്തോടെ പറഞ്ഞു, ഇവിടം വിടണം. എന്നും കടത്തുകടന്നിരുന്ന തോണി മറുകരയില്‍ കിടന്നു ചാഞ്ചാടിയിരുന്നു. പണ്ട്‌ അക്കരെ കടത്താന്‍ എപ്പോഴൂം ഉല്‍സാഹത്തോടെ എത്തിയിരുന്ന തോണിക്ക്‌ ഇപ്പോള്‍ ആളെ കിട്ടാതായെന്നും. കുന്നിന്‍ പുറത്തേക്കു മഴ കയറിവരുന്നതും കാതോര്‍ത്തിരുന്നാല്‍ തന്നെ ഇവിടം മടുക്കില്ലെന്ന്‌ ഒരിക്കല്‍ നീ പറഞ്ഞത്‌ ഞാനപ്പോള്‍ ഓര്‍ത്തു. കുടിവെള്ള പദ്ധതിക്കായി കുന്നു നിരത്തിയപ്പോള്‍ നിന്റെ മഴയും അക്കൂടെ ഒലിച്ചുപോയി അല്ലേ.

ഇവിടെ ഇനിയും പ്രതീക്ഷയ്‌ക്കു വകയുണ്ടെന്ന്‌ നിന്നെ സമാധാനിപ്പിക്കാനെങ്കിലും ഞാന്‍ പറയട്ടെ. ഉറുമ്പുകള്‍ കൂടുവച്ചിരുന്ന മാവിന്‍ ചോട്ടില്‍ വിണ്ടും കുട്ടികള്‍ കൂടും. ഇടവഴിയില്‍നിന്ന്‌ വഴിയിലേക്കു കയറുമ്പോള്‍ നിന്നിരുന്ന പ്ലാവില്‍ വീണ്ടും കനികളുണ്ടാകും. അപ്പോഴേക്കും നമുക്കും പല്ലുകൊഴിഞ്ഞിരിക്കും. പക്ഷേ, നീ അവിടം വിട്ടുപോകരുത്‌. ഇമ്മണി ബല്യ പുഴ നിനക്കുവേണ്ടി അവിടെ കാത്തിരിപ്പുണ്ട്‌. അവിടേയ്‌ക്ക്‌ പെട്ടെന്നു ഞാനെത്താം. വീണ്ടും നമുക്ക്‌ മഴ നനയാം. ചെളിവെള്ളം കുഴഞ്ഞുകിടക്കുന്ന മണ്‍ വഴിയിലെ തവളക്കുണ്ടുകള്‍ നമുക്കപ്പോള്‍ തേടാം. അതുവരേയ്‌ക്കും, നീ നിന്റെ കണ്ണുകള്‍ പൂട്ടിയിരിക്കുക. അതു തുറക്കുന്നത്‌ പൂക്കാലത്തിലേക്കാകട്ടെ.

സസ്‌നേഹം
സ്വന്തം
കൂട്ടുകാരന്‍.

Sunday, October 12, 2008

സുനില്‍ നിനക്കായ്‌......

ഇല്ല........ നീയെന്നെ പിരിഞ്ഞിട്ടില്ല. എന്താനാണെന്നെനിക്കറിയില്ല. എങ്കിലും നീയെന്നും എനിക്ക്‌ എന്തെല്ലാമോ ആയിരുന്നു. എന്തനാണു നീ ഞങ്ങളെ പിരിഞ്ഞത്‌. എന്തിനായിരുന്നു നീ.... നനഞ്ഞ കണ്‍പീലിക്കു പിന്നിലെ നനവ്‌ ഞങ്ങള്‍ കണ്ടില്ലയോ? ഒടുവില്‍ പരിയുമ്പോള്‍ നീ തന്ന പുഞ്ചിരി... നിന്റെ ശബ്‌ദം... എല്ലാം ... ഇന്നെനിക്ക്‌ ശുന്യതയാണ്‌... എവിടൊക്കെയോ നിന്റെ ഓര്‍മ... എന്താണെങ്കിലും നിന്റെ തീരുമാനം ശരിയെന്നു വിശ്വസിക്കാനാണെനിക്കിഷ്‌ടം. ഒരിക്കലും കണ്ടെത്താവാത്ത അകലത്തിലേക്കു പോയി നീ ഞങ്ങളെയെല്ലാം തോല്‍പിച്ചു.. അകലെയെങ്കിലും പ്രിയപ്പെട്ട സുനില്‍... മരിക്കാത്ത ഓര്‍മയായി എന്റെയുളളിലുണ്ടാകും... ഇവിടെ നിന്റെ ദു:ഖങ്ങള്‍ക്കു വിടപറയുമ്പോള്‍ അകലെ നീ സുഖമായിരിക്കട്ടെ.. അവിടെ നിന്റെ പുഞ്ചിരിക്കു കൂടുതല്‍ തെളിച്ചം വരട്ടെ... നിറയെ പൂക്കള്‍ നിറഞ്ഞയിടം... നീ അവസാനം നിന്റെ ഓര്‍ക്കുട്ടിലിട്ട വെള്ള ആമ്പലിന്റെ നൈര്‍മല്യമുള്ളയിടം.. അവിടെ നിനക്കു സുഖമാകുമെന്നു കരുതട്ടെ... ഇനിയൊരിക്കലും കാണാനാവില്ലെങ്കിലും....

Friday, October 3, 2008

`ഹോളി'മാന്‍

സിനിമയെ ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ ചര്‍ച്ചകളില്‍ ഒഴിച്ചുകൂടാനാവാത്ത പേര്‌. പ്രതിഭകൊണ്ട്‌ ഹോളിവുഡിനെ അടക്കിവാണയാള്‍. മനുഷ്യസ്‌നേഹി. കഴിഞ്ഞ ഇരുപത്തിയാറിന്‌ ഓര്‍മയായി. എങ്കിലും ആരും മറക്കാതിരിക്കട്ടെ.

എരിയുന്ന സിഗരറ്റ്‌ കടിച്ചു പിടിച്ച്‌ ഇടയ്‌ക്കിടെ പുകവിട്ടുകൊണ്ട്‌ ലോക സിനിമയുടെ നെറുകയിലേക്ക്‌ ആത്മരവിശ്വാസത്തോടെ നടന്നുകയറിയ ഒരാള്‍. പിന്നീട്‌ വര്‍ഷങ്ങളോളം സിനിമ അയാളുടെ തന്നെ കാല്‍ചുവട്ടില്‍ പതിഞ്ഞുകിടന്നു. ചിലപ്പോള്‍ വില്ലനായി, ചിലപ്പോള്‍ ആര്‍ദ്രമായ കണ്ണുകളായി, ഇടയ്‌ക്കൊക്കെ ഈ സമൂഹത്തെ വെല്ലുവിളിക്കുന്ന ചോദ്യങ്ങളായി. ഇതൊക്കെ ഒരു ചലച്ചിത്രകാരനെ സമ്മതിച്ചിടത്തോളം സാധാരണ കാഴ്‌ചകളായി എല്ലാവരും വിലയിരുത്തിയേക്കും. എന്നാല്‍ വെളളിവെളിച്ചത്തിന്റെ ലോകത്തുമാത്രമല്ലായിരുന്നു പോള്‍ ന്യൂമാന്‍ എന്ന വിഖ്യാത ചലച്ചിത്രകാരന്റെ സ്‌ഥാനം. അത്‌ കാമറക്കണ്ണുകള്‍ക്കപ്പുറം ലോകത്തെ തേടിപ്പോയിരുന്നു. സെപ്‌റ്റംബര്‍ 26-ന്‌ എണ്‍പത്തിമൂന്നാം വയസില്‍ ഈ ലോകത്തുനിന്നു പിന്‍വാങ്ങും വരെ. ഇടതടവില്ലാത്ത പുകവലിതന്നെയായിരുന്നു അദ്ദേഹത്തെ കാര്‍ന്നുതിന്ന വില്ലന്‍. അത്‌ മെല്ലെ കാന്‍സറിന്റെ രൂപത്തില്‍ അദ്ദേഹത്തില്‍ കൂടുകൂട്ടിയിരുന്നു. ഹോളിവുഡിനെ യുഗങ്ങളായി തിരിച്ചാല്‍ തീര്‍ച്ചയായിട്ടും അതിലൊന്നിന്‌ ന്യൂമാന്‍ യുഗമെന്നു പേരിടാം. അല്ലെങ്ങില്‍ അതു പോള്‍ ന്യൂമാന്‍ എന്ന ചലച്ചിത്രകാരനോടു ചെയ്യുന്നു ഏറ്റവും വലിയ അവണനയായിരിക്കും.

കാലിഫോര്‍ണിയ ഗവര്‍ണറും ഹോളിവുഡ്‌ താരവുമായ അര്‍നോള്‍ ഷ്വാസ്‌നഗര്‍ അദ്ദേഹത്തെ അമേരിക്കയുടെ ബിംബമെന്നും സിനിമാ നവോഥാന നായകനെന്നുമായിരുന്നു വിശേഷിപ്പിച്ചിരുന്നത്‌. മരണത്തെത്തുടര്‍ന്നുണ്ടായ അനുശോചന സന്ദേശങ്ങളുടെ പ്രവാഹം നോക്കിയാല്‍ മതിയാകും ന്യൂമാന്‍ എത്രമാത്രം ലോകസിനിമാ പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടവനായിരുന്നെന്ന്‌. അന്‍പതുകളില്‍ ടെലിവിഷനിലൂടെ അരങ്ങേറ്റം നടത്തിയ അദ്ദേഹം ചുരുങ്ങിയ കാലംകൊണ്ട്‌ ലോകസിനിമയില്‍ തന്റെ സ്‌ഥാം ഉറപ്പിച്ചു. ഓസ്‌കാര്‍ അടക്കം നിരവധി അംഗീകാരങ്ങള്‍. ഇതിനിടയില്‍ പത്തുതവണ അദ്ദേഹത്തിന്‌ ഓസ്‌കാര്‍ നോമിനേഷനും ലഭിച്ചു.

തൊട്ടതെല്ലാം പൊന്നാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശം. സൈനികന്‍, പൈലറ്റ്‌, കാറോട്ടക്കാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, മാനുഷ്യാവകാശ പ്രവര്‍ത്തകന്‍, അഭിനേതാവ്‌, സംവിധായകന്‍, രാഷ്‌ട്രിയ പ്രവര്‍ത്തകന്‍ എന്നിങ്ങനെ എല്ലാമേഖലയിലും അദ്ദേഹം തന്റെ സാന്നിധ്യം രേഖപ്പെടുത്തിയിരുന്നു. യൂജിന്‍ മക്‌ കാര്‍ത്തിയെ പിന്തുണച്ചിരുന്ന അദ്ദേഹം സ്വാഭാവികമായും അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ്‌ നിക്‌സന്റെ ശത്രുപ്പട്ടികയിലെ പത്തൊമ്പതാമനായിരുന്നു. സ്വവര്‍ഗാനുരാഗിാളുടെ പ്രശ്‌നങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നു. അവരുടെ വിവാഹത്തിനായി അദ്ദേഹം ശക്‌തമായി വാദിച്ചിരുന്നു. അധികാര രാഷ്‌ട്രീയമല്ല, മറിച്ച്‌ സാമൂഹിക ഐക്യത്തിനുവേണ്ടിയുള്ള രാഷ്‌ട്രീയമായിരുന്നു ഈ ചലച്ചിത്രകാരന്റേത്‌.

ആര്‍തര്‍ സോള്‍ ന്യൂമാന്റെയും തെരേസയുടെയും മകനായി ഒഹിയോയിലാണ്‌ പോള്‍ ന്യൂമാന്റെ ജനനം. അച്‌ഛന്‍ സ്‌പോര്‍ട്‌സ്‌ വസ്‌തുക്കളുടെ ഷോപ്പ്‌ നടത്തിയിരുന്നു. ക്രിസ്‌ത്യന്‍ സയന്‍സില്‍ പഠനം നടത്തിയിരുന്ന അമ്മ ഭര്‍ത്താവിനെ കടയില്‍ സഹായിച്ചിരുന്നു. ജൂതനായി ജീവിക്കുക എന്നത്‌ ഏറ്റവും വലിയ വെല്ലുവിളിയായിരുന്ന അക്കാലത്തു ന്യൂമാന്റെ അച്‌ഛന്‍ താനൊരു ജൂതനായതില്‍ അഭിമാനിച്ചിരുന്നു. തീയറ്റര്‍ നാടകങ്ങളില്‍ ചെറുപ്പം മുതലേ കമ്പമുണ്ടായിരുന്ന ന്യൂമാന്റെ കഴിവുകള്‍ കണ്ടെത്തുന്നതില്‍ അമ്മ മുഖ്യ പങ്കു വഹിച്ചു. ഏഴാം വയസില്‍ റോബിന്‍ ഹുഡ്‌ എന്ന നാടകത്തിലെ തമാശക്കാരന്റെ വേഷത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം ഇവിടെനിന്നാണെന്ന്‌ അദ്ദേഹം എക്കാലവും അവകാശപ്പെട്ടിരുന്നു.

സിനിമയിലെത്തുന്നതിനു മുമ്പ്‌ സൈന്യത്തിന്റെ ചട്ടക്കൂടുകളില്‍ ആദ്യം കാലുറപ്പിച്ചു. കണ്ണിന്റെ പോരായ്‌മ മൂലം അദ്ദേഹത്തെ പൈലറ്റ്‌ ട്രെയിനിംഗില്‍നിന്ന്‌ ഒഴിവാക്കിയെങ്കിലും റേഡിയോമാനായിട്ടും ഗണ്ണറായിട്ടും പരിശീലനം നേടി. റേഡിയോമാനായി ആശയവിനിമയത്തിന്റെ രംഗത്തായിരുന്നതിനാല്‍ അദ്ദേഹത്തെ ടോര്‍പിഡോ സ്‌ക്വാഡ്രണിലേക്ക്‌ അയച്ചു. ഇവര്‍ക്ക്‌ പൈലറ്റ്‌ പരീശീലനം നിര്‍ബന്ധമായിരുന്നതിനാല്‍ ആ ആഗ്രഹവും പൂര്‍ത്തിയാക്കാനായി. 1945-ല്‍ നടന്ന യുദ്ധങ്ങളില്‍ അദ്ദേഹം ടോര്‍പിഡോ ബോംബറായിട്ടും ഗണ്ണറായിട്ടും റേഡിയോമാനായിട്ടും ഒരേപോലെ യുദ്ധമുന്നണിയില്‍ നിലകൊണ്ടു. യുദ്ധത്തിനു ശേഷം സൈന്യത്തില്‍നിന്നു പിരിഞ്ഞ ന്യൂമാന്‍ ഇടയ്‌ക്കു വച്ചു മുടങ്ങിയ ബിരുദം പൂര്‍ത്തിയാക്കി. യേല്‍ സര്‍വകലാശാല, ന്യൂയോര്‍ക്കിലെ ആക്‌ടേഴ്‌സ്‌ സ്‌റ്റുഡിയോയിലും അഭിനയപാഠങ്ങള്‍ പഠിച്ചു.

വില്യം ഇംഗിന്റെ പിക്‌നിക്‌ നിര്‍മിച്ചുകൊണ്ട്‌ ന്യൂമാന്‍ സിനിമയിലേക്കു കാല്‍കുത്തി. `ദ സില്‍വര്‍ ചാലിസില്‍' ന്യൂമാന്‍ നടായി അരങ്ങേറി(1954). സംബഡി അപ്‌ ദേര്‍ ലൈക്ക്‌ മീ(1956), കാറ്റ്‌ ഓന്‍ എ ഹോട്ട്‌ ടിന്‍ റൂഫ്‌(1958), എലിസബത്ത്‌ ടെയിലര്‍, യംഗ്‌ ഫിലാഡല്‍ഫിയന്‍സ്‌ എന്നീ സിനിമകളിലും അക്കാലത്ത്‌ അഭിനയിച്ചു. കാറ്റ്‌ ഓണ്‍ ഹോട്ട്‌ ടിന്‍ റൂഫ്‌ എന്ന സിനിമയിലെ അഭിനയത്തിന്‌ അദ്ദേഹത്തിന്‌ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു. അതിനുശേഷം ഒന്‍പതു തവണ അദ്ദേഹത്തിന്‌ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു. സിനിമയില്‍ വിപ്ലാത്മക മാറ്റങ്ങള്‍ക്കു ന്യൂമാന്‍ തുടക്കമിട്ടു. വ്യത്യസ്‌തമായ അഭിനയ ശൈലിയിലൂടെ അദ്ദേഹം സിനിമയുടെ ചുവടുമാറ്റത്തിനൊത്തു പ്രതിഭ കാണിച്ചു. സിനിമ 1950-ല്‍നിന്ന്‌ 1970 ലെത്തിയപ്പോള്‍ ന്യൂമാനൊപ്പം അഭിനയം തുടങ്ങിയ പലരും പുറന്തള്ളപ്പെട്ടു പോയിരുന്നു. 1960-ല്‍ റിലീസ്‌ ചെയ്‌ത എക്‌സോഡസിലാണ്‌ അദ്ദേഹം നായകനായി അഭിനയിക്കുന്നത്‌. പിന്നീട്‌ ദ ഹസ്‌ലര്‍, ഹഡ്‌, ഹാര്‍പ്പെര്‍, ഹോംബെര്‍, കൂള്‍ ഹാന്‍ഡ്‌ ല്യൂക്ക്‌, ദ ടവറിംഗ്‌ ഇന്‍ഫെര്‍നോ, സ്‌ലാപ്‌ ഷോട്ട്‌, ദ വെര്‍ഡ്‌ക്‌ട്‌, എന്നീ സിനിമകളിലും തിളങ്ങി. പ്രശസ്‌ത നടന്‍ റോബര്‍ട്ട്‌ റെഡ്‌ഫോര്‍ഡ്‌, സംവിധായകന്‍ ജോര്‍ജ്‌ റോയി ഹില്‍ എന്നിവരുമായിച്ചേര്‍ന്ന്‌ ബുച്ച്‌ കാസിഡി ആന്‍ഡ്‌ സന്‍ഡന്‍സ്‌ കിഡ്‌, ദ സ്‌റ്റിംഗ്‌ എന്നീ സിനിമകളിലും അഭിനയിച്ചു.

1986 ല്‍ പുറത്തിറങ്ങിയ കളര്‍ ഓഫ്‌ മണി എന്ന ചിത്രത്തിലെ അഭിനയത്തിന്‌ അദ്ദേഹത്തിന്‌ ഓസ്‌കാര്‍ അവാര്‍ഡ്‌ ലഭിച്ചു. ജാക്കി വിറ്റായരുന്നു അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. 1949 മുതല്‍ 1958 വരെയാണ്‌ ആ ദാമ്പത്യം നീണ്ടുനിന്നത്‌. അന്‍പത്തിയെട്ടില്‍ ജാക്കി മരിക്കുമ്പോള്‍ അദ്ദേഹത്തിന്‌ ഒരു പുത്രനും രണ്ടു കുട്ടികളും പിറന്നിരുന്നു 1978-ല്‍ പുത്രന്‍ സ്‌കോട്ട്‌ അമിതമായി മയക്കുമരുന്നുപയോഗിച്ചതിനെത്തുടര്‍ന്നു മരിച്ചു. മകന്റെ മരണം നല്‍കിയ ഞെട്ടലില്‍നിന്നു മോചിതനായ ന്യൂമാന്‍ മയക്കുമരുന്നുപയോഗത്തില്‍നിന്ന്‌ മുക്‌തി നല്‍കുന്നതിന്‌ മകന്റെ പേരില്‍ സ്‌ഥാപനം ആരംഭിച്ചു. ഭാര്യ മരിച്ച വര്‍ഷം തന്നെ അദ്ദേഹം നടിയായ ജോണാ വുഡ്‌വാര്‍ഡിനെ ന്യൂമാന്‍ വിവാഹം കഴിച്ചു. ഫീച്ചര്‍ ഫിലിമായ ലോംഗ്‌, ഹോട്ട്‌ സമ്മര്‍, റലി റൗണ്ട്‌ ഫ്‌ളാഗ്‌ ബോയ്‌സ്‌, വിന്നിംഗ്‌ ഹാരി ആന്‍ഡ്‌ സണ്‍, തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങി. അഭിനയത്തിനൊപ്പം അദ്ദേഹം റേച്ചല്‍, പുലിറ്റ്‌സര്‍ സമ്മാനം നേടിയ നാടകമായ ഷാഡോ ബോക്‌സിന്റെ ടെലിവിഷന്‍ പരിഭാഷ, ടെന്നസീ വില്യംസിന്റെ ദ ഗ്ലാസ്‌ മാനേജറി തുടങ്ങിയ സംരംഭങ്ങളിലൂടെ അദ്ദേഹം സംവിധാന രംഗത്തേക്കും കടന്നു. 2002 ലാണ്‌ അദ്ദേഹം അവസാനമായി സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്‌. പിന്നീട്‌ 2007-ല്‍ സിനിമയില്‍നിന്നുള്ള റിട്ടയര്‍മെന്റ്‌ പ്രഖ്യാപിച്ചു. കടുത്ത പുകവലിയാണു അദ്ദേഹത്തെ രോഗാതുരനാക്കിയതെന്ന്‌ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞിരുന്നത്‌.

ഇതിനിടയില്‍ ന്യൂമാന്‍ കാറോട്ടക്കാരന്‍, ഫുഡ്‌ പ്രൊഡക്‌്‌ഷന്‍, വൈന്‍ നിര്‍മാണം എന്നിങ്ങനെ വിവിധ മേഖലകളില്‍ കടന്നു. കാറോട്ടത്തില്‍ ന്യൂമാന്‍ നിരവധി നേട്ടങ്ങള്‍ കൊയ്‌തു. പ്രശസ്‌തമായ അറ്റ്‌ലാന്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌ ടീമിലും അദ്ദേഹത്തിന്റെ കമ്പനി അംഗമായിരുന്നു. ബിസിനസില്‍നിന്നു കിട്ടുന്ന ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു. കൊസോവോയിലും മറ്റിടങ്ങളിയലുമുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം ലക്ഷക്കണക്കിനു ഡോളര്‍ സംഭാവന ചെയ്‌തു. കമ്മിറ്റി എന്‍കറേജിംഗ്‌ കോര്‍പ്പറേറ്റ്‌ ഫിലാന്ത്രോപ്പിയുടെ സ്‌ഥാപകന്‍ കൂടിയാണ്‌ ന്യൂമാന്‍.

2008 ല്‍ അദ്ദേഹം സ്‌റ്റേജ്‌ ഷോയില്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും മേയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. ഇതിനിടയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ സൂചിപ്പിക്കുന്ന ഫോട്ടോഗ്രാഫുകളും പുറത്തുവന്നു. അതില്‍ അദ്ദേഹം തീര്‍ത്തും ക്ഷീണിതനായിരുന്നു. അദ്ദേഹത്തിന്റെ സാലഡ്‌ കമ്പനി ആരംഭിക്കുന്ന സമയം ന്യൂമാന്‍ തന്റെ രോഗത്തെപ്പറ്റി എഴുത്തുകാരന്‍ എ.ഇ. ഹോച്‌നറോട്‌ വെളിപ്പെടുത്തിയിരുന്നു. തന്റെ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സെപ്‌റ്റംബര്‍ 23 ന്‌ അദ്ദേഹം ഓര്‍മകളുടെ വെള്ളിവെളിച്ചത്തിലേക്കു മടങ്ങി. മരണത്തിനൊപ്പം വിട്ടുപോകാത്ത ചില നന്മകള്‍ അവശേഷിപ്പിച്ചുകൊണ്ട്‌.

Friday, September 26, 2008

ടൈപ്പ്‌റൈറ്റര്‍

കീബോര്‍ഡുകളും കമ്പ്യൂട്ടറുകളും നമ്മുടെ മേശപ്പുറങ്ങളില്‍ സ്‌ഥാനം പിടിക്കുന്നതിനും മുമ്പ്‌ ആസ്‌ഥാനം ഏറ്റെടുത്തിരുന്ന പാവം ടൈപ്പ്‌ റൈറ്റര്‍. അതിനെ സ്‌നേഹിച്ചു സേവിച്ചു മരിച്ച ഒരാള്‍... അദ്ദേഹത്തെപ്പറ്റി ഒരോര്‍മ്മ.....


മെല്ലെ, താളത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന വലിയ ഇതളുകളുള്ള ഫാനിനു കീഴില്‍ വട്ടക്കണ്ണടയും പുള്ളിക്കുത്തു സാരിയുമുടുത്തു ഗൗരവത്തില്‍ ടൈപ്പ്‌ ചെയ്യുന്ന വനിതാരത്‌നം ഏതൊരു സര്‍ക്കാരോഫിസും കണ്ടു പഴകിച്ച കാഴ്‌ചയായിരുന്നു. പഴയകാലത്തുണ്ടായിരുന്ന ഇത്തരം മെഷീനുകളുമായി ഇടപഴകിയിട്ടുളള ആരും അതൊരു സാധാരണ മെഷീനാണെന്നു പറയില്ല. അത്രയ്‌ക്ക്‌ അവ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. കട..കട... ശബ്‌ദം കൊണ്ട്‌ ഒരുകാലത്ത്‌ ഏല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായിരുന്ന ഇവ കറുത്ത്‌ വെല്‍വെറ്റ്‌ തുണികൊണ്ടു മൂടി, തേഞ്ഞു തീരാറായ കീബോര്‍ഡും അവിടവിടെ കീറിയ കാര്‍ബണ്‍ റിബണുമായി ഇപ്പോള്‍ ഓഫീസുകളുടെയും വീടുകളുടെയും മൂലയില്‍ വിശ്രമിക്കുന്നുണ്ടാകാം. അവയുടെ ശബ്‌ദം ഹൃദയതാളമായി കണ്ടിരുന്ന ഒരാള്‍ ഈയിടെ അന്തരിച്ചു-മാര്‍ട്ടിന്‍ ടൈറ്റെല്‍. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ടൈപ്പ്‌ റൈറ്ററുകളുടെ കൂട്ടുകാരന്‍, അല്ലെങ്കില്‍ ഡോക്‌ടര്‍.

ടൈറ്റലിന്റെ അഭിപ്രായത്തില്‍ ടൈപ്പ്‌ റൈറ്ററുകള്‍ക്ക്‌ എല്ലാമറിയാം. വെളുത്തു ചുളി വീഴാത്ത പേപ്പറുകളില്‍ കൃത്യമായി അവയുടെ അക്ഷരങ്ങള്‍ കൊത്തിയ വിരലുകള്‍ വാക്കുകള്‍ രചിച്ചിരുന്നു. നനഞ്ഞ റിബണുകളില്‍ വിരല്‍മുക്കിയെഴുതിയ വാക്കുകള്‍ തെറ്റിയാല്‍, അയുടെ താളം ഇടറിയാല്‍, അപ്പോഴൊക്കെ ടൈറ്റെല്‍ വളിപ്പാടകലെയുണ്ടാകും. വെറുതെയല്ല അദ്ദേഹം തന്നെ സ്വയം വിശേഷിപ്പിച്ചിരുന്നത്‌ ` ടൈപ്പ്‌ റൈറ്ററുകളുടെ ആദ്യത്തെയും അവസാനത്തെയും ഡോക്‌ടറും മനശാസ്‌ത്രജ്‌ഞനും ഞാനാണെന്ന്‌'. തന്റെ വീടിന്റെ വാതിലിനു മുന്നിലും ഈ ബോര്‍ഡു തൂക്കിയിരുന്നു-``നിങ്ങളുടെ ടൈപ്പ്‌ റൈറ്ററുകള്‍ സങ്കടപ്പെട്ടാല്‍, അവയ്‌ക്കു പതിവിലധികം നാണം തോന്നിയാല്‍, അവ ക്രമരഹിതമായാല്‍ അല്ലെങ്കില്‍ അതിനപ്പുറം എന്തെങ്കിലും സംഭവിച്ചാല്‍ അവയുടെ മാനസിക പരിശോധ നടത്തിക്കൊടുക്കപ്പെടും...!!''. ഈ ഒറ്റ ബോര്‍ഡിലൂടെ മനസിലാകും ടൈറ്റല്‍ എങ്ങനെ ടൈപ്പ്‌ റൈറ്ററുകളുടെ കൂട്ടുകാരനായതെങ്ങനെയെന്ന്‌. ടൈപ്പ്‌ റൈറ്ററുകള്‍ അദ്ദേഹത്തിനു വെറും യന്ത്രങ്ങള്‍ മാത്രമല്ലായിരുന്നു. അവയോട്‌ തനിക്കു സംസാരിക്കാനാകുമെന്ന്‌ ഒരിക്കല്‍ അദ്ദേഹം പറഞ്ഞു.
എന്നും തന്റെ രോഗികളെത്തേടി വെള്ള ഓവര്‍കോട്ടു ധരിച്ച്‌ ലോവര്‍ മാന്‍ഹാട്ടണിലെ ഫല്‍ട്ടണ്‍ തെരുവിലെ രണ്ടാംനിലയിലുള്ള ഷോപ്പില്‍നിന്നും പൊടിപിടിച്ച ഗോവണിയിറങ്ങുമായിരുന്നു. ഈ സഞ്ചാരം പലപ്പോഴും ദേശങ്ങളുടെ പരിധിക്കപ്പുറത്തേക്കും നീണ്ടു.

റഷ്യന്‍ ജ്യൂവിഷ്‌ ദമ്പതികളുടെ മകനായി 1913-ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ചു. ഇവരുടെ പത്തു മക്കളില്‍ ഒമ്പതാമനാണ്‌ ടൈറ്റെല്‍. തോമസ്‌ ജെഫേഴ്‌സണ്‍ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിയായിരുന്നു അന്ന്‌്‌ ടൈറ്റല്‍. ക്ലാസ്‌ ടീച്ചറുടെ ടൈപ്പ്‌റൈറ്റര്‍ കേടുവന്നു പൊടിപിടിച്ചു കിടക്കുന്നത്‌ ഒരിക്കല്‍ ടൈറ്റല്‍ കണ്ടു പിടിച്ചു. തുരുമ്പെടുത്ത്‌ ടൈപ്പ്‌ ബാറുകള്‍ വളഞ്ഞിരുന്നു. ആര്‍ക്കും വേണ്ടാതെ കിടന്ന അത്‌ ടൈറ്റല്‍ 3,200 കഷണങ്ങളാക്കി. ഓരോ തവണയും നന്നാക്കാനുള്ള ശ്രമം ഓരോപടി വിജയിച്ചതോടെ ടൈപ്പ്‌ റൈറ്ററുകള്‍ നന്നാക്കുന്ന ഒരാളുടെ സഹായം തേടി. അദ്ദേഹം പഠിപ്പിച്ചുനല്‍കിയ പാഠങ്ങളുടെ ഖ്യാതിയായിരുന്നു പിന്നീട്‌ ടൈറ്റലിനൊപ്പം ന്യൂയോര്‍ക്കും കടന്നത്‌. ടൈപ്പ്‌ റൈറ്ററുകളുമായുള്ള ബന്ധം അദ്ദേഹത്തിന്റെ വിവാഹത്തിലുമെത്തി. ഓഫീസിലേക്ക്‌ ടൈപ്പ്‌റൈറ്റര്‍ തെരഞ്ഞെത്തിയ പേള്‍ ടൈറ്റലിന്റെ ജീവിത പങ്കാളിയായി.

ഏതു രീതിയിലുളള ഉപയോഗങ്ങള്‍ക്കായും അദ്ദേഹം ടൈപ്പ്‌ റൈറ്ററുകള്‍ മാറ്റിയിരുന്നു. റെയില്‍വേസ്‌റ്റേഷനുകളിലെ സ്‌പെഷല്‍ ഉപയോഗങ്ങള്‍ക്കായി അന്ന്‌്‌ ടൈറ്റെല്‍ നിര്‍മിച്ചിരുന്നു ടൈപ്പ്‌റൈറ്ററുകളായിരുന്നു ഉപയോഗിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ കൈയില്‍ എപ്പോഴുമുണ്ടാകുന്ന `മിനി ലെയ്‌ത്ത്‌' ഉപയോഗിച്ച്‌ അദ്ദേഹം 145 നാക്കുകളുള്ള അമേരിക്കന്‍ ടൈപ്പ്‌ റൈറ്റര്‍ ഒറ്റയടിക്കു നിര്‍മിക്കുമായിരുന്നു. തെരുവില്‍നിന്നു 45 സെന്റിനു വാങ്ങിയ പഴയ ടൈപ്പ്‌റൈറ്റര്‍ വലത്തുനിന്നും ഇടത്തേക്ക്‌ ഒരേസമയം അറബിക്കും ഹീബ്രുവും എഴുതാവുന്ന ഒന്നാക്കി മാറ്റി. അതും മണിക്കൂറുകള്‍ക്കുള്ളില്‍. ഹിറോഗ്ലിപി, സംഗീതത്തി ചിഹ്‌നങ്ങള്‍, വൈറ്റ്‌ ഹൗസില്‍ കത്തുകള്‍ ടൈപ്പ്‌ ചെയ്യുന്നതിന്‌ ആലങ്കാരിക അക്ഷരങ്ങള്‍ കൊത്തിയ ആദ്യ ടൈപ്പ്‌ റൈറ്ററും ടൈറ്റെലിന്റെ കരവിരുതില്‍ ഒരുങ്ങി. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോഴായിരുന്നു ടൈറ്റെല്‍ ശരിക്കും ഹീറോ ആയത്‌. യുദ്ധമുന്നണിയില്‍ സന്ദേശങ്ങള്‍ എഴുതുന്നതിന്‌ `സയാമീസ്‌' കീബോര്‍ഡുകള്‍ അദ്ദേഹം നിര്‍മിച്ചു. ഒരേ സമയം ഒന്നിലധികം ഭാഷകളില്‍ സന്ദേശം എഴുതാമെന്നതാണ്‌ ഇതിന്റെ പ്രത്യേകത. ഒന്നിലധികം ടൈപ്പ്‌റൈറ്ററുകള്‍ ചുമക്കുന്നതില്‍നിന്നും സൈന്യത്തെ ഇദ്ദേഹം ശരിക്കും രക്ഷിച്ചു. പതിനേഴ്‌ ഏഷ്യന്‍ ഭാഷകളിലാണ്‌ സയാമീസ്‌ കീബോര്‍ഡുകള്‍ രുപകല്‍പന ചെയ്‌തത്‌. ടൈപ്പ്‌റൈറ്ററുകളില്‍ ഉപയോഗിക്കുന്ന മുന്തിയയിനത്തിലുള്ള കാര്‍ബണ്‍ റിബണ്‍ നിര്‍മിച്ചതിന്‌ സൈന്യത്തിന്റെ പ്രത്യേക അംഗീകാരവും ലഭിച്ചു. എഫ്‌.ബി.ഐ., പോലീസ്‌ എന്നിവര്‍ക്കായി പ്രത്യേക ലിപിയിലുളള ടൈപ്പ്‌റൈറ്ററുകളും ഇദ്ദേഹമായിരുന്നു നിര്‍മിച്ചിരുന്നത്‌.

2001-ല്‍ തന്റെ ഷോപ്പ്‌ പൂട്ടുന്നതു വരെ ടൈപ്പ്‌റൈറ്ററുകളുടെ ഉത്തമഡോക്‌ടറായി സേവനമനുഷ്‌ടിച്ചു. ഈ നാളുകള്‍ക്കുള്ളില്‍ ഇദ്ദേഹത്തെ തേടിയെത്തിയത്‌ പതിനായിരക്കണക്കിന്‌ വ്യത്യസ്‌ത ടൈപ്പ്‌റൈറ്ററുകളായിരുന്നു.
ഏതുതരം മെഷീനുകളുമാകട്ടെ, ഇവയെല്ലാം ``ടൈറ്റൈല്‍ ടൈപ്പറൈറ്റര്‍ കോ.'' എന്ന സ്‌ഥാപനത്തിലെത്തിയാല്‍ പിന്നെ കട..കട.. ശബ്‌ദത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. മുമ്പൊരിക്കല്‍ പറഞ്ഞതുപോലെ ടൈപ്പ്‌റൈറ്റര്‍ അതിന്റെ സ്‌നേഹിതനോടു സംസാരിച്ചു തുടങ്ങുന്നു.

Tuesday, September 23, 2008

നിശബ്‌ദ സിനിമ

ദ പാഷന്‍ ഓഫ്‌ ദ ജോവാന്‍ ഓഫ്‌ ദ ആര്‍ക്‌ എന്ന സിനിമയെപ്പറ്റി രാജീവ്‌ നാഥ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെഴുതിയ ലേഖനം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ നിശബ്‌ദ സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യം ഓര്‍മവന്നത്‌. വേദി തൃശൂരിലെ കൈരളി തീയറ്റര്‍. ഫിലിം ഫെസ്‌റ്റിവലിനായി ബാല്‍ക്കണിയില്‍ തന്നെ നേരത്തെ സ്‌ഥാനം പിടിച്ചിരുന്നു. പത്രക്കാര്‍ക്കു കിട്ടുന്ന ഫ്രീ പാസിലായിരുന്നു കാഴ്‌ച്ച. പൊതുവേ മലയാള സിനിമയ്‌ക്ക്‌ കൃത്യമായി ഇടം കിട്ടാതിരിക്കുന്ന ഫെസ്‌റ്റിവല്‍ വേദികളില്‍ ഇടയ്‌ക്കെത്തുന്ന മലയാളം സിനിമകള്‍ക്കു നല്ല തിരക്കായിരിക്കും. മുടി നീട്ടിയ ചേട്ടന്‍മാരും ജുബ്ബയും ലോവേസ്‌റ്റ്‌ ജീന്‍സിട്ട കക്ഷികളും നിരനിരയായി ആഢ്യഭാവത്തില്‍ തന്നെയുണ്ട്‌. സിനിമയെപ്പറ്റി കാര്യമായി ഒന്നുമറിയാത്തതിനാല്‍ ഒരുമൂലയില്‍ ഞങ്ങളും ഇരുന്നു. ബയോസ്‌കോപ്പ്‌ എന്ന ടെലിഫിലിമായിരുന്നു കളിക്കുന്നത്‌. സിനിമ തുടങ്ങി രണ്ടു മിനുട്ടുകഴിഞ്ഞിട്ടും ഓഡിയോ വന്നില്ല. ചിലര്‍ ഓഡിയോയ്‌ക്കു വേണ്ടി കൂക്കലു തുടങ്ങി. അപ്പോള്‍ ഞങ്ങളിരുന്ന വേദിയുടെ വശത്തുനിന്നും കമന്റ്‌ `` ചേട്ടാ ഇതു നിശബ്‌ദ സിനിമയാ'' അപ്പുറം നിശബ്‌ദമായി. വീണ്ടും അവര്‍ കൂക്കലു തുടങ്ങി. ഇത്തവണയും നിശബ്‌ദ സിനിമയെന്നു പറഞ്ഞ്‌ ചിലര്‍ അവരെ കളിയാക്കി. പക്ഷേ സിനിമ തുടങ്ങി അഞ്ചുമിനുട്ടു കഴിഞ്ഞപ്പോഴേക്കും ഓഡിയോ വന്നു. അപ്പുറത്തുനിന്നായി അപ്പോള്‍ കമന്റ്‌. ``എന്തു കാണാനാടോ വന്നിരിക്കുന്നത്‌, ആ ഷെഡ്യൂള്‍ ഷീറ്റെങ്കിലും ഒന്നു വായിച്ചുനോക്ക്‌.'''

ഇതാണു നമ്മുടെ സിനിമാക്കമ്പക്കാരുടെ അവസ്‌ഥ. മുടി നീട്ടി ഞങ്ങളുടെ ഭാഷയില്‍ `യോയോ' ആയി (ഇത്തരം വേഷക്കാരുടെ പാട്ടുകളില്‍ ഇടയ്‌ക്കിടെ യോ..യ്യോ.. എന്ന്‌ ഇവര്‍ പറയാറുണ്ടല്ലോ... അങ്ങനെയാണ്‌ വാക്കു ജനിക്കുന്നത്‌) നടക്കുന്നവരുടെ അവസ്‌ഥ അപ്പോഴാണു മനസിലായത്‌. സിനിമയ്‌ക്കു മാത്രമല്ല പ്രശ്‌നം. പ്രേക്ഷകര്‍ക്കുമുണ്ട്‌. നല്ല സിനിമകള്‍ തെരഞ്ഞെടുത്തു പ്രദര്‍ശിപ്പിക്കുന്നിടത്ത്‌ ശരാശരി ആസ്വാദന നിലവാരം പോലുമില്ലാതെ വെറും ജാടയുടെ പുറത്താണിവര്‍ പിടിച്ചുനില്‍ക്കുന്നത്‌.

സായിപ്പിന്റെ കൈയില്‍നിന്ന്‌ ബയോസ്‌കോപ്പെന്ന പഴയ സിനിമാ പ്രൊജക്‌ടര്‍ വാങ്ങി ഉല്‍സവപ്പറമ്പുകളിലും മറ്റും പ്രദര്‍ശനം നടത്തുന്ന നാട്ടുമ്പുറത്തുകാരന്‍. അദ്ദേഹത്തിന്റെ ഭാര്യയുടെ അസുഖത്തിനു കാരണം ബയോസ്‌കോപ്പാണെന്നു പറയുന്ന കുടുംബക്കാര്‍. ഇതിനെതിരേ അദ്ദേഹം നടത്തുന്ന വാദങ്ങളൊന്നും വിലപ്പോകുന്നില്ല. ഭാര്യമരിക്കുന്ന സമയത്തും അദ്ദേഹം ബയോസ്‌കോപ്പുമായി ഉല്‍സവപ്പറമ്പിലായിരുന്നു. മാനസികമായി തകര്‍ന്ന അദ്ദേഹം യാഥാസ്‌ഥിതികത്വത്തിനു കീഴടങ്ങി ബയോസ്‌കോപ്പ്‌ ഉപേക്ഷിക്കുന്നിടത്താണ്‌ കഥ അവസാനിക്കുന്നത്‌. നാടന്‍ വാക്കുകള്‍ കൊണ്ടു മെനഞ്ഞ തിരക്കഥ. സംവിധായകന്‍ ഉപയോഗിക്കുന്ന സിംബോളിക്‌ സീനുകള്‍ ഒഴിച്ചാല്‍ ഏതു കുഞ്ഞിനും സിനിമ മനസിലാകും. നല്ല സിനിമയെന്ന്‌ ആര്‍ക്കും പറയാവുന്ന ഒന്ന്‌. കഴിഞ്ഞ നൂറ്റാണ്ടിലെ കഥയെന്നു പറഞ്ഞു പരിചയപ്പെടുന്ന സിനമയെ അക്കാലത്തിന്റെ മനസുമായിരുന്നു കാണാന്‍ പറ്റാത്തവര്‍ എന്തു പ്രേക്ഷകന്‍. എന്നിട്ടിവര്‍ വിലയിടുന്നു മോശം സിനിമ. ഇത്തരക്കാരോട്‌ ഒരു അപേക്ഷ. ദയവുചെയ്‌ത്‌ അഭിപ്രായങ്ങള്‍ പറയാതിരിക്കുക. അതൊരു വ്യക്‌തി പരമായ അവകാശമെന്നു സമ്മതിക്കുന്നെങ്കിലും. കാരണം ഒരു കള്ളം നൂറുതവണപറഞ്ഞാല്‍ അതു സത്യമാകുമെന്നു ഗീബല്‍സ്‌ പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ടു മാത്രം..

Saturday, September 13, 2008

ഒഴുക്കു വറ്റുന്ന വെള്ളച്ചാലുകള്‍

(ഒരുപറ്റം ആളുകളും ഒരു തോടും...)

നെഹ്‌റു മെമ്മോറിയല്‍ ക്ലബിന്റെ വലതു വശത്തുകൂടിയാണ്‌ ഞാനും അമ്മയും ചേച്ചിയും പിന്നെ അയല്‍വാസികളായ അക്കു, അവളുടെ മൂത്ത ചേട്ടന്‍ രാജേഷ്‌, രാജിമോള്‍ എന്നിവര്‍ ചെറുതോട്ടില്‍ കുളിക്കാന്‍ പോകുന്നത്‌. ആകപ്പാടെ നാലുമീറ്റര്‍ വിതിയിലുള്ള തോട്‌ നാലഞ്ചുപാറകള്‍ വീതിച്ചെടുത്തിരിക്കുന്നു. പിന്നെയുളളത്‌ ഓടപോലെയുള്ള ഇത്തിരിയിടയാണ്‌. ഇവിടമാണ്‌ ഞങ്ങളുടെ ഫാമിലി കടവ്‌. താഴെ വടക്കേടത്തു കടവെന്നും തൊട്ടുമുകളില്‍ കുന്നപ്പള്ളിക്കടവെന്നും രണ്ടെണ്ണം വേറെ. അന്നത്തെ അവസ്‌ഥയില്‍ ഞങ്ങളില്‍ ആര്‍ക്കും തുണിയുടുക്കുന്നതിനെപ്പറ്റി വലിയ ബോധമൊന്നുമില്ല. അതുകൊണ്ടുതന്നെ ആരും നിര്‍ബന്ധിക്കാറുമില്ല. അതു കുറച്ച്‌ അലക്കിയാല്‍ മതിയല്ലോ എന്ന ചിന്തകൂടിയുണ്ട്‌ വീട്ടുകാര്‍ക്ക്‌. അരയില്‍ ചുറ്റിയ ഒറ്റച്ചരടും അതില്‍നിന്നു നീളുന്ന ലോക്കറ്റുപോലുള്ള ഞാലിയുമാണ്‌ ആകെയുള്ള തുണി. എങ്കിലും സാന്‍മാര്‍ഗികതയെപ്പറ്റി ആരും ചോദിക്കാറില്ല.

ക്ലബിന്റെ വലത്തുവശത്തുകൂടിയുള്ള ഇടവഴി നേരേ ചെന്നിറങ്ങുന്നത്‌ പേപ്പതിപ്പറമ്പെന്നു ഞങ്ങള്‍ വിളിക്കുന്ന റബര്‍മരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന തോട്ടത്തിലേക്ക്‌. അവിടെ നടന്നു നടന്നു ചാലുകീറിയതുപോലെ വഴി. എറ്റവും മുന്നില്‍ ഞാന്‍, തൊട്ടുപിന്നില്‍ അക്കു, രാജേഷ്‌, അമ്മ ചേച്ചി, രാജിമോള്‍ എന്നിങ്ങനെ താറാവില്‍ കൂട്ടം പോകുന്നതുപോലെ. അതു കടന്നാല്‍ പിന്നെ ക്രിസ്‌മസിന്‌ നക്ഷത്രമുണ്ടാക്കാന്‍ സ്‌ഥിരം ആശ്രയിക്കുന്ന ഈറ്റക്കാടാണ്‌. ഇടവഴി നിറയെ ഉരുളന്‍ കല്ലുകളാണ്‌. റബറിന്റെ ഉണങ്ങിയ കരിയില കിടക്കുന്നതിനല്‍ ഇടയ്‌ക്ക്‌ വീഴചയും മുറപോലെ നടക്കും. ഇടയക്ക്‌ റബര്‍ക്കായും വീണുകിടക്കും. ഇതിനിടയില്‍കൂടി തെന്നിത്തെറിച്ചാണ്‌ പോക്ക്‌. ഇടവഴിക്ക്‌ ചെറിയ ഇറക്കമുണ്ട്‌. ഇറക്കത്തില്‍ തന്നെയാണ്‌ രാജന്‍ ചേട്ടന്റെ വീടും ഞങ്ങളെന്നും കല്ലെറിയുന്ന നാട്ടുമാവും. അതിന്റെ തുഞ്ചത്തു കല്ലെറിഞ്ഞുകൊള്ളിക്കാന്‍ ഇത്തിരി പ്രയാസം തന്നെ. തൊട്ടു താഴെ രാഘവച്ചേട്ടന്റെ വീടും കഴിഞ്ഞാല്‍ വീണ്ടും ഇറക്കം. ഉരുണ്ടുവീണാല്‍ കൃത്യം ചെന്നുവീഴുക കല്യാണിച്ചേച്ചിയുടെ വീടിന്റെ അടുക്കളയിലും.

ഉടുക്കാക്കുണ്ടനായി വിലസി നടക്കുന്ന കാലത്ത്‌ ഇപ്പറഞ്ഞ കല്യാണിച്ചേച്ചിയാണ്‌ എനിക്ക്‌ ``പുഴു'' എന്നു പേരിട്ടത്‌. എന്താണു സംഭവമെന്ന്‌ ഊഹിച്ചു കാണുമല്ലോ. അക്കാലത്തു പടം കാണാനായിട്ട്‌ എനിക്ക്‌ പൂമ്പാറ്റയും ബാലരമയും തന്നിരുന്നത്‌ കല്യാണിച്ചേച്ചിയാണ്‌. അലക്കാണ്‌ ജോലി. കല്യാണിച്ചേച്ചിയും പാപ്പന്‍ചേട്ടനും കുറേ പൂച്ചകളുമാണ്‌ വീട്ടിലെ താമസക്കാര്‍. പാപ്പന്‍ചേട്ടന്‍ രണ്ടാമതു കല്യാണം കഴിച്ചു കൊണ്ടുവന്നതാണു കല്യാണിച്ചേച്ചിയെ. കഷ്‌ടിച്ചു നാലടി പൊക്കക്കാരി. അരയില്‍ പ്ലാസ്‌റ്റിക്ക്‌ കൂടിനുള്ളില്‍ കെട്ടിയ മുറുക്കാന്‍ പൊതിയും, തിരുപ്പന്‍വെച്ചുകെട്ടി പൊലിപ്പിച്ച തലമുടിയില്‍ മിക്കവാറും ചുവപ്പു നിറത്തില്‍ റിബണ്‍ കെട്ടിയിട്ടുണ്ടായിരിക്കും. ചെവി അല്‍പം പിന്നോട്ടാണ്‌. ഞങ്ങളുടെ അടുത്തുളള മണക്കാട്ട്‌ അമ്പലത്തിലെ വെടിക്കെട്ടുകേട്ടാല്‍ പോലും പുള്ളിക്കാരിക്കു കുലുക്കമില്ല. മുറുക്കാന്‍ കറ പിടിച്ച പല്ലും കൂടിയാകുമ്പോള്‍ കല്യാണിച്ചേച്ചിയുടെ ചിത്രം പൂര്‍ണമാകും. കല്യണബ്രോക്കറായ പാപ്പന്‍ചേട്ടന്‍ മെല്ലിച്ച്‌ നൂലുപോലെയാണ്‌. പ്രായത്തിന്റെ കഷ്‌ടപ്പാടുകള്‍ കഫക്കെട്ടായി നെഞ്ചില്‍ കുറുകുന്ന എല്ലുന്തിയ ശരീരം. തോട്ടിലെ പരന്ന പാറപ്പുറത്ത്‌, ചാരമിട്ടു തിളപ്പിച്ച വെളളത്തിലാണു പാപ്പന്‍ ചേട്ടന്റെ കുളി. കോണകം മാത്രമുടുത്തുകൊണ്ടുള്ള കുളി ഞങ്ങള്‍ക്ക്‌ ഒരു കൗതുകമായിരുന്നു.

തോട്ടിറമ്പില്‍ ഓലമേഞ്ഞ, അവിടവിടെ പൊട്ടിപ്പൊളിഞ്ഞ തറയും, പനയോലകൊണ്ടു മറച്ച ഭിത്തിനിറയെ പഴയ പത്രത്താളുകളും ചിത്രകഥാ പുസ്‌തകങ്ങളും കുത്തിത്തിരുകി നിറച്ച വീട്‌. പൂച്ചയും കോഴിയും സസന്തോഷം കഴിയുന്ന ഈര്‍പ്പമുണങ്ങാത്ത, പഴയ വസ്‌ത്രങ്ങളുടെയും കുഴമ്പിന്റെയും സമ്മിശ്ര ഗന്ധമുള്ള രണ്ടുമുറി വീട്‌. തോട്ടില്‍നിന്നുളള കുത്തുകല്ലു കയറിയാല്‍ വീട്ടിലെത്തും. പാപ്പന്‍- കല്യാണി ദമ്പതികള്‍ക്കു കുട്ടികളില്ല. വീടു നിറയെയുള്ള പൂച്ചകളാണ്‌ ഇവരുടെ കുട്ടികള്‍. പൂച്ചകള്‍ക്കെല്ലാം കഴുത്തില്‍ വളയും പൊട്ടും നിര്‍ബന്ധം. കയ്യാലയിറമ്പിലെ ഇലുമ്പിപ്പുളിക്കായ്‌കള്‍ നാക്കില്‍ ചവര്‍പ്പും പുളിപ്പുമായി ഇന്നും ശേഷിക്കുന്നു. വല്ലപ്പോഴും വീട്ടില്‍ വരുമ്പോള്‍ അമ്മയ്‌ക്ക്‌ സ്വകാര്യമെന്നോണം നല്‍കാന്‍ കല്യാണിച്ചേച്ചിക്ക്‌ ആകെയുണ്ടായിരുന്നതും ഇലുമ്പിപ്പുളിയായിരുന്നു. ഇതിനരികില്‍ തന്നെയാണു കൂഴച്ചക്കപ്ലാവും. പ്ലാവിന്റെ അധികാരത്തെച്ചൊല്ലി മുകളിലുള്ള രാജുച്ചേട്ടന്റെ വീട്ടുകാരും കല്യാണിച്ചേച്ചിയും തമ്മിലുള്ള തര്‍ക്കം സ്‌ഥിരം സംഭവം. ഇവയ്‌ക്കിടിയിലൂടെ ചെന്നാല്‍ കാപ്പിക്കൂട്ടം നിറഞ്ഞ കുളിക്കടവിലേക്കും. ശക്‌തിയായി മഴപെയ്‌താല്‍ മാത്രമേ കാപ്പിച്ചെടിക്കിടയിലൂടെ വെള്ളം വീഴൂ... അത്രയ്‌ക്ക്‌ ഇടതൂര്‍ന്നാണ്‌ ഇവയുടെ നില്‍പ്പ്‌.

കുഞ്ഞുങ്ങില്ലാത്തതിന്റെ സങ്കടം ഇരുവരും തീര്‍ക്കുന്നത്‌ ഞങ്ങളിലൂടെയായിരുന്നെന്ന്‌ ഇപ്പോള്‍ തോന്നുന്നു. എവിടെപ്പോയാലും പാപ്പന്‍ ചേട്ടന്‍ ഞങ്ങള്‍ക്ക്‌ ശര്‍ക്കരയുണ്ട കൊണ്ടുവരുമായിരുന്നു. കല്യാണിച്ചേച്ചിയും എവിടെപ്പോയാലും പൂമ്പാറ്റയോ മറ്റു കഥാ പുസ്‌തകങ്ങളോ കൊണ്ടുവരും. കുളിക്കാന്‍ ചെല്ലുമ്പോള്‍ ഇവയെല്ലാം ഞങ്ങള്‍ക്കു നല്‍കും. നിഷ്‌കളങ്കമായ സ്‌നേഹം എന്താണെന്നു കാണണമെങ്കില്‍ ഇവരെ ശ്രദ്ധിച്ചാല്‍ മതി. കീറമുണ്ടിലും വിഴുപ്പുകള്‍ക്കിടയിലും ജീവിക്കുമ്പോഴും ഇവര്‍ സന്തോഷിച്ചിരുന്നു. മഴക്കാലത്തു വെള്ളപ്പൊക്കത്തില്‍ വീട്ടിലെ സാധനങ്ങളെല്ലാം ഒലിച്ചു പോകുമായിരുന്നു. നനഞ്ഞുപോയ വസ്‌ത്രങ്ങള്‍ നോക്കി ഇവര്‍ വിഷണ്ണയായിരിക്കുന്നത്‌ ഇന്നും കണ്‍മുന്നിലുണ്ട്‌. കുത്തൊഴുക്കില്‍ പെട്ടുപോയ പൂച്ചകളെയും കോഴികളെയും ചൊല്ലിയായിരിക്കും ഇവരുടെ പരിഭവങ്ങളെല്ലാം. ഇടയ്‌ക്കിടെ ബന്ധം പറഞ്ഞെത്തുന്നവരും ഇവരുടെ മണ്ണെണ്ണയും പഞ്ചസാരയും റേഷന്‍കാര്‍ഡും മോഷ്‌ടിക്കുമായിരുന്നു. നാടുനീളെ നടന്ന്‌ ഇക്കാര്യം പതംപറഞ്ഞു പരിഭവിക്കുന്നത്‌ കാണുന്നത്‌ അന്നു കൗതുകമായിരുന്നെങ്കിലും ഇന്നോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. അല്‍പമാത്രമായി സ്വരുക്കൂട്ടി വയ്‌ക്കുന്ന ഇത്തിരി മുതല്‍ മോഷ്‌ടിക്കാന്‍ അന്നും ഇന്നും ആളുണ്ട്‌.

എത്രയൊക്കെ വഴക്കുണ്ടാക്കുമായിരുന്നെങ്കിലും പാപ്പന്‍ചേട്ടനും കല്യാണിച്ചേച്ചിയും സ്‌നേഹിച്ചിരുന്നെന്നു മനസിലാുന്നത്‌ പാപ്പന്‍ മരിക്കുമ്പോഴാണ്‌. ഒരു പക്ഷേ പാപ്പന്‍ ചേട്ടനെപ്പറ്റി ഓര്‍ക്കുന്നത്‌ ഈ കുറിപ്പും പിന്നെ കല്യാണിച്ചേച്ചിയുമായിരിക്കും. വീട്ടിലേക്കു സാധനങ്ങള്‍ വാങ്ങുന്നതിന്‌ കടയില്‍ പോകുന്നതിനും കല്യാണിച്ചേച്ചിയുടെ വീട്ടിനരികില്‍ കൂടിയുളള കുറുക്കു വഴിയിലൂടെയാണ്‌. മഴ തോര്‍ന്ന ദിവസം. രാവിലെയായിട്ടും പാപ്പന്‍ എഴുനേറ്റില്ലെന്നു പറഞ്ഞിരിക്കുന്ന കല്യണിച്ചേച്ചിയെ കണ്ട്‌ അങ്ങോട്ടു ചെല്ലുമ്പോള്‍ കാണുന്നത്‌ മരിച്ചു കിടക്കുന്ന പാപ്പന്‍ ചേട്ടനെ. അറിഞ്ഞുകേട്ടുവന്ന ഏതാനും ആളുകളുമുണ്ട്‌. മരിച്ചെന്നറിഞ്ഞപ്പോള്‍ വെപ്രാളമൊന്നും കാട്ടിയില്ലെങ്കിലും പിന്നീടുണ്ടാകുന്ന ഓരോ സംഭവങ്ങളിലും പുള്ളിക്കാരന്റെ പേരു പറഞ്ഞ്‌ കരയുന്നത്‌ കാണാമായിരുന്നു. ആ വൃദ്ധന്റെ സംരക്ഷമുണ്ടായിരുന്നില്ലെങ്കിലും സുരക്ഷിതത്വം വേണ്ടപോലെ അനുഭവിച്ചിരുന്നിരിക്കാം ഇവര്‍.

ഇടക്കാലയത്തെപ്പോഴോ ഞാന്‍ പഠനവും മറ്റുമായി മാറിനിന്നപ്പോഴും പിന്നീടു വീടുമാറി തലയോലപ്പറമ്പിലേക്കു പോയപ്പോഴൊന്നും ഇവരെപ്പറ്റി ഓര്‍ത്തിരുന്നില്ല. പക്ഷേ കാലങ്ങള്‍ കൊണ്ട്‌ പഴയ പുഴുവില്‍നിന്ന്‌ എന്തുമാറ്റമുണ്ടായാലും നാട്ടിലെത്തുമ്പോള്‍ ഇവരെന്നെ ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞിരുന്നു. അന്ന്‌ മറ്റു പലര്‍ക്കും എന്നെ മനസിലാക്കാന്‍ എന്റെ പേരും വീട്ടുപേരും അച്‌ഛന്റെ പേരും വേണ്ടി വന്നിരുന്നു. പിന്നെയെനിക്കു ജോലി ശരിയായപ്പോഴും ഏറ്റവും അധികം സന്തോഷിച്ചതും ഇവരായിരുന്നു. ഇവര്‍ പനിച്ചു കിടന്നപ്പോള്‍ കുറച്ചു പൈസ കൊടുത്തത്‌ അധികമായിയെന്നു പറഞ്ഞ്‌ തിരിച്ചു തരാന്‍ വീട്ടില്‍ വന്നതും ഓര്‍ക്കുന്നു. എത്ര വയ്യാഴികയുണ്ടെങ്കിലും ആര്‍ക്കും ഭാരമാകാതെ ജീവിക്കുകയാണിവര്‍. ഇവരുടെ വീടിരിക്കുന്ന സ്‌ഥലം മാറിയിട്ടില്ലെങ്കിലും ഇപ്പോള്‍ പഞ്ചായത്തു മേഞ്ഞു നല്‍കിയ വീട്ടിലാണ്‌ താമസം. മുറികള്‍ക്കൊക്കെ പഴയ സ്‌ഥാനം തന്നെ. ചെറുതോട്‌ വീണ്ടും ചെറുതായി. പഴയപോലെ പൂച്ചകളെ പോറ്റാനും ഇവര്‍ക്കാകുന്നില്ല. കോഴികളും ഇല്ല. അന്നത്തെ ചിലുമ്പിപ്പുളിയും കൂഴപ്ലാവും തഴച്ചുനില്‍ക്കുന്നു. കാപ്പിച്ചെടികളില്‍ പുവിട്ടിരിക്കുന്നു. പക്ഷേ അന്നുകേട്ടിരുന്ന അലക്കിന്റെ ശബ്‌ദം മാത്രം ഇന്നില്ല. പഴം തുണികള്‍ക്കൊപ്പം ജീവിച്ച്‌ അവയുടെ അവസഥപോലെ തന്നെ പിഞ്ഞിപ്പോയിരിക്കുന്നു ഇവരും. ഇടയ്‌ക്കെപ്പൊഴൊക്കെ ആരെങ്കിലും നല്‍കുന്ന ആഹാരവും കഴിച്ച്‌ ഇന്നും ഇവര്‍ നാടുചുറ്റുന്നു. മുറുക്കാന്‍ കറയുള്ള ചിരിയില്‍ ലോകത്തെ തോല്‍പിക്കുന്ന എന്തോ ഒന്ന്‌ ഒളിഞ്ഞിരിക്കുന്നു. മടിയിലെ മുറുക്കാന്‍ പൊതിയിലുളള ചക്കരയും കൈയില്‍ സൂക്ഷിക്കുന്ന പൂമ്പാറ്റയും ഇന്നാര്‍ക്കും ഇവര്‍ നല്‍കുന്നില്ല. ഞങ്ങള്‍ നല്‍കിയിരുന്ന നിഷ്‌കളങ്ക സ്‌നേഹം ഒരുപക്ഷേ ഇന്ന്‌ ആ സ്‌ഥാനം ഏറ്റവര്‍ നല്‍കുന്നില്ലായിരിക്കാം. അന്നു ഞങ്ങള്‍ വീട്ടില്‍നിന്നു കൊണ്ടവന്നു കൊടുത്തിരുന്ന ചക്കക്കുരുക്കറിയും അച്ചാറുമൊന്നും ഇന്നാരും നല്‍കുന്നില്ല. വീടിന്റെ പിന്നാമ്പുറങ്ങളില്‍ അവര്‍ക്ക്‌ എല്ലാവരും ഒളിച്ചുനില്‍ത്തി ഭക്ഷണം നല്‍കുന്നു. ഇതുതന്നെയായിരിക്കാം, അക്ഷരമറിയാത്ത അവര്‍ കുഞ്ഞക്ഷരങ്ങളെ തേടിച്ചെല്ലുന്നത്‌ നിര്‍ത്താനും കാരണം. അവര്‍ നല്‍കിയിരുന്ന അക്ഷരപ്പൂക്കള്‍ ഇന്നാര്‍ക്കും വേണ്ടാതായിരിക്കുന്നു.

ഇയിടെ ചെറുതോടു കണ്ടു. മഴക്കാലമായിരുന്നിട്ടും തോട്‌ മെലിഞ്ഞിരിക്കുന്നു. പണ്ട്‌ മഴക്കാലമാകുമ്പോള്‍ കല്യാണിച്ചേച്ചിക്കുണ്ടായിരുന്ന പേടി ഇപ്പോഴില്ല. അന്നു കലങ്ങിമറിഞ്ഞ്‌ കുത്തിയൊലിച്ചു പാഞ്ഞിരുന്ന കരുത്തിനും ചോര്‍ച്ചയുണ്ടായിരിക്കുന്നു. ഞാന്‍ കണ്ടിരുന്ന ചെറുതോട്‌ കല്യാണിച്ചേച്ചിയുടെ ജീവിതത്തിന്റെ ഒഴുക്കായിരുന്നു. അതിന്റെ ഒഴുക്കു കുറഞ്ഞുകുറഞ്ഞ്‌ ഒരിക്കല്‍ നിലച്ചേക്കുമെന്നു തോന്നി. കല്ലേമുട്ടിയും പളളത്തിയും തെന്നിനടന്നിരുന്ന പാറക്കൂട്ടങ്ങള്‍ വെള്ളമെത്താതെ വരണ്ടു കിടക്കുന്നു. ഒരിക്കല്‍പോലും നനവുവറ്റാത്ത താളിക്കുഴികള്‍ വരണ്ടുണങ്ങി കരിയില നിറഞ്ഞു കിടക്കുന്നു. ഇല്ലിക്കൂട്ടങ്ങളുടെ സാന്ദ്രത കുറഞ്ഞുപോയി. പാണലും പെരിങ്ങലവും തഴച്ചുനിന്നിരുന്ന തോട്ടിറമ്പുകള്‍ കരിങ്കല്‍ ഭിത്തികെട്ടിയിരിക്കുന്നു. മുങ്ങിക്കുളിക്കാന്‍ കുഴിപോലുമില്ല. ഒഴുക്കുനിലച്ച്‌ ഒരിക്കല്‍ ഇതു വറ്റിപ്പോകുന്ന ദിനവും അകലെയല്ല. ഞാനിതുപോസ്‌റ്റു ചെയ്യുമ്പോള്‍ കല്യാണിച്ചേച്ചി എവിടെയെങ്കിലും ഓണമുണ്ണുകയായിരിക്കും. വിഴുപ്പലക്കാന്‍ പോലും കഴിയാതെ വിഴുപ്പുകളുടെ കൂട്ടത്തില്‍ തന്നെ ഇവരെയും തള്ളിയിരിക്കുന്നു. ഇടയ്‌്‌ക്കിടക്ക്‌ ചുമച്ചുകൊണ്ട്‌ വിറകിനായി ചുള്ളിക്കമ്പുകള്‍ പെറുക്കി ഇപ്പോഴും ഇവര്‍ എന്റെ ഗ്രാമവഴികളിലുണ്ട്‌. നിഷ്‌കളങ്കത പറ്റിച്ചുവച്ച മുറുക്കാന്‍ കറയുള്ള ചിരിയുമായി...

Friday, July 11, 2008

സ്‌നേഹം

കൈയില്‍ കുപ്പിവള ഉടച്ചിട്ട്‌
അവള്‍ പറഞ്ഞു
നിനക്കെന്നോടു സ്‌നേഹമില്ല
ഉടയ്‌ക്കാന്‍
എന്റെ കൈയില്‍
കുപ്പിവളയില്ലാതിരുന്നതിനാ
ല്‍ഞാനും അങ്ങനെതന്നെ
വിശ്വസിച്ചു!

Thursday, July 10, 2008

തേക്കുമരക്കൂട്ടങ്ങള്‍ക്കിടയിലൂടെ.....

ഇരുണ്ടു നീണ്ടു ചെളിവെള്ളം കെട്ടിക്കിടക്കുന്ന വഴി. പാന്റ്‌സ്‌ മുട്ടറ്റം കയറ്റിവച്ചു നാടന്നു. കോഴിക്കോട്ടുനിന്നു നിലമ്പൂര്‍ക്ക്‌ നേരിട്ട്‌ കെ.എസ്‌.ആര്‍.ടി.സി. ഉണ്ട്‌. ബാലുവും ജയേഷും ശ്യാമും(സുഹൃത്തുക്കള്‍) കൂടെയെത്തി. ഇനി വരാനുദ്ദേശിക്കുമ്പോള്‍ നേരത്തേ വിളിക്കണമെന്ന്‌ ജയേഷ്‌ പറഞ്ഞു. അത്രയ്‌ക്കെന്നെ ഇഷ്‌ടപ്പെട്ടത്രേ.... സത്യം പറയാമല്ലോ രണ്ടു ദിവസം കൊണ്ട്‌ അവനെ ഞാന്‍ ശരിക്കും കളിയക്കി നാറ്റിച്ചിരുന്നു. അതിന്റെ പുളിപ്പുകൂട്ടിയാണ്‌ അപ്പോള്‍ അങ്ങനെ പറഞ്ഞത്‌. മഴ ഇടവിട്ട്‌ താളമിട്ടുകൊണ്ടിരുന്നു. ഉച്ചയൂണിന്റെ ആലസ്യത്തില്‍ കണ്ണടഞ്ഞുപോകുന്നു. നിലമ്പൂര്‍ക്ക്‌ ആദ്യമാണ്‌. അവിടെ കോളജില്‍ പഠിപ്പിക്കുന്ന ഒരു സൃഹൃത്തുണ്ട്‌. ടൗണില്‍ തന്നെയാണ്‌. നിലമ്പൂര്‍ രാജകുടുംബത്തിന്റെ ശേഷിപ്പുകള്‍ വഹിക്കുന്ന സ്‌ഥലമാണ്‌. കാണാനുള്ള കൊതിയുണ്ട്‌. ചരിത്രം അങ്ങനെ എത്രതരത്തില്‍ നീണ്ടുകിടക്കുന്നു. ബസ്‌ പുറപ്പെട്ടു. ഇടയ്‌ക്കു പെയ്യുന്ന മഴയിലേക്കു നോക്കിയിരുന്നതിനാല്‍ ഉറക്കം വിട്ടുപോയിരുന്നു. കല്ലായിപ്പുഴയും ഫറോക്കും മിഠായിത്തെരുവും പിന്നിലാക്കി ബസ്‌ വേഗമെടുത്തുതുടങ്ങി. പുതിയതായി ടാര്‍ ചെയ്‌തിരുന്നതിനാല്‍ വഴി തരക്കേടില്ല. ഇനി മുഴുവന്‍ മലപ്പുറത്തുകൂടിയാണ്‌ യാത്ര. മഴപെയ്‌തു നില്‍ക്കുന്ന അന്തരീക്ഷം. കുളിരുണ്ട്‌. ഇടയ്‌ക്ക്‌ പ്രണയം ചാലിച്ചെഴുതിയ എസ്‌.എം.എസുകളും. അതാരാണെന്നു ഞാന്‍ പറയില്ല. രഹസ്യം...മുസ്ലിയാരങ്ങാടി കഴിഞ്ഞു. സ്‌കൂള്‍ വിട്ട സമയമായതിനാല്‍ കുട്ടികള്‍ നിരന്നു നടക്കുന്നു. വെള്ളയും ക്രീമും യൂണിഫോമായതിനാല്‍ അകലെനിന്നു നോക്കിയാല്‍ ചെമ്മരിയാട്ടിന്‍ കൂട്ടമാണെന്നേ തോന്നൂ. അത്രയ്‌ക്കു രസമുണ്ട്‌ ആ കാഴ്‌ചയ്‌ക്ക്‌. കാമറ ഇല്ലാതായിപ്പോയ നിമിഷത്തെ ശരിക്കും ശപിച്ചു. ഇരുവശത്തും വാകമരങ്ങള്‍ നിറഞ്ഞ കാഴ്‌ച സുന്ദരമാണ്‌. അവയില്‍ കാറ്റുപിടിക്കുമ്പോള്‍ പൊഴിയുന്ന മഴയില്‍നിന്നും ഓടി രക്ഷപെടാനും ചിലര്‍ ശ്രമിക്കുന്നു. വെറുതേ. ഓടിമാറുന്നതിനു മുമ്പുതന്നെ മരം മഴപൊഴിച്ചിരിക്കും. സുഖമുള്ള നനച്ചില്‍. ഇടയ്‌ക്കൊന്നു മയങ്ങിപ്പോയിരുന്നു. എഴുന്നേറ്റപ്പോള്‍ നിലമ്പൂരടുത്തിരുന്നു. ചാലിയാര്‍ കടക്കുമ്പോഴായിരുന്നു ഉണര്‍ന്നത്‌. മഴയില്‍ കലങ്ങിയൊഴുകുന്നു. ഇരുവശത്തും തേക്കിന്‍ കാടിന്റെ സൂചന നല്‍കിക്കൊണ്ട്‌ ഒന്നും രണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. വെള്ളത്തില്‍ മുട്ടിനില്‍ക്കുന്ന ഇല്ലിക്കാട്‌ വളരെനാളുകള്‍ക്കുശേഷമാണ്‌ കാഴ്‌ചയിലെത്തുന്നത്‌. ചാലിയാര്‍. തേക്കിന്‍കാടിന്റെ വന്യതയിലൂടെ സൈ്വരവിഹാരത്തിലാണവള്‍. വലിയ കൈകടത്തലുകള്‍ ഇനിയും എത്തിയിട്ടില്ലെന്നു തോന്നുന്നു. അതോ തോന്നല്‍ മാത്രമാണോ. എന്തായാലും ആറിനും തോടിനും ഭംഗിയേറുന്നത്‌ മഴക്കാലത്താണ്‌. പെരുമഴക്കാലത്ത്‌.

നിലമ്പൂരെത്തി. ഒരു പെട്ടിക്കടയില്‍നിന്നു നാരങ്ങാവെള്ളം കുടിച്ചു. കുടിച്ചുകഴിഞ്ഞപ്പോഴേക്കും അവനെത്തി. കൂടെ മറ്റൊരു മാഷുമുണ്ട്‌. അവിടെ എല്ലാവരെയും മാഷ്‌ എന്നാണു വിളിക്കുന്നത്‌. ബഹുമാനം കൂടുതലാണത്രേ. ബാഗ്‌ അവര്‍ താമസിക്കുന്ന വീട്ടില്‍ കൊണ്ടുവച്ചു. പിന്നെ നിലമ്പൂര്‍ കൊട്ടാരം കാണാന്‍ പോയി. അകത്തു കടക്കാനായില്ല. ഒരു ദിവസം കൂടി കിട്ടിയിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു. പഴയ പടിപ്പുര കടന്നാണ്‌ വളപ്പിലേക്കു കടക്കുന്നത്‌. ശതകങ്ങള്‍ക്കു മുമ്പായിരുന്നെങ്കില്‍ കാവല്‍ക്കാരുടെ അനുമതി വേണ്ടിവരുമായിരുന്നു. കാവല്‍പുര കാണാന്‍ ഭംഗിയുണ്ട്‌. മുകളില്‍ കാവല്‍ക്കാര്‍ക്കിരിക്കാനുള്ള മുറികളാണ്‌. ചെളികെട്ടിക്കിടക്കുന്ന വഴി പണ്ട്‌ രാജപാതയായിരുന്നെന്ന്‌ വിശ്വസിക്കാനാവുന്നില്ല. ഇന്നത്‌ കുണ്ടുംകുഴിയുമാണ്‌. പണ്ടിവിടെ കാവല്‍ക്കാരെക്കൊണ്ട്‌ നിറഞ്ഞിരുന്നത്രേ. ഇരുട്ട്‌ കനം വച്ചിരുന്നു. രാത്രിയില്‍ ടൗണില്‍ ഒന്നു കറങ്ങി. തേക്കിന്‍കാട്ടില്‍ പോകാനുള്ള സ്വപ്‌നം അടുത്ത വരവിലേക്കു മാറ്റി. രാത്രിയില്‍ പഴകാര്യങ്ങള്‍ പറഞ്ഞ്‌ ഉറങ്ങി. രാവിലെ മടങ്ങണം നാലു ദിവസമായിരുന്നു പുറപ്പെട്ടിട്ട്‌. ഇനി ഓഫീസില്‍ കയറണം. രാവിലെ നിലമ്പൂര്‍ സ്‌റ്റേഷനില്‍ നിന്ന്‌ ട്രെയിന്‍ കയറണം എന്നു കരുതി. മഴയുടെ ഹുങ്കാരത്തിന്റെ തീഷ്‌ണത ശരിക്കും തേക്കിന്‍കാട്ടില്‍ വച്ചാണു മനസിലായത്‌. ഇത്രയും ആരവത്തോടെ മഴപെയ്യുന്നത്‌ ആദ്യമായാണു കേള്‍ക്കുന്നത്‌. വനത്തിന്റെ സാന്നിധ്യം ഇവിടെ അധികം മഴപെയ്യിക്കുന്നുണ്ട്‌. പക്ഷേ തണുപ്പ്‌ അരിച്ചുകയറിയെത്തിയപ്പോള്‍ എഴുന്നേറ്റു. തേപ്പ്‌, കുളി ഇത്യാദി കഴിഞ്ഞ്‌ അനീഷിനെയും കൂട്ടി സ്‌റ്റേഷനിലേക്കു ബസ്‌ കയറി. അഞ്ചുമിനുട്ടുകൊണ്ട്‌ സ്‌റ്റേഷനിലെത്തി. ഈ സ്‌റ്റേഷനെപ്പറ്റി അനീഷിനോടു ചോദിച്ചു. പണ്ട്‌ തേക്കുതടി കൊണ്ടുപോകുന്നതിനു നിര്‍മിച്ചതാണി സ്‌റ്റേഷന്‍. അത്രത്തോളം തന്നെ പഴക്കമുള്ള പാളങ്ങള്‍. ചക്രവുമായി ഉരയുന്നിടം മാത്രം തിളങ്ങിനില്‍ക്കുന്നു. ചെളിയില്‍ പൂണ്ടുനില്‍ക്കുന്ന സ്ലീപ്പറുകള്‍. തടികൊണ്ടുള്ളവ. ഞാന്‍ പണ്ടിവിടൊരു മാരമായി നിന്നിരുന്നു എന്നു വിളിച്ചുപറയുന്നതുപോലെ തോന്നി. പഴയ കെട്ടിടത്തലാണ്‌ സ്‌റ്റേഷന്‍ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌. ബ്രിട്ടീഷ്‌ നിര്‍മിതി പോലുണ്ട്‌. ഏതാണ്ട്‌ ഭൂരിഭാഗവും തടികൊണ്ടുള്ളത്‌. പ്ലാറ്റ്‌ഫോമിന്റെ വലതുവശം കൊണ്ട്‌ പാളം തീരുന്നു. അവിടെനിന്നും എന്‍ജിന്‍ തിരിക്കുകയാണ്‌ ചെയ്യുന്നത്‌. മുന്നില്‍നിന്നും വേര്‍പെടുത്തിയ എന്‍ജിന്‍ കുറച്ചുമുന്നോട്ടുകൊണ്ടുപോയി മറ്റൊരു പാളത്തിലൂടെ പിന്നില്‍ കൊണ്ടുപോയി ഘടിപ്പിക്കുന്നു. ആപാളം അതിനായി മാത്രം ഉപയോഗിക്കുന്നതാണെന്നു തോന്നും. വളരെക്കുറച്ച്‌ ആളുകള്‍ മാത്രം കയറാന്‍. ഞങ്ങളുടെ കോട്ടയം ഭാഷകേട്ട്‌ ചിലര്‍ ശ്രദ്ധിക്കുന്നുണ്ട്‌. മഴയ്‌ക്ക്‌ കോളുകൂട്ടുന്നു.

സ്‌റ്റേഷന്‍ ഇരുട്ടിലാണ്‌. തേക്കിലകള്‍ വീണുകിടക്കുന്ന പാളത്തില്‍നിന്ന്‌ അവസാനമായി അവനെനിക്കു കൈവീശി. അമിതവേഗമില്ലാത്ത യാത്ര. വഴിയില്‍ നിറയെ തേക്കു മരങ്ങള്‍. ഇടയ്‌ക്കെല്ലാം പഴമയുടെ അവശതയുള്ള സ്‌റ്റേഷനുകള്‍. പഴയ തേക്കുപലകകളില്‍ എഴുതിവച്ചിരുന്ന സ്‌ഥലപ്പേരുകള്‍ മാഞ്ഞിരുന്നു. പുതിയ എഴുത്തിനായി അവയില്‍ ചിലതില്‍ പെയിംന്റടിച്ചിട്ടുണ്ട്‌. കടും മഞ്ഞനിറം. മിക്ക സ്‌റ്റേഷനുകളുടെയും മേല്‍ക്കൂര ആല്‍ മരങ്ങളാണ്‌. പ്രായംചെന്നതിന്റെ സൂചനകള്‍ എല്ലായിടത്തും. ട്രെയിനിന്റെ ജനാലയില്‍ തലചേര്‍ത്തു ചാരിയിരുന്നു. തണുപ്പടിക്കാതിരിക്കാനായി തൊപ്പിയുണ്ട്‌. ഇടയ്‌ക്കെത്തുന്ന ചാറ്റലിനെയും നേരിടാം. അല്ലെങ്കില്‍ മൂക്ക്‌ ശ്വാസത്തെ നിയന്ത്രിക്കാന്‍ തുടങ്ങും. നേരിയ മയക്കം കഴിഞ്ഞപ്പോഴേക്കും നിരവധി സ്‌റ്റേഷനുകള്‍ കടന്നിരുന്നു. ഒടുക്കം ചൂടുള്ള അന്തരീക്ഷവുമായി ഷൊര്‍ണൂരെത്തിയപ്പോള്‍ ഇറങ്ങി. ഇനി അടുത്ത ട്രെയിന്‍. കാത്തുകിടന്നിരുന്നു. തിക്കിത്തിരക്കുന്ന ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കയറിപ്പറ്റി. അരമണിക്കൂറുകൊണ്ട്‌ തൃശൂര്‍. തുടങ്ങിയിടം. മഴയുമായാണ്‌ യാത്രതുടങ്ങിയതി. ഇപ്പോള്‍ ഞാന്‍ മഴയെ വഴിയില്‍ ഉപേക്ഷിച്ചിരുന്നു. അതോ നേരേ തിരിച്ചോ? ഇനി ഘടികാരങ്ങള്‍ക്കൊപ്പം വേഗത്തിലുള്ള ജോലിയിലേക്ക്‌......

Wednesday, July 2, 2008

എന്റെ ചെറിയ യാത്രകളില്‍ കാണുന്നത്‌....

കഥ പറയുന്ന കല്ലായി

കോഴിക്കോട്ടു ഞാന്‍ ആദ്യമായിരുന്നു. എഴുന്നേറ്റപ്പോള്‍ താമസിച്ചെങ്കിലും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം ബീച്ചിലേക്കു വച്ചടിച്ചു. ഓട്ടോയില്‍ കയറിയെങ്കിലും കടല്‍ കണ്ടിടത്തിറങ്ങി നടക്കാന്‍ തുടങ്ങി. മഴയെ ഏറ്റുവാങ്ങിയതിന്റെ ഹുങ്കാരം കാണാനുണ്ട്‌. നട്ടുച്ച. കടല്‍ക്കാറ്റില്‍ നട്ടുച്ചയുടെ ചൂട്‌ അനുഭവപ്പെട്ടില്ല. ഉച്ചയൂണുകഴിക്കാത്തതിന്റെ ക്ഷീണമുണ്ടായിരുന്നെങ്കിലും കടല്‍ക്കരയിലെ പാറക്കയല്ലിലൂടെ നടന്നപ്പോള്‍ ഒന്നും കണക്കാക്കിയില്ല. കോഴിക്കോട്‌ വാസ്‌കോഡഗാമ കപ്പലിറങ്ങിയതിന്റെ കാര്യങ്ങള്‍ ബാലുവിനോടു ചോദിച്ചു. അവിടെനിന്ന്‌ അല്‍പം ദൂരയാണ്‌ ആ സ്‌ഥലം. പിന്നൊരിക്കല്‍ പോകാമെന്നു കരുതി. കടല്‍പാലം. പഴയപ്രതാപം കടലെടുത്തിരിക്കുന്നു. ഇപ്പോള്‍ അസ്‌ഥികൂടം മാത്രം. നീണ്ടുനില്‍ക്കുന്ന പലകക്കഷണങ്ങള്‍ തല്ലിത്തകര്‍ക്കുന്നതിനുള്ള ശ്രമത്തിലാണ്‌ കടല്‍. പൂഴിമണലില്‍ നിരവധിയാളുകള്‍ കൂട്ടംകൂടിയിരിപ്പുണ്ട്‌. നേരിയ വെയില്‍ വകവയ്‌ക്കാതെ നിരവധി പ്രണേതാക്കളും എത്തിയിരുന്നു. നിരത്തിവച്ചിരിക്കുന്ന ഉപ്പുമാങ്ങാ ഭരണികളിലായിരുന്നു എന്റെ കണ്ണ്‌. കൈതച്ചക്ക, നെല്ലിക്ക, മാങ്ങയടക്കം എന്തെല്ലാം. കഴിച്ചു വയറുനിറഞ്ഞിട്ടും കൊതി മാറിയിരുന്നില്ല. തത്തയെ ഉപയോഗിച്ച്‌ കുറിയെടുപ്പിക്കുന്നത്‌ വെറുതേ നോക്കിനിന്നു. കൂട്ടത്തിലുണ്ടായിരുന്ന ചേട്ടന്റെ ഭവി അവര്‍ പത്തുമിനുട്ടിനുള്ളില്‍ പറഞ്ഞു!!... ഞങ്ങള്‍ നേരത്തേ നോക്കിയെന്നു കള്ളം പറഞ്ഞ്‌ അവിടെനിന്നും ഊരി. കൂറേസമയം കടലിലേക്കുനോക്കിനിന്നു. അവസാനം ഇറങ്ങി. ആദ്യതിരയ്‌ക്കുതന്നെ ദേഹം നനഞ്ഞുകുതിര്‍ന്നു. അടുത്തുണ്ടായിരുന്ന ടീനേജ്‌ സുന്ദരികള്‍ പോകുന്നതുവരെ അവിടെത്തന്നെ ചുറ്റിപ്പറ്റി. ഉണങ്ങിത്തുടങ്ങിയതോടെ ഉപ്പിന്റെ നീറ്റല്‍ തുടങ്ങി. ചോറുണ്ണണമെന്ന ആഗ്രഹം ഒതുക്കി നേരേ റൂമിലേക്കു വച്ചടിച്ചു. പോകുന്ന വഴിക്കു പപ്പായ ഉപ്പിലിട്ടതു വാങ്ങാന്‍ മറന്നില്ല. ഇതിനിടയില്‍ മാനാഞ്ചിറ മൈതാനത്തിറങ്ങണമെന്ന ആഗ്രഹത്തെ കൂടെയുണ്ടായിരുന്നവര്‍ വിദഗ്‌ധമായി തകര്‍ത്തു.

രാത്രി. ചെറുപ്പക്കാരുടെ സന്തോഷം കുടിച്ചിറക്കുന്ന സമയം. എല്ലാവരും ഓഫീസില്‍ പോയിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഞാന്‍ വെറുതേ ഇറങ്ങി നടന്നു. ഇരുട്ടായിരുന്നു ചുറ്റിലും. താഴെ കല്ലായിപ്പുഴ കലങ്ങിയൊഴുകുന്നത്‌ ഇരുട്ടിലൂടെ കാണാം. വര്‍ഷങ്ങളോളം തടികള്‍ ഒഴുക്കി പുഴ തളര്‍ന്നുപോയിരുന്നു. ഇന്ന്‌ അവള്‍ക്കു ചുമക്കാന്‍ മരങ്ങളില്ല. ലോറിയും മറ്റും ആ സ്‌ഥാനം കൈയടക്കിയിരിക്കുന്നു. പണ്ട്‌ മാമുക്കോയ ഇവിടെവിടെയോ തടി അളന്നിരുന്നത്രേ. കല്ലായിപ്പുഴയുടെ താളം കിട്ടിയതുകൊണ്ടാവാം അദ്ദേഹത്തിനും അതേ താളം അഭിനയത്തില്‍ കിട്ടിയത്‌. പൗരാണികതകള്‍ കഥ പറയുന്ന കോഴിക്കോട്‌ ഇനി ഈ രാത്രികൂടിയേ ഉള്ളൂ. മടങ്ങണം. നാളെ രാവിലെ നിലമ്പൂരിലെത്തണം......